കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈയ്യടി നേടാനുള്ള ബജറ്റാകില്ലെന്ന് തോമസ് ഐസക്; 4 മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൈയ്യടി നേടാനുള്ള ബജറ്റാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ പന്ത്രണ്ടാം ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്ന സാഹചര്യത്തില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കൈയ്യിലെടുക്കാനുള്ള വിദ്യകളാകും ബജറ്റ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല
b

രാവിലെ ഒമ്പത് മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൈയ്യടി നേടാനുള്ള ബജറ്റാകില്ല. പാവപ്പെട്ടവരുടെ ക്ഷേമം വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടാകും. ദീര്‍ഘകാലത്തേക്ക് കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കും. കടമെടുക്കുന്നു എന്ന വേവലാതി പ്രതിപക്ഷത്തിന് ആവശ്യമില്ല. ജനങ്ങളില്‍ ഭീതിയുണ്ടാക്കാനുള്ള ശ്രമമാണിത്. സംസ്ഥാനം കടമെടുക്കുന്നത് നിബന്ധനകള്‍ക്കുള്ളില്‍ നിന്നാകും എന്നും തോമസ് ഐസക് പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാകും ബജറ്റ്. ഒരു വര്‍ഷത്തിനിടെ നടപ്പാക്കേണ്ട പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും സര്‍ക്കാരിന് കാലാവധിയുള്ള നാല് മാസത്തെ ചെലവിന് ആവശ്യമായ വോട്ട് ഓണ്‍ അക്കൗണ്ടാണ് പാസാക്കുക. ക്ഷേമ പദ്ധതികള്‍, ഇന്റര്‍നെറ്റ്, റബര്‍, തേങ്ങ, നെല്ല് സംഭരണ വില വര്‍ധന, തൊഴില്‍ നഷ്ടമായവര്‍ക്കും പ്രവാസികള്‍ക്കുമുള്ള പദ്ധതികള്‍ എന്നിവയാണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. നികുതി വര്‍ധനവുണ്ടാകില്ല എന്ന് കരുതുന്നു. ആനുകൂല്യം കൊടുക്കുന്നതില്‍ ആരുമായും മല്‍സരിക്കാനില്ലെന്ന് തോമസ് ഐസക് സൂചിപ്പിച്ചു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്ക് പണം എവിടെ നിന്ന് കിട്ടുമെന്ന് അവര്‍ വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

English summary
What is Thomas Isaac says about Kerala Budget 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X