ആ 15 ലക്ഷം കാത്തിരുന്ന് വെറുതെ മണ്ടന്മാരാകല്ലേ.. മോദി അങ്ങനെ പറഞ്ഞിട്ടില്ല, തോമസ് ഐസക്കിനും ബാധകം!

തേങ്ങയെത്ര അരച്ചിട്ടെന്താ താളല്ലേ കറി എന്നൊരു ചൊല്ലുണ്ട്. എന്ന് പറഞ്ഞ പോലെയാണ് ഡോ. തോമസ് ഐസക്കിന്റെ കാര്യം. സാമ്പത്തിക ശാസ്ത്രം എത്ര പഠിച്ചിട്ടെന്താ ആള് സി പി എം നേതാവ് ആയിപ്പോയില്ലേ.. എന്ന് ചോദിക്കുകയാണ് ആളുകള്‍. വെറുതെ ചോദിക്കുകയല്ല. തോമസ് ഐസക്ക് എന്ന സി പി എം നേതാവ് ചോദിപ്പിക്കുകയാണ്.

Read Also: അഞ്ഞൂറും ആയിരവും കൂട്ടിയിട്ട് കത്തിച്ചു, ഒന്നും രണ്ടുമല്ല 500 കോടി! ആരാണീ കോടിക്കോടീശ്വരനായ മുന്‍ മന്ത്രി?

ധനകാര്യമന്ത്രി തോമസ് ഐസക്കല്ല, സി പി എം നേതാവ് തോമസ് ഐസക്കാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്നത് വ്യക്തം. അല്ലെങ്കില്‍ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം വീതം ഇടാമെന്ന വാഗ്ദാനം പൊളിഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരു പൊടിക്കൈ എന്ന് തോമസ് ഐസക് ഈ നീക്കത്തെ വിളിക്കില്ലല്ലോ. എപ്പോണ് 15 ലക്ഷം അക്കൗണ്ടിലിട്ട് തരാമെന്ന് മോദി പറഞ്ഞത്. ഐസക്ക് സര്‍ ഈ വീഡിയോ ഒന്ന് ശ്രദ്ധിച്ച് കേട്ട് നോക്കിയേ...

തോമസ് ഐസക്കിന് ഹിന്ദി അറിയില്ലേ

തോമസ് ഐസക്കിന് ഹിന്ദി അറിയില്ലേ

വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാല്‍ ഇന്ത്യയിലെ ഓരോ പൗരനും പതിഞ്ച് ലക്ഷം രൂപ നല്‍കാനാവും എന്നാണ് മോദി പറഞ്ഞത്. അല്ലാതെ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം ഇട്ടുതരും എന്നല്ല. ഇതിനെയാണ് 15 ലക്ഷം വീതം ഇടാമെന്ന വാഗ്ദാനം പൊളിഞ്ഞു എന്ന് തോമസ് ഐസക് പറയുന്നത്. തോമസ് ഐസക്കിന് ഹിന്ദി അറിയില്ലേ.

 തോമസ് ഐസക്കിന്റെ കളിയാക്കല്‍

തോമസ് ഐസക്കിന്റെ കളിയാക്കല്‍

വിദേശത്തു നിന്നെല്ലാം കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം വീതം ഇടാമെന്ന വാഗ്ദാനം പൊളിഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരു പൊടിക്കൈ. അത്ര തന്നെ - സംസ്ഥാന സര്‍ക്കാരിലെ പ്രമുഖന്‍ മാത്രമല്ല തോമസ് ഐസക്ക്, ധനകാര്യവകുപ്പ് മന്ത്രിയുമാണ്. എന്നിട്ടാണ് ഈ പച്ചക്കള്ളം ഫേസ്ബുക്കില്‍ എഴുതിവെച്ചിരിക്കുന്നത്.

ഇങ്ങനെയാണോ തോമസ് ഐസക്

ഇങ്ങനെയാണോ തോമസ് ഐസക്

മംഗള്‍യാന് ചെലവായത് 450 കോടിയാണ്. ഈ തുക ചെറുതാണ് എന്ന് കാണിക്കാന്‍ മൊത്തം ഇന്ത്യക്കാരുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ ഒരാള്‍ക്ക് നാല് രൂപ മാത്രം എന്ന് പറഞ്ഞാല്‍ ഓരോരുത്തരും നാല് രൂപ വീതം കൊടുക്കണം എന്നാണോ അര്‍ഥം - മോദി 15 ലക്ഷം കൊടുക്കാം എന്ന് പറഞ്ഞു എന്ന വാദത്തെ സോഷ്യല്‍ മീഡീയ പണ്ടേ പൊളിച്ചതാണ്. ഇത് തോമസ് ഐസക്കിനും ബാധകമാണ്.

കസേരയുടെ വലിപ്പം ഓര്‍ക്കണ്ടേ

കസേരയുടെ വലിപ്പം ഓര്‍ക്കണ്ടേ

താനിരിക്കുന്ന ധനകാര്യമന്ത്രി എന്ന കസേരയെ മറന്നാണ് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത് എന്നത് വ്യക്തം. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ ഉണ്ടാകും എന്നാല്‍ അതിനെ പച്ചക്കള്ളത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കേണ്ട ഗതികേട് ഡോ. തോമസ് ഐസക്കിനുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നത്.

 ഇത് ആദ്യമായിട്ടല്ല

ഇത് ആദ്യമായിട്ടല്ല

ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം ഇട്ടുതരും എന്ന് മോദി പറഞ്ഞതായി ഇവിടെ ആദ്യമായിട്ടൊന്നുമല്ല കാംപെയ്‌നിങ് നടക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാറും എഐസിസിയുടെ മാധ്യമ വിഭാഗത്തിന്റെ തലവനായ ടോം വടക്കനും ഒക്കെ ഇത് തന്നെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ് കയ്യടി വാങ്ങിയിട്ടുണ്ട്.

പ്ലിങ്ങിപ്പോയ വി വി രാജേഷ്

പ്ലിങ്ങിപ്പോയ വി വി രാജേഷ്

കള്ളപ്പണം തിരിച്ച് കൊണ്ടുവന്ന് എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇട്ട് തരും എന്ന് മോദി പണ്ട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുമ്പ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ടോം വടക്കന്റെ വാദം. ബിജെപിയെ പ്രതിനിധീകരിച്ച് വിവി രാജേഷ് ആയിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ അല്ല എന്ന് രാജേഷ് പറഞ്ഞെങ്കിലും പിന്നെ എന്താണ് മോദി പറഞ്ഞതെന്ന് കൃത്യമായി പറയാന്‍ രാജേഷിന് കഴിഞ്ഞില്ല. നികേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞ് രാജേഷിനെ കളിയാക്കുകയും ചെയ്തു.

ആര്‍ക്കാണ് തെറ്റിദ്ധാരണ

ആര്‍ക്കാണ് തെറ്റിദ്ധാരണ

ഇതുതന്നെയാണ് കള്ളപ്പണത്തിന്റെയും കാര്യം. പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ കള്ളപ്പണമെല്ലാം നാട്ടില്‍ നോട്ടുകളായി ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണെന്നാണ്. ഇത് അബദ്ധമാണ്. - തോമസ് ഐസക്കിന്റെ പോസ്റ്റിലെ വരികളാണ്. എന്ന് മോദി പറഞ്ഞോ. കള്ളനോട്ടിനെതിരായിട്ടാണ് ഇപ്പോഴത്തെ ഈ നീക്കമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടും എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്.

തോമസ് ഐസക്ക് തുടരുന്നു

തോമസ് ഐസക്ക് തുടരുന്നു

കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശത്താണ്. 500 ന്റെയും 1000 ന്റെ നോട്ടുകള്‍ റദ്ദാക്കിയാലും മൗറീഷ്യസ് വഴി ഇന്ത്യന്‍ ബാങ്കില്‍ കള്ളപ്പണം എത്തിക്കാനുള്ള മാര്‍ഗ്ഗം കേന്ദ്രസര്‍ക്കാര്‍ തന്നെ തുറന്നുവച്ചിട്ടുണ്ട്. ഇനി നാട്ടില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ സ്വര്‍ണ്ണത്തിലോ, ഭൂമിയിലോ അത് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നോട്ട് റദ്ദാക്കിയതുകൊണ്ട് ആ കള്ളപ്പണം കണ്ടുപിടിക്കാനാവില്ല. പിന്നെ എന്തിനാണ് ഈ നാടകം? - തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു.

ട്രഷറി തുറന്നിട്ട് എന്തു ചെയ്യാന്‍

ട്രഷറി തുറന്നിട്ട് എന്തു ചെയ്യാന്‍

നാളെ ട്രഷറി തുറന്നിട്ട് എന്തു ചെയ്യാന്‍? പ്രധാനമന്ത്രി മോഡി പോസ്റ്റോഫീസിനെയും റെയില്‍വേ സ്റ്റേഷനെയും ബാങ്കിനെയും അല്ലാതെ ട്രഷറിയെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ട്രഷറി തുറന്നു വച്ചിരിക്കാമെന്നല്ലാതെ വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല. കെ.എസ്.എഫ്.ഇ മാനേജര്‍മാര്‍ വിളിച്ചു ചോദിക്കുന്നത്- ഏജന്റുമാര്‍ കളക്ട് ചെയ്തുകൊണ്ടു വരുന്ന പണം നാളെ വാങ്ങണോ വേണ്ടയോ എന്നാണ്? - ഇങ്ങനെയാണ് തോമസ് ഐസക്കിന്റെ പോസ്റ്റ് തുടങ്ങുന്നത്.

ആവലാതികള്‍ ഇങ്ങനെ

ആവലാതികള്‍ ഇങ്ങനെ

കല്യാണത്തിനും മറ്റും പണം പറഞ്ഞു വച്ചവര്‍ ഇനി എന്തുചെയ്യും എന്നാണ് സഹകരണ ബാങ്ക് മാനേജര്‍മാര്‍ വിളിച്ചു ചോദിക്കുന്നത്. എന്റെ കൈയ്യില്‍ കുറച്ച് 500, 1000 നോട്ടുകളുണ്ട്. ഏതായാലും അത് ഉപയോഗിച്ച് നാളെ ഒന്നും വാങ്ങാന്‍ കഴിയില്ല. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഇല്ലാത്ത സാധാരണക്കാരന്‍ വെട്ടിലായതു തന്നെ. സമ്പദ്ഘടന പരിപൂര്‍ണ്ണ സ്തംഭനത്തിലാകും. ഏതാനും ദിവസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാകും. പക്ഷേ അതിനകം ഉണ്ടായ തിരിച്ചടി മറികടക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വരും. - തോമസ് ഐസക് പങ്കുവെക്കുന്ന ആവലാതികള്‍ വ്യക്തമാണ്.

കള്ളനോട്ട് പിടിക്കാന്‍ പറ്റില്ലേ

കള്ളനോട്ട് പിടിക്കാന്‍ പറ്റില്ലേ

പ്രധാനമന്ത്രി മോഡിയുടെ പ്രസംഗത്തില്‍ പാകിസ്താനില്‍ നിന്നുള്ള കള്ളനോട്ട് പിടിക്കാനാണ് ഈ നടപടിയെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് ആഴ്ച ജനങ്ങള്‍ക്ക് സാവകാശം കൊടുത്തിരുന്നൂവെങ്കില്‍ ഈ കള്ളനോട്ട് വല്ലതും രക്ഷപെടുമായിരുന്നോ? പുതിയ നോട്ടിന് ബാങ്കില്‍ വരുമ്പോള്‍ കള്ളനോട്ടിനെ കണ്ടുപിടിക്കാം. അര്‍ദ്ധരാത്രി നോട്ടെല്ലാം റദ്ദാക്കിയതുകൊണ്ട് കൂടുതലായി ഒരു കള്ളനോട്ടും പിടിക്കാന്‍ പോകുന്നില്ല - എന്നും അദ്ദേഹം പറയുന്നു.

സത്യത്തില്‍ മോദി പറഞ്ഞത് എന്താണ്

സത്യത്തില്‍ മോദി പറഞ്ഞത് എന്താണ്

വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാല്‍ ഇന്ത്യയിലെ ഓരോ പൗരനും പതിഞ്ച് ലക്ഷം രൂപ നല്‍കാനാവും എന്ന് പണ്ട് നരേന്ദ്ര മോദി പറഞ്ഞിരുന്നു. 2013 ല്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. ആ തുകയുടെ വലിപ്പം കാണിക്കാന്‍ വേണ്ടി മാത്രമായിരുന്നു മോദി ഈ പ്രയോഗം നടത്തിയത് എന്നതാണ് വാസ്തവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+