കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്യം തുറന്നു പറയുമ്പോള്‍ വിഭാഗീയതയെന്ന് പറയരുത്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: അതാണ് സത്യം, കാര്യം തുറന്നു പറയുമ്പോള്‍ വിഭാഗീയതയെന്ന് പറയരുത്. സി പി എമ്മിനെ ഇതര പാര്‍ട്ടി പ്രവര്‍ത്തകരും വെറുക്കുന്നത് ഒരുപക്ഷെ ഈ ഒരൊറ്റ കാരണം കൊണ്ടാവാം. കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍? വി എസ് അച്യുതാനന്ദനെയും ഈ ഗണത്തില്‍ പെടുത്താനുള്ള ശ്രമമാണോ സംസ്ഥാന നേതൃത്വം നടത്തുന്നത്. വി എസ് കേന്ദ്ര കമ്മിറ്റിയ്‌ക്കെഴുതിയ കത്തില്‍ അങ്ങനെ ഒരു ധ്വനി വായിചചെടുക്കാന്‍ കഴിയുന്നു.

നിരന്തരം അച്ചടക്ക ലംഘനം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വി എസിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്രകമ്മിറ്റില്‍ ആവശ്യപ്പെടാനിരിക്കെ പാര്‍ട്ടിയെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിയ്ക്ക് വി എസ് കത്തെഴുതി. നിരന്തരം തെറ്റുകള്‍ മാത്രം ചെയ്യുന്ന സംസ്ഥാന ഘടകത്തെ തിരുത്തി പാര്‍ട്ടിയെ രക്ഷിക്കണമെന്നാണ് കത്തില്‍ വിഎസിന്റെ ആവശ്യം.

vs

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിയ്ക്ക് തെറ്റുപറ്റിയെന്ന് വി എസ് വീണ്ടും വീണ്ടും ആവര്‍ത്തിയ്ക്കുന്നു. ടിപി കേസില്‍ ബന്ധമില്ലെങ്കില്‍ പാര്‍ട്ടി എന്തിന് സി ബി ഐ അന്വേഷണത്തെ ഭയപ്പെടണം എന്നാണ് വി എസിന്റെ ചോദ്യം. പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ അത് വിശ്വസിച്ചിട്ടില്ല. മൂന്ന് നേതാക്കളെ കോടതി ശിക്ഷിച്ചിട്ടും അവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാത്തത് കൂടുതല്‍ സംശയത്തിന് വഴിവെക്കുന്നുവെന്നും വിഎസ് വെട്ടി തുറന്ന് പറഞ്ഞു.

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പിബി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ജയിലില്‍ പോയി കണ്ടതും തെറ്റായിപ്പോയി. പാര്‍ട്ടിയ്ക്ക് കൊലയാളി സംഘവുമായി ബന്ധമുണ്ടെന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. കൂടാതെ സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ട ഫയാസിന് സിപിഎമ്മിമായി ബന്ധമില്ലെന്ന് തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമായിരുന്നു. ഫയാസ് കോഴിക്കോട് ജയിലില്‍ സന്ദര്‍ശിച്ചത് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള നേതാക്കളെ കണാനായിരിക്കാം.

എന്നാല്‍ ആ സമയത്ത് പി മോഹനനും അവിടെ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വന്നിട്ടും പാര്‍ട്ടിയിലെ ഒരൊറ്റ നേതാവും ആരോപണം നിഷേധിച്ചില്ല. ഫയാസിന് കൊലയാളി സംഘവുമായി മാത്രമല്ല പാര്‍ട്ടിയുമായും ബന്ധമുണ്ടെന്ന ധാരണയാണ് ഇത് ജനിപ്പിക്കുന്നത്. പാര്‍ട്ടിയ്ക്ക് ഇതുമായൊന്നും ബന്ധമില്ലെന്ന് പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കാത്ത സ്ഥിതിയാണിപ്പോഴുള്ളത്. കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ വിഭാഗീയത എന്ന പറയരുതെന്ന് പറഞ്ഞുകൊണ്ടാണ് വിഎസ് കത്ത് അവസാനിപ്പിക്കുന്നത്.

കത്ത് കേന്ദ്രക്കമിറ്റിയ്ക്ക കിട്ടി. സംസ്ഥാന നേതൃത്വം വിഎസിനെതിരെ നടപടി വേണമെന്ന് മുറവിളി കൂട്ടുമ്പോഴാണ് വിഎസിനെതിരെയുള്ള നടപടി തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനിടയില്‍ ചര്‍ച്ച വേണ്ടെന്ന് പ്രകാശ് കാരാട്ട് പിബി യോഗത്തില്‍ പറഞ്ഞു. വി എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി തീരുമാനിക്കാതെയാണ് സി പി എം പോളിറ്റ് ബ്യൂറോ യോഗം പിരിഞ്ഞത്.

English summary
What is wrong in VS achuthananthan's letter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X