Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് സംഘപരിവാര്‍ ഏജന്റ്? അമ്മ പിടിച്ചെടുക്കാന്‍ ശ്രമം? സിപിഎമ്മിനെക്കൊണ്ട് പറയിപ്പിക്കുന്നത്..

അമ്മ-ദിലീപ് വിവാദത്തില്‍ ഒരു പത്രക്കുറിപ്പിറക്കി പെട്ടിരിക്കുകയാണ് സിപിഎം ഇപ്പോള്‍. നടിക്ക് പിന്തുണ പ്രഖ്യാപിച്ചും ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് പറഞ്ഞും ഉള്ള പത്രക്കുറിപ്പില്‍ മറ്റ് ചില കാര്യങ്ങളും കൂടി പറയുന്നുണ്ട്. അതാണ് വിവാദങ്ങള്‍ക്ക് കാരണം.

അമ്മ എന്ന സംഘടനയെ തകര്‍ക്കാന്‍ ഉള്ള ശ്രമം, ഇടത് ജനപ്രതിനിധികള്‍ക്ക് നേര്‍ക്കുള്ള് രാഷ്ട്രീയ ആക്രമണം തുടങ്ങിയ പരാമര്‍ശങ്ങളാണ് സിപിഎമ്മിനെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിട്ടുള്ളത്. ഇടത് ജനപ്രതിനിധികളില്‍ നിന്ന് വിശദീകരണം തേടാന്‍ ആവില്ലെന്നും സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതിനിടയില്‍ മറ്റ് ചില 'കളികളും' നടക്കുന്നുണ്ട് എന്നാണ് ആരോപണം. സിപിഎം നേതൃത്വത്തെ സിനിമ മേഖലയില്‍ നിന്ന് തന്നെ ഉള്ള ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ പ്രസ്താവന എന്നും ആക്ഷേപം ഉയരുന്നുണ്ട്. അമ്മ പിടിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ആണത്രെ പ്രചാരണം. പൃഥ്വിരാജ് സംഘപരിവാര്‍ ഏജന്റ് ആണെന്നും!!!

സിപിഎം പിടിച്ച പുലിവാല്‍

സിപിഎം പിടിച്ച പുലിവാല്‍

അമ്മ എന്ന സംഘടനയിലെ പ്രശ്‌നങ്ങള്‍ സിപിഎം ചര്‍ച്ച ചെയ്യേണ്ടിയിരുന്നോ എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ചോദ്യം. ആ വിഷയം ചര്‍ച്ച ചെയ്ത് ഇറക്കിയ പത്രക്കുറിപ്പാണ് ഇപ്പോള്‍ അത്രയും വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. സിപിഎമ്മിനെ സംബന്ധിച്ച് നേരിട്ട് ഒരു ബന്ധവും ഇല്ലാത്ത സംഘടനയാണ് അമ്മ.

മൂന്ന് ജനപ്രതിനിധികള്‍

മൂന്ന് ജനപ്രതിനിധികള്‍

മൂന്ന് ഇടത് ജനപ്രതിനിധികള്‍ ആണ് അമ്മയുടെ നേതൃത്വത്തില്‍ ഉള്ളത്. അതില്‍ രണ്ട് പേര്‍ സിപിഎം സ്വതന്ത്രര്‍ ആയി തിരഞ്ഞെടുപ്പിനെ നേരിട്ടവരാണ്. ഒരാള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ആയിരുന്നു മത്സരിച്ചത്. അങ്ങനെയുളളവര്‍ കൂടി ഉള്‍പ്പെട്ട അമ്മ നേതൃത്വം എടുത്ത തീരുമാനം ആണ് വിമര്‍ശന വിധേയം ആയത്.

ഒന്നും ചെയ്യാനില്ല?

ഒന്നും ചെയ്യാനില്ല?

സിപിഎമ്മിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ല എന്നാണ് വാദം. ഇടത് സ്വതന്ത്രരായി മത്സരിച്ച രണ്ട് പേരും പാര്‍ട്ടി അംഗങ്ങള്‍ അല്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതേ സമയം, ഇവര്‍ ഉള്‍പ്പെട്ട അമ്മ നേതൃത്വം ചെയ്ത കാര്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല എന്നും സിപിഎം വ്യക്തമാക്കുന്നുണ്ട്.

 സംഘപരിവാറിന്റെ ശ്രമം

സംഘപരിവാറിന്റെ ശ്രമം

കേരളത്തിലെ ഏറ്റവും ശക്തമായ, സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവര്‍ അടങ്ങിയ സംഘടനയാണ് അമ്മ. അത്തരം ഒരു സംഘടന പിടിച്ചെടുക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട് എന്നാണ് മറ്റൊരു ആക്ഷേപം. ഇത്തരം ഒരു ആക്ഷേപം ഉന്നയിക്കുന്നതിന് പിന്നില്‍ സിപിഎമ്മിനോട് അടുത്ത ബന്ധമുള്ള ഒരു സംവിധായകന്‍ ആണെന്നാണ് പറയുന്നത്.

പൃഥ്വിരാജ് സംഘപരിവാര്‍ ഏജന്റ്?

പൃഥ്വിരാജ് സംഘപരിവാര്‍ ഏജന്റ്?

സംഘടന പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ ഏജന്റ് ആണ് പൃഥ്വിരാജ് എന്ന രീതിയില്‍ ആണത്രെ പ്രമുഖ സംവിധായകന്‍ സിപിഎം നേതാക്കളെ ധരിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മയെ തകര്‍ക്കാനുള്ള നീക്കം അംഗീകരിക്കാന്‍ ആവില്ലെന്ന സിപിഎം നിലപാട് ഇതേ തുടര്‍ന്നാണ് ഉണ്ടായത് എന്നും ആക്ഷേപം ഉണ്ട്.

ശക്തമായ നിലപാട്

ശക്തമായ നിലപാട്

താരസംഘടനയില്‍ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള ആളാണ് പൃഥ്വിരാജ്. ഒട്ടുമിക്കപ്പോഴും ഇടതുപക്ഷ, സ്ത്രീ പക്ഷ നിലപാടുകള്‍ തന്നെയാണ് പൃഥ്വിരാജ് സ്വീകരിക്കാറുള്ളത്. നടിമാരുടെ രാജി വിഷയത്തിലും പൃഥ്വിരാജ് അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും സമ്മര്‍ദ്ദശക്തിയായത് പൃഥ്വിരാജ് തന്നെ ആയിരുന്നു.

എന്നും അവള്‍ക്കൊപ്പം

എന്നും അവള്‍ക്കൊപ്പം

'അവള്‍ക്കൊപ്പം' എന്ന നിലപാട് എന്നും സ്വീകരിച്ചിട്ടുള്ള ആളാണ് പൃഥ്വിരാജ്. ആക്രമിക്കപ്പെട്ട നടിയ അഭിനയ രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നതും പൃഥ്വി തന്നെ ആയിരുന്നു. അമ്മയില്‍ ദിലീപ് വിഷയം ചര്‍ച്ച ചെയ്യിച്ചതും പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ തന്നെ ആയിരുന്നു.

ഔട്‌സ്‌പോക്കണ്‍

ഔട്‌സ്‌പോക്കണ്‍

മലയാള സിനിമയിലെ ഔട്‌സ്‌പോക്കണ്‍ ആയിട്ടുള്ള നടന്‍ എന്നാണ് പലരും പൃഥ്വിരാജിനെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ പല പ്രമുഖര്‍ക്കും പൃഥ്വിരാജിനോട് താത്പര്യവും ഇല്ല. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം ആയതിനാല്‍ പൃഥ്വിരാജിനോട് നേരിട്ട് ഏറ്റുമുട്ടാനുള്ള ധൈര്യവും ഇവര്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ദിലീപിന് വേണ്ടി

ദിലീപിന് വേണ്ടി

ഇപ്പോള്‍ സിപിഎമ്മിനെ പൃഥ്വിരാജിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്ന പ്രമുഖര്‍ തന്നെ ആണ് ദിലീപിനെ അമ്മയിലേക്ക് തിരികെ കൊണ്ടുവരാനും ചരടുവലികള്‍ നടത്തിയത് എന്നും ആക്ഷേപം ഉണ്ട്. എന്തായാലും താരസംഘടനയിലെ ഇടത് ജനപ്രതിനിധികളെ സിപിഎം കൈവിടില്ലെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+