കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണിൽ വൈദ്യുതി ബിൽ വര്‍ദ്ധിക്കാൻ കാരണമെന്ത്? ചാര്‍ജ് വർദ്ധിപ്പിച്ചോ ? കെഎസ്ഇബിയുടെ വിശദീകരണം

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക് പ്രഖ്യാപിച്ചതോടെ വൈദ്യുതിബില്‍ തുക കൂടുതലാണെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. മിക്കയാളുകള്‍ക്കും സാധാരണവരുന്ന തുകയേക്കാള്‍ ഇരട്ടിയിലധികമാണ് ബില്‍ വരുന്നത്. എ്ന്നാല്‍ ഇപ്പോഴിതാ ബില്‍ തുക വര്‍ദ്ധിക്കുന്നതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. വൈദ്യുതി ബില്‍ തുക കൂടുതലാണ് എന്ന പരാതി എല്ലാ വേനല്‍ക്കാലത്തും ഉണ്ടാകാറുള്ളതാണ്. ഇത്തവണത്തെ വേനല്‍ക്കാലം ലോക്ക് ഡൗണിലായപ്പോള്‍ പരാതിയും കൂടി.പൊതുവെ ഉന്നയിക്കപ്പെട്ട പരാതികളെക്കുറിച്ച് പരിശോധിക്കാം. മന്ത്രി എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

Recommended Video

cmsvideo
ലോക്ക് ഡൗണില്‍ വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ത്? | Oneindia Malayalam
വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ത്?

വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ത്?

സാധാരണഗതിയില്‍ ഉഷ്ണകാലമാകുമ്പോള്‍ വീടുകളിലെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കും. ലോക്ക് ഡൗണ്‍ കാരണം കഴിഞ്ഞ ഒന്നര മാസമായി കുടുംബത്തിലെ അംഗങ്ങളെല്ലാം വീട്ടിനുള്ളില്‍ അടച്ചിടപ്പെട്ടപ്പോള്‍ (സാധാരണ പകല്‍ സമയം വീട്ടില്‍ ആള്‍ക്കാര്‍ കുറവാണ്) ടിവി, ഫാനുകള്‍, ലൈറ്റുകള്‍ തുടങ്ങിയവ കൂടുതല്‍ നേരം ഉപയോഗിച്ചു. ഒരു ദിവസം 5 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ടിവി, 15 മണിക്കൂറോളം പ്രവര്‍ത്തിക്കുന്ന അവസ്ഥ വന്നു. വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് അവന്‍, എയര്‍ കണ്ടീഷണര്‍ എന്നിവയും ലോക്ക് ഡൗണ്‍ കാലത്ത് നന്നായി ഉപയോഗിച്ചു. അങ്ങനെ, മിക്കവാറും വീടുകളില്‍ വൈദ്യുതി ഉപയോഗം കൂടി. അതനുസരിച്ച് ബില്‍തുകയും വര്‍ധിച്ചു.

 ടെലിസ്‌കോപ്പിക് താരിഫ്

ടെലിസ്‌കോപ്പിക് താരിഫ്

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ നിരക്കും, കൂടുതൽ ഉപയോഗിക്കുന്നവർക്ക് കൂടിയ നിരക്കുമാണ് നിലവിലുള്ളത്. ദ്വൈമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപ്പിക് താരിഫ് ആണ് നിലവിലുള്ളത്. അതായത് ദ്വൈമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും, 101 മുതൽ 200 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 3.70 രൂപയും 201 മുതൽ 300 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 4.80 രൂപയും 301 മുതൽ 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 6.40 രൂപയും, 401 മുതൽ 500 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 7.60 രൂപയും ആണ്.

ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 450 യൂണിറ്റ് ആണെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ കറണ്ട് ചാർജ് കണക്കാക്കുന്നത് ഈ വിധമാണ് :
(100 x 3.15) + (100 x 3.70) + (100 x 4.80) + (100 x 6.40) + (50 x 7.60) = 2185 രൂപയാണ്. (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്സഡ് ചാർജ്, മീറ്റർ റെന്റ്, മീറ്റർ റെന്റിന്റെ 18% ജിഎസ്ടി എന്നിവ കൂടി ചേരുന്നതാണ് ബില്ല്)

240 യൂണിറ്റ് വരെ

240 യൂണിറ്റ് വരെ

ദ്വൈമാസം 240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്, ആദ്യത്തെ 80 യൂണിറ്റിന് 35 പൈസ നിരക്കിലും, 81-240 വരെ യൂണിറ്റിന് 50 പൈസ നിരക്കിലും കൂടാതെ ഫിക്‌സഡ് ചാര്‍ജില്‍ സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്ക് ദ്വൈമാസം 40 രൂപയും സബ്‌സിഡിയായി നല്‍കുന്നു. ഉപയോഗം കൂടിയതുകാരണം 240 യൂണിറ്റ് അധികരിച്ചവര്‍ക്ക് സബ്സിഡി ലഭിക്കാത്തതുമൂലവും ബില്‍ തുക കൂടാം.എന്നാല്‍ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളില്‍ വന്നാല്‍ തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്‍കണം.
600 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 5.80 രൂപയും, 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 6.60 രൂപയും, 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 6.90 രൂപയും, 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 7.10 രൂപയും, 1000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 7.90 രൂപയും മൊത്തം യൂണിറ്റിനും നല്‍കണം.ഉദാ: നിങ്ങളുടെ ദ്വൈമാസ ഉപയോഗം 950 യൂണിറ്റ് ആണെന്ന് കരുതുക. എങ്കില്‍ നിങ്ങളുടെ കറണ്ട് ചാര്‍ജ് 950 ഃ 7.10 = 6745 രൂപയായിരിക്കും (ഇതിന്റെ കൂടെ 10 % ഡ്യൂട്ടി, ഫിക്‌സഡ് ചാര്‍ജ്, മീറ്റര്‍ റെന്റ്, മീറ്റര്‍ റെന്റിന്റെ 18% ജിഎസ്ടി എന്നിവ കൂടി ചേരുന്നതാണ് ബില്ല്)

ചാര്‍ജ് വര്‍ധിപ്പിച്ചോ ?

ചാര്‍ജ് വര്‍ധിപ്പിച്ചോ ?

വര്‍ധിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല താരിഫില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല ... വൈദ്യുതി താരിഫ് തീരുമാനിക്കുന്നത് സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ എന്ന സ്വതന്ത്ര ഏജന്‍സി ആണ്. സംസ്ഥാന സര്‍ക്കാരോ കെഎസ്ഇബിയോ അല്ല. അവസാനമായി വൈദ്യുതി താരിഫ് വര്‍ധന നിലവില്‍ വന്നത് 2019 ജൂലൈ യില്‍ ആണ്. രഹസ്യമായി എന്തെങ്കിലും രീതിയില്‍ വൈദ്യുതി ചാര്‍ജ് വര്‍ധന നടപ്പിലാക്കാന്‍ കെഎസ്ഇബി ക്ക് ആകില്ല

മീറ്റര്‍ റീഡിങ് എടുക്കുന്നത് വൈകിപ്പിക്കുന്നുണ്ടോ?

മീറ്റര്‍ റീഡിങ് എടുക്കുന്നത് വൈകിപ്പിക്കുന്നുണ്ടോ?

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 20 വരെ മീറ്റര്‍ റീഡിങ് എടുത്തിരുന്നില്ല. ഇതില്‍ ഏപ്രില്‍ 15 വരെ (ആദ്യം ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ച കാലയളവില്‍) ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബില്‍ ടങട ആയി നല്‍കിയത്. ലോക്ക്‌ഡൌണ്‍ തുടര്‍ന്ന സാഹചര്യത്തില്‍ മീറ്റര്‍ റീഡിംഗ് വൈകുന്നത് ഉപഭോക്താക്കള്‍ക്ക് പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന സാഹചര്യത്തില്‍ ഏപ്രില്‍ 20 മുതല്‍ മീറ്റര്‍ റീഡിങ് പുന:രാരംഭിക്കുവാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഇപ്രകാരം റീഡിംഗ് അടിസ്ഥാനത്തില്‍ ബില്‍ നല്‍കുന്നത് പുനരാരംഭിച്ചപ്പോള്‍ ഏപ്രില്‍ 16 മുതല്‍ റീഡിംഗ് എടുക്കേണ്ട ഏതാനും ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 20നൊ അതിനടുത്ത ദിവസങ്ങളിലോ ആണ് റീഡിംഗ് എടുത്ത് ബില്‍ നല്‍കിയത്. എന്നാല്‍ ഏപ്രില്‍ 24 ഓട് കൂടി മിക്കാവാറും ഓഫീസുകളില്‍ അതാത് ദിവസങ്ങളിലെ റീഡിംഗ് തന്നെ എടുക്കുന്നുണ്ടായിരുന്നു. അതുവരെയുള്ള ഉപഭോക്താക്കള്‍ക്ക് നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം റീഡിംഗ് എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ മീറ്റര്‍ റീഡിംഗ് വൈകിയത് മൂലം ഉപഭോഗത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ് 60 ദിവസത്തെ ഉപഭോഗം കണക്കാക്കി സെക്ഷന്‍ ഓഫീസുകളില്‍ ബില്ലില്‍ തിരുത്തല്‍ വരുത്തി നല്‍കുന്നുണ്ട്.

അടച്ചിട്ട കടകളില്‍

അടച്ചിട്ട കടകളില്‍

മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബില്ല് നല്‍കുന്നത്. തുടര്‍ച്ചയായി അടച്ചിടേണ്ട സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ശരാശരി ഉപഭോഗം കണക്കാക്കി ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നല്‍കിയ ബില്ലുകളില്‍ ഉപഭോഗത്തിന് അനുസൃതമല്ലാത്ത ബില്‍ നല്‍കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരം വിഭാഗങ്ങള്‍ക്ക് ആശ്വാസമായി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് :ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ വന്നിട്ടുള്ള ഗാര്‍ഹികേതര എല്‍ ടി ഉപഭോക്താക്കള്‍ ഇത്തവണ ബില്‍ തുകയുടെ 70% മാത്രം അടച്ചാല്‍ മതിയാകും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍ടി/എച്ച്ടി/ഇഎച്ച്ടി വൈദ്യുതി കണക്ഷനുകളുടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്‌സഡ് ചാര്‍ജ് ആറുമാസത്തേക്ക് മാറ്റിവച്ചു

പരാതികള്‍ എങ്ങനെ പരിഹരിക്കാം ?

പരാതികള്‍ എങ്ങനെ പരിഹരിക്കാം ?

വൈദ്യുതി ബില്ല് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ എല്ലാ സെക്ഷന്‍ ഓഫീസിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ / സീനിയര്‍ സൂപ്രണ്ട് എന്നിവരുമായി ബന്ധപ്പെട്ടാല്‍ വൈദ്യുതി ബില്ലില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തി നല്‍കുന്നതാണ്. ആരെങ്കിലും തിരുത്തല്‍ വരുത്താതെ ബില്ല് അടച്ചിട്ടുണ്ടെങ്കില്‍ അധികത്തുക കണക്കാക്കി അഡ്വാന്‍സായി വരവുവെക്കുന്നതിനും അടുത്ത ബില്ലില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. മീറ്റര്‍ റീഡിംഗ് എടുക്കുന്നതില്‍ വന്ന കാലതാമസംമൂലം വൈദ്യുതി ബോര്‍ഡിന്റെ ഒരുപഭോക്താവിനും യാതൊരു നഷ്ടവും വരുന്നതല്ല.

English summary
What is the reason behind increase the electricity bill on lockdown period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X