കേന്ദ്ര ബജറ്റില്‍ കേരളത്തിന് കിട്ടിയത്
ദില്ലി: കേരളത്തിന്റെ ആവശ്യങ്ങളില്‍ ചിലത് പരിഗണിച്ചും, ചിലതിനെ പൂര്‍ണമായും തഴഞ്ഞും മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ്. കേരളത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോക്ക് 462.17 കോടി രൂപ അനുവദിച്ചതാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്.
കൊച്ചി നഗരത്തിന്റെ ഗതാഗത കുരുക്കുകള്‍ കുറക്കുന്നതിന് ഇനി സംസ്ഥാനത്തിന് മുന്നില്‍ ആകെയുള്ള വഴിയാണ് കൊച്ചി മെട്രോ. 5,191 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2016 ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 426 കോടി രൂപ കൊച്ചി മെട്രോക്ക് ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
എന്തായാലും ഒരു ഐഐടി എന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. എയിംസ് ഇപ്പോഴും നടക്കാത്ത സ്വപ്നം. വിഴിഞ്ഞത്തെ കുറിച്ച് പരാമര്‍ശം പോലുമില്ല. എന്തൊക്കെയാണ് കേരളത്തിന് കിട്ടിയത്.

ഐഐടി
കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം ആവശ്യപ്പെടുന്നതാണ് രു ഐഐടി. കേരളവും കേന്ദ്രവും കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കിട്ടാത്ത ഐഐടിയാണ് മോദിയുടെ സര്‍ക്കാര്‍ തന്നത്.

കൊച്ചിമെട്രോ
കൊച്ചി മെട്രോക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ അനുവദിച്ചത് 462.17 കോടി രൂപ.

ഫാക്ട്
വന്‍ ധനസഹായം പ്രതീക്ഷിച്ച ഫാക്ടിന് പക്ഷേ അത്രക്കൊന്നും കിട്ടിയില്ല. വെറും 42.66 കോടിയില്‍ ഒതുങ്ങി ഫാക്ടിനുള്ള സഹായം.

കൊച്ചി തുറമുഖം
കൊച്ചി തുറമുഖത്തിനായി മോദി സര്‍ക്കാര്‍ അനുവദിച്ചത് 41.10 കോടി രൂപ.

പോര്‍ട്ട് ട്രസ്റ്റ്
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനും കേന്ദ്ര ബജറ്റ് തുക അനുവദിച്ചു. 27.84 കോടി.












Click it and Unblock the Notifications