കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിനെ പിന്തുണയ്ക്കുന്നത് തെറ്റോ എന്ന് മേജര്‍ രവി

  • By Aswathi
Google Oneindia Malayalam News

സംവിധായകനും മുന്‍ പട്ടാള മേധവാവിയുമായ മേജര്‍ രവിയുടെ ഹൈന്ദവവികാരത്തെ സംബന്ധിച്ച പ്രസംഗത്തെ തുടര്‍ന്നുള്ള ശീതയുദ്ധം തുടരുന്നു. ഹൈന്ദവ വികാരം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതെന്ന് പറഞ്ഞ മേജര്‍ രവി മാപ്പ് പറയണമെന്ന സംവിധായകന്‍ കമലിന്റെ ആവശ്യത്തോട് മേജര്‍ രവി പ്രതികരിച്ചു.

<strong>Read More: മേജര്‍ രവി പറയുന്നു.. മുസലീങ്ങള്‍ രാജ്യസ്‌നേഹികള്‍, മത്സരിക്കാനില്ല</strong>Read More: മേജര്‍ രവി പറയുന്നു.. മുസലീങ്ങള്‍ രാജ്യസ്‌നേഹികള്‍, മത്സരിക്കാനില്ല

താന്‍ സംഘപരിവാറിനെയും അതിന്റെ ആശയങ്ങളെയും പിന്തുണയ്ക്കുന്നതില്‍ എന്താണ് തെറ്റെന്ന് മേജര്‍ രവി ചോദിക്കുന്നു. വാസ്തുതകള്‍ അറിയാതെയാണ് കമല്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

major-ravi

ഞാനൊരു നരേന്ദ്ര മോദി ആരാധകനാണ്. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സിനിമ എടുക്കാന്‍ ധൈര്യം തോന്നുന്നു എന്ന് പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. 1962 യുദ്ധത്തിനെ കുറിച്ച് ഒരുസിനിമയെടുക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ചിലര്‍ക്ക് തന്നെ ആ സിനിമ എടുക്കുന്നതില്‍ നിന്ന് തടയണമായിരുന്നു. എന്നാല്‍ മോദിയുടെ ഭരണകാലത്ത് അങ്ങനെ സംഭവിക്കുകയില്ലെന്നാണ് പ്രതീക്ഷ- മേജര്‍ രവി പറഞ്ഞു.

മേജര്‍ രവിയും സംവിധായകന്‍ പ്രിയദര്‍ശനം ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ കമല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേശ സ്‌നേഹത്തിന്റെ പേരില്‍ സിനിമയെടുത്ത മേജര്‍ രവി പ്രേക്ഷകരോട് മാപ്പ് പറയണമെന്നും തീവ്ര ഹിന്ദു നിലപാടെടുക്കുന്ന അദ്ദേഹം പേരില്‍ നിന്ന് മേജര്‍ എന്ന വിശേഷണം എടുത്തുമാറ്റണമെന്നുമാണ് കമല്‍ ആവശ്യപ്പെട്ടത്.

English summary
What is wrong if i support Sangh Parivar asking Major Ravi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X