കേരള പോലീസ് സുരേഷ് ഗോപിയോട് ചെയ്തതെന്ത്?
കൊച്ചി: കേരള പോലീസ് നടന്‍ സുരേഷ് ഗോപിയോട് എന്ത് തെറ്റാണ് ചെയ്തത്... സുരേഷ് ഗോപി പറയുന്നു കേരള പോലീസ് തന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്ന്... എന്താണ് പ്രശ്‌നം?
തന്റെ പ്രിയപ്പെട്ട് മേക്കപ്പ് മാന്‍ പിപി തോമസിന്റെ വിയോഗമാണ് സുരേഷ്‌ഗോപിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. ബൈക്ക് ഇടിച്ച് പരിക്കേറ്റ തോമസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. എന്നാല്‍ തോമസിനെ ഇടിച്ച ബൈക്ക് ഓടിച്ചിരുന്നവരെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ സംഭവമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. തോമസിനെ ഇടിച്ചിട്ടവരെ കണ്ടെത്തുന്നതിനായി സുരേഷ് ഗോപി പലതവണ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവത്രെ. എന്നാല്‍ തിരക്കിലാണെന്ന മറുപടിയാണ് കിട്ടിയത്. ആഭ്യന്തരമന്ത്രി താരത്തെ തിരിച്ച് വിളിച്ചതും ഇല്ല.
കൊച്ചിയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായി വളരെ അടുത്ത ആത്മബന്ധമുണ്ടത്രെ സുരേഷ് ഗോപിക്ക്. അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് ഗോപി പറയുന്നു.
വെറുതേ പറയുന്നതല്ല ഇതൊന്നും. മേക്കപ്പ് മാന്‍ തോമസിന്റെ കുടുംബത്തിന് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ അപകടം ഉണ്ടാക്കിയ ബൈക്ക് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് അതിന് ഒരു നടപടിയും ഇതുരെ ഉണ്ടായിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ പരാതി.
സിനിമ സ്‌ക്രീനില്‍ ആദര്‍ശ ധീരരായ ഒട്ടേറെ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് സുരേഷ് ഗോപി. എന്നാല്‍ സിനിമയില്‍ കാണുന്ന് മറ്റ് ചില പോലീസുകാരെ പോലെയാണ് നമ്മുടെ പോലീസ് എന്ന് കരുതിയാല്‍ തെറ്റ് പറയാനാകില്ലെന്നും സുരേഷ് ഗോപി പറയുന്നു.












Click it and Unblock the Notifications