കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡുകളില്‍ പുതതായി കാണപ്പെടുന്ന വളഞ്ഞ് പുളഞ്ഞ (സിഗ് സാഗ്) രേഖകളുടെ ഉദ്ദേശം എന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: ഈയിടെയായി കേരളത്തിലെ ചില പ്രദേശങ്ങലിലെ റോഡുകളില് പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പുതിയ ട്രാഫിക് അടയാളമാണ് സിഗ് സാഗ് ലൈനുകള്‍. വളഞ്ഞു പുളഞ്ഞു പോകുന്ന ഈ വരകള്‍ എന്തിനാണെന്ന് പലര്‍ക്കും വലിയ പിടിയില്ല. ഈ സാഹചര്യത്തില്‍ ഈ വരകളുടെ ഉദ്ദേശം വ്യക്തമാക്കിക്കൊണ്ട് കേരളപോലീസ് ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.. ഫേസ്ബുക്ക് കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങല്‍ ഇങ്ങനെ..

റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല.

police-

കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകൾ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകൾ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്.

ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകൾ വരയ്ക്കുന്നത്.

English summary
what is the purpose of zigzag line
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X