കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷിക് അബു മാത്രമല്ല, റീമ കല്ലിങ്കലും രാഷ്ട്രീയം പറയും... പച്ചയ്ക്ക് തന്നെ!!!

Google Oneindia Malayalam News

കൊച്ചി: ആഷിക് അബുവിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയം. ഫേസ്ബുക്കിലൂടേയും അല്ലാതേയും ആഷിക് തന്റെ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആഷികിന്റെ ഭാര്യയും നടിയും നല്‍ത്തകിയും ആയ റീമ കല്ലിങ്കലോ...

റീമയ്ക്ക് അങ്ങനെ എന്തെങ്കിലും പ്രത്യേക രാഷ്ട്രീയമുള്ളതായി ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. എന്നാലിപ്പോള്‍ റീമ കല്ലിങ്കലും തന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിയ്ക്കുകയാണ്. മീഡിയ വണ്‍ ചാനലിലാണ് റീമ തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞത്.

ആഷിക് അബുവിന്റെ രാഷ്ട്രീയം തന്നെയാണോ റീമയ്ക്കും ഉള്ളത്...?

വോട്ട് ചെയ്യും

വോട്ട് ചെയ്യും

ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്യും എന്ന് റീമ ഉറപ്പിച്ച് പറയുന്നു. പലപ്പോഴും പല സിനിമ താരങ്ങളും വോട്ടെടുപ്പിലൊന്നും പങ്കെടുക്കാറില്ലല്ലോ. വോട്ട് ചെയ്യുക എന്നത് പോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ഉത്തരവാദിത്വത്തോടെ

ഉത്തരവാദിത്വത്തോടെ

വളരെ ഉത്തരവാദിത്വത്തോടെ വേണം ഓരോരുത്തരവും തിരഞ്ഞെടുപ്പിനെ കാണേണ്ടത്. അത്തരം ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും റിമ പറയുന്നു.

ചുറ്റും നടക്കുന്നത്

ചുറ്റും നടക്കുന്നത്

നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ വാര്‍ത്തകളായി ഓരോ ദിവസവും കാണുന്നുണ്ട്. അന്ധമായ രാഷ്ട്രീയം ഉപേക്ഷിച്ച് മനസ്സാക്ഷിയ്ക്കനുസരിച്ച് വോട്ട് ചെയ്യണം എന്നാണ് റീമ പറയുന്നത്.

മത സഹിഷ്ണുത

മത സഹിഷ്ണുത

നമ്മുടെ രാജ്യത്ത് മത സഹിഷ്ണുത എന്നത് ഒരു വല്ലാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുയാണ് എന്നാണ് റിമയുടെ വിലയിരുത്തല്‍.

റീമ അസ്വസ്ഥയാണ്

റീമ അസ്വസ്ഥയാണ്

താന്‍ ഇപ്പോള്‍ വളരെ അസ്വസ്ഥയാണെന്നാണ് റീമ പറയുന്നത്. ഓരോ ദിവസവും കാണുന്ന വാര്‍ത്തകള്‍ തന്നെയാണ് റീമയെ അസ്വസ്ഥയാക്കുന്നത്.

കല്‍ബുര്‍ഗിയും കുല്‍ക്കര്‍ണിയും

കല്‍ബുര്‍ഗിയും കുല്‍ക്കര്‍ണിയും

എഴുത്തുകാരനും യുക്തിവാദിയും ആയ കല്‍ബുര്‍ഗി കൊല്ലപ്പെട്ട സംഭവവും, പുസ്തക പ്രകാശന വിവാദത്തില്‍ കുല്‍ക്കര്‍ണിയ്ക്ക് മേല്‍ കരിഓയിലൊഴിച്ച സംഭവവും ഒക്കെ റീമയെ അസ്വസ്ഥയാക്കുന്നുണ്ട്.

എന്ത് കഴിയ്ക്കണം, എന്ത് വായിയ്ക്കണം

എന്ത് കഴിയ്ക്കണം, എന്ത് വായിയ്ക്കണം

എന്ത് കഴിയ്ക്കണം, എന്ത് വായിയ്ക്കണം, എന്ത് കാണണം എന്നുള്ളതൊക്കെ മറ്റുള്ളവര്‍ പറയുന്ന സാഹചര്യമാണിപ്പോള്‍. നമ്മുടെ ബുദ്ധിയ്ക്കും ന്യാങ്ങള്‍ക്കും ഒരു വിലയും ഇല്ലേ എന്ന് ചോദിയ്‌ക്കേണ്ട സമയമായിരിയ്ക്കുന്നു.

എസ്എന്‍പിയുടെ രാഷ്ട്രീയം

എസ്എന്‍പിയുടെ രാഷ്ട്രീയം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതില്‍ റീമയ്ക്ക് അത്ര പ്രശ്‌നമില്ലെന്നാണ് തോന്നുന്നത്. എല്ലാവരും കൂടിയാണ് ഇത്തരമൊരു പാര്‍ട്ടിയുണ്ടാക്കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നാണ് റീമ പറയുന്നു.

റീമ മത്സരിയ്ക്കുമോ

റീമ മത്സരിയ്ക്കുമോ

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു വാര്‍ത്ത ഇങ്ങനെ പ്രചരിച്ചിരുന്നു- റീമ കല്ലിങ്കല്‍ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന്. എന്നാല്‍ ഒന്നും നടന്നില്ല.

ആഷിക്കിനൊപ്പം

ആഷിക്കിനൊപ്പം

രാഷ്ട്രീയത്തില്‍ ഒരു പരിധിവരെ റീമ കല്ലിങ്കല്‍ ആഷിക് അബുവിന് ഒപ്പം തന്നെയാണെന്ന് പറയേണ്ടിവരും. എന്നാല്‍ ആഷിക്കിനെ പോലെ ഒരു പാര്‍ട്ടി പാരമ്പര്യം റീമയ്ക്ക് ഇല്ലെന്ന് മാത്രം.

വീഡിയോ കാണാം

റീമ കല്ലിങ്കല്‍ തന്‍റെ രാഷ്ട്രീയം പറയുന്നു

English summary
What is the politics of actress Rima Kallingal? Rima criticise present political scenario of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X