Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുല്‍ പശുപാലനേയും 'കൊച്ചു സുന്ദരി'യേയും പൂട്ടിച്ചതാര്? എസ്എഫ്എം... ഇതാണ് ഉത്തരം

Posted by:
Updated: Friday, December 11, 2015, 17:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ പിടിയിലായ വാര്‍ത്ത ശരിയ്ക്കും ഞെട്ടിയ്ക്കുന്നത് തന്നെ ആയിരുന്നു. എങ്ങനെയാണ് രാഹുല്‍ പശുപാലനും രശ്മിയും ഇതില്‍ കുടുങ്ങിയത്? എന്തൊക്കെയാണ് അണിയറയില്‍ ശരിയ്ക്കും സംഭവിച്ചത്- പലര്‍ക്കും പല സംശയങ്ങളും ഉണ്ട്.

ചെറിയ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുകയും, ഓണ്‍ലൈന്‍ വഴി പെണ്‍ വാണിഭം നടത്തുകയും ചെയ്തിരുന്ന കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിനെതിരെ നടന്ന നീക്കമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പരിസമാപ്തിയില്‍ എത്തിയിരിയ്ക്കുന്നത് എന്നാണ് വിവരം.

ഇത് പറയുമ്പോള്‍ എസ്എഫ്എമിനെ കുറിച്ച് പറയാതിരിയ്ക്കാന്‍ കഴിയില്ല. എസ്എംഎഫ് എന്ന് പറഞ്ഞാല്‍ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ്...

കൊച്ചു സുന്ദരികള്‍

ചെറിയ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പേജ് ആയിരുന്നു കൊച്ചു സുന്ദരികള്‍. ഈ പേജ് വഴി ഓണ്‍ലൈന്‍ പെണ്‍വാണിഭവും നടന്നിരുന്നു.

എസ്എംഎഫ്

മലയാളികളുടെ ലൈംഗിക വൈകൃതങ്ങളെ തുറന്ന് കാണിയ്ക്കുന്നതിന് വേണ്ടിയാണ് ഫേസ്ബുക്കില്‍ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് എന്ന പേരില്‍ ഒരു പേജ് തുടങ്ങിയത്. ഓണ്‍ലൈനില്‍ മലയാളികള്‍ കാണിയ്ക്കുന്ന പല നാണം കെട്ട പരിപാടികളും ഇവര്‍ തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്നു.

കൊച്ചു സുന്ദരിയ്‌ക്കെതിരേയും

കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിനെതിരെ ആദ്യം രംഗത്ത് വരുന്നതും എസ്എഫ്എം
തന്നെയാണ്. 2015 മാര്‍ച്ച 14 നാണ് ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നത്.

പേജ് പൂട്ടിച്ചു, പക്ഷേ

എസ്എഫ്എമിന്റെ നേതൃത്വത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആ ഫേസ്ബുക്ക് ഗ്രൂപ്പ് പൂട്ടിയ്ക്കാന്‍ കഴിഞ്ഞു. പക്ഷേ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പിടികൂടാന്‍ കഴിഞ്ഞില്ല.

രാഹുല്‍ അല്ല അഡ്മിന്‍

കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ ആയിരുന്നു രാഹുല്‍ പശുപാലന്‍ എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ഇതിന്റെ അഡ്മിന്‍ മലപ്പുറം സ്വദേശിയാണ്.

സൗദിയില്‍ നിന്ന്

സൗദിയില്‍ ജോലി ചെയ്തിരുന്ന മലയാളിയായിരുന്നു കൊച്ചു സുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍. ഇയാളും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്.

രാഹുലും രശ്മിയും അപ്രതീക്ഷിതം

രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഈ കേസില്‍ കുടുങ്ങുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചു സുന്ദരികള്‍ പേജുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളാണ് രാഹുലില്‍ എത്തിയത്.

എസ്എഫ്എം

തങ്ങളുടെ പരാതിയുടെ ഫലമായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് എസ്എഫ്എം തന്നെ വ്യക്തമാക്കുന്നുണ്ട്. രാഹുലും രശ്മിയും പിടിയിലായതില്‍ സന്തോഷവും രേഖപ്പെടുത്തുന്നു

Story first published:  Wednesday, November 18, 2015, 14:52 [IST]
English summary
What lead to the arrest of Rahul Pasupalan? It is SMF, yes a Facebook community named Sexually Frustrated Mallus.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like