ലക്ഷങ്ങളോ, എന്ത് ലക്ഷങ്ങൾ? അന്നൊന്നും എലിസബത്ത് പറഞ്ഞില്ലല്ലോ, മറുപടിയുമായി ബാലയുടെ ഡോണർ
നടൻ ബാലയ്ക്ക് എതിരെ മുൻ പങ്കാളി എലിസബത്ത് ഗുരുതരമായ ആരോപണങ്ങളുമായാണ് രംഗത്ത് വന്നിരിക്കുന്നത്. ആരോപണങ്ങൾ നിഷേധിച്ച് ബാലയും രംഗത്ത് വന്നിരുന്നു. അതിനിടെ ബാലയ്ക്ക് നടത്തിയ കരൾമാറ്റി വെക്കൽ ശസ്ത്രക്രിയ സംബന്ധിച്ചും എലിസബത്ത് ചില പരാമർശങ്ങൾ നടത്തിയിരുന്നു.
ഇതിനെതിരെ പ്രതികരിച്ച് ബാല സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ബാലയ്ക്ക് കരൾ ദാനം ചെയ്ത വ്യക്തിയുടെ മറുപടിയുമുണ്ട്. ബാലയുടെ വാക്കുകൾ: ''നിയമത്തിന്റെ വഴിക്കുളള കാര്യങ്ങളെല്ലാം നന്നായി പോകുന്നുണ്ട്. ഈ ലോകത്ത് ഏറ്റവും വലിയ ദാനം എന്ന് പറയുന്നത് ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ചെയ്യുന്ന അവയവദാനം ആണ്. അവരുടെ ജീവനും അപകടത്തിലാക്കിയാണ് ആ ദാനം ചെയ്യുന്നത്. അങ്ങനെ ദാനം ചെയ്യുന്നവരെ ആരും നിരുത്സാഹപ്പെടുത്തരുത്. പ്രത്യേകിച്ച് മെഡിക്കല്‍ രംഗത്ത് ഉളളവര്‍ ഒരിക്കലും ചെയ്യരുത്. അതൊരു ക്രൈം ആണ്. ഞാനിത് പറയുന്നത് ജേക്കബിന് വേണ്ടിയാണ്, ബാല പറഞ്ഞു.

തനിക്ക് കരൾ ദാനം ചെയ്ത ജോസഫ് ജേക്കബ് എന്നയാളുടെ വീഡിയോയും ബാല പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ബാലച്ചേട്ടനെ കുറിച്ചും എലിസബത്ത് ചേച്ചിയെ കുറിച്ചും കുറേ വീഡിയോകള്‍ കണ്ടിരുന്നു. അതിനെക്കുറിച്ചൊന്നും പറയാനില്ല. തന്നെക്കുറിച്ച് ചില കാര്യങ്ങള്‍ എലിസബത്ത് സംസാരിക്കുന്നുണ്ട്. അതേക്കുറിച്ചാണ് പറയാനുളളത്.
ലക്ഷങ്ങള്‍ കൊടുത്താണ് ഡോണറെ കൊണ്ട് വന്നത്, അവര്‍ കരൾ കൊടുക്കാന്‍ തയ്യാറായിരുന്നു എന്നൊക്കെ പറയുന്നുണ്ട്. തനിക്ക് ഒന്നും മനസ്സിലായില്ല. സര്‍ജറിക്ക് പത്ത് ദിവസം മുന്‍പ് താന്‍ ആശുപത്രിയില്‍ ആയിരുന്നു. കുറേ പരിശോധനകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് എലിസബത്ത് ചേച്ചിയും അവിടെ ഉണ്ടായിരുന്നു. അന്നൊന്നും അവര്‍ താന്‍ കരൾ കൊടുക്കാന്‍ തയ്യാറായിരുന്നുവെന്നും മറ്റുളളവര്‍ എതിര്‍ത്തു എന്നൊന്നും പറഞ്ഞിട്ടില്ല. അവര്‍ കൊടുക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ തനിക്ക് പിന്നെ താല്‍പര്യം ഇല്ലായിരുന്നു.
അന്നൊന്നും ഇത് പറയാത്ത ആളാണ് ഇപ്പോള്‍ പറയുന്നത് താന്‍ റെഡിയായിരുന്നു പക്ഷേ ആരും സമ്മിതിച്ചില്ല എന്ന്. ചോരയല്ല കൊടുക്കേണ്ടത്, ലിവര്‍ ആണ്. അതിന് എന്തൊക്കെ നടപടികളുണ്ടെന്ന് അത് അറിയുന്നവര്‍ക്കേ അറിയൂ. അത് പെട്ടെന്ന് നടക്കുന്നതല്ല. അത് ഡോക്ടറായ ആള്‍ക്ക് അറിയാം. താന്‍ ബാലച്ചേട്ടന്റെ ഭാഗമോ എലിസബത്തിന്റെ ഭാഗമോ പറയുന്നില്ല. തന്നെക്കുറിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണിത്.
ലക്ഷങ്ങള്‍ മുടക്കി എന്ന് പറയുന്നു. എന്ത് ലക്ഷം, എനിക്ക് അറിയാത്ത എന്ത് ലക്ഷമാണ്. ബാലച്ചേട്ടന്‍ തനിക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത് തന്നിട്ടുണ്ട്. അതില്ലെന്ന് പറയുന്നില്ല. അല്ലാതെ ഒരു രൂപ പോലും ചേട്ടനോട് ചോദിച്ചിട്ടില്ല. ചെയ്ത കാര്യങ്ങള്‍ അല്ലാതെ എന്തൊക്കെയോ ചേച്ചി വിളിച്ച് പറയുന്നു. എന്നെക്കുറിച്ച് ആവശ്യമില്ലാത്ത സംസാരം വേണ്ട. ലക്ഷങ്ങളോ കോടികളോ വാങ്ങിയെങ്കില്‍ അതിന് തെളിവ് കാണിക്കൂ.
ആ സര്‍ജറി അത്രയും റിസ്‌ക് ആയിരുന്നു രണ്ട് പേര്‍ക്കും. താന്‍ ജീവിതം പോലും നോക്കാതെ അദ്ദേഹത്തിന് വൃക്ക കൊടുത്തു. എന്നിട്ട് അവര്‍ ഇപ്പോള്‍ വന്ന് പറയുന്നു വൃക്ക കൊടുക്കാന്‍ തയ്യാറായിരുന്നു എന്ന്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തനിക്ക് തോന്നുന്നത് കൊടുക്കേണ്ടായിരുന്നു എന്നാണ്. ആകെ വിഷമമാണ് ഇതൊക്കെ. തന്നെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് ഒരു അവകാശവും ഇല്ല'', ജോസഫ് ജേക്കബ് പറയുന്നു.












Click it and Unblock the Notifications