നടി നന്ദനയുമായി പ്രണയം, 2006ൽ വിവാഹം, കോഴിക്കോടിന്റെ മരുമകനായി എത്തിയ മനോജ് ഭാരതിരാജ
കോഴിക്കോട്: അപ്രതീക്ഷിതമായിരുന്നു ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം. നടനായും സഹസംവിധായകനായുമൊക്കെ കഴിവ് തെളിയിച്ച മനോജിന് കേരളുവമായി ഒരു ബന്ധമുണ്ട്. മനോജ് വിവാഹം ചെയ്തത് മലയാളിയായ നന്ദനയെ ആണ്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയാണ് നന്ദന. സ്വപ്നം കൊണ്ട് തുലാഭാരം, സ്നേഹിതൻ, സേതു രാമയ്യർ സി ബി ഐ തുടങ്ങിയ സിനിമകളിൽ നന്ദന അഭിനയിച്ചിട്ടുണ്ട്. സാധുരിയൻ എന്ന ചിത്രത്തിലെ നന്ദനയും മനോജും ഒരുമിച്ച് അഭിനയിച്ചിരുന്നു.
നന്ദനയുടെ വീട്ടുകാർക്ക് അത്രമേൽ പ്രിയപ്പെട്ട വ്യക്തിയാണ് മനോജ്. കോഴിക്കോടിന്റെ മരുമകനായി എത്തിയ മനോജിന് എല്ലാവരുടെയും സ്നേഹം നേടാൻ ഏറെ നേരം വേണ്ടിവന്നില്ല. അത് കൊണ്ട് തന്നെ മനോജിന്റെ മരണം ഇപ്പോഴും നന്ദനയുടെ വീട്ടുകാർക്ക് സാധിച്ചിട്ടില്ല. ചെന്നൈയിൽ പോയാൽ ഏത് കാര്യത്തിനും മുന്നിൽ നിന്ന് കാര്യങ്ങൾ പ്രകൃതമായിരുന്നു മനോജിന്റേതെന്ന് നന്ദനയുടെ വീട്ടുകാർ ഓർക്കുന്നു.

ഒരു വർഷം മുൻപ് നന്ദനയും മനോജും കുടുംബവും കോഴിക്കോട്ട് നന്ദനയുടെ വീട്ടിൽ വന്നിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃത്തിൽ പെരുമാറുന്ന സ്വഭാമായിരുന്നു മനോജിന്റേത്. മനോജിന്റെയും നന്ദനയുടെയും പ്രണയ വിവാഹമായിരുന്നു. ഒരു തമിഴ് ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയത്തിലാവുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ലാണ് മനോദും നന്ദനയും വിവാഹിതരാവുന്നത്. കാരപ്പറമ്പ് ആശീർവാദ് ലോൺസിൽ വെച്ചായിരുന്നു വിവാഹം.
ഞെട്ടലോടെയാണ് മനോജിന്റെ നിര്യാണ വാർത്ത അറിഞ്ഞതെന്നും മാർച്ച് 7 ന് ഹൃദയനവാൽവിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു മനോജെന്നും കഴിഞ്ഞ ദിവനസം പരിശോധനയ്ക്ക് പോയപ്പോഴും പ്രശ്നമൊന്നും പറഞ്ഞിരുന്നില്ലെന്നും ചൊവ്വാഴ്ച വൈകീട്ട് തീരെ അവിചാരിതമായിട്ടായിരുന്നു അന്ത്യമെന്നും നന്ദനയുടെ അടുത്ത സുഹൃത്തും എസ് ബി ഐ റിട്ട. ഡെപ്യൂട്ടി മാനേജരുമായ രാജരാജേശ്വരി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. നന്ദനയുടെ അച്ഛൻ മണ്ണിൽ ശ്രീകുമാർ, അമ്മ പി വി ശ്രീലത എന്നിവരുൾപ്പെടെയുള്ളവർ ചെന്നൈയിലേക്ക് തിരിച്ചു.
ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനമയിലൂടെ ആണ് മനോജ് സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. പ്രമുഖ സംവിധായകരായ മണി രത്നത്തിന്റെയും ശങ്കറിന്റെയും അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. 2023 ൽ മാർഗഴി തിങ്കൾ എന്ന സിനിമയിലൂടെ സംവിധായകനായി.












Click it and Unblock the Notifications