'നിലമ്പൂരിൽ പറയേണ്ടത് പെട്ടിയെ പറ്റിയല്ല;ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന്റെ ഇസ്ലാം പതിപ്പ്';ബിനോയ് വിശ്വം
നിലമ്പൂരിലെ പെട്ടിവിവാദത്തിൽ യു ഡി എഫിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരിൽ സംസാരിക്കേണ്ടത് അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ചും ഭാവിയെ കുറിച്ചുമാണെന്നും യഥാർത്ഥ വിഷയത്തിൽ നിന്ന് യു ഡി എഫ് വ്യതിചലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന പാരമ്പര്യമാണ് ബി ജെ പിക്ക്. അതേസമയം ആർ എസ് എസിന്റേയും ഇസ്ലാം പതിപ്പാണ് ജമാ അത്തെ ഇസ്ലാമി. രണ്ടു പേരുമായും യോജിപ്പിലെത്താനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'നിലമ്പൂരിൽ യു ഡി എഫ് ജീവിതത്തെയും ഭാവിയെയും പറ്റിയാണ് പറയേണ്ടത്, പെട്ടിയെപ്പറ്റിയല്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ളപ്പോൾ ഇലക്ഷൻ കമ്മിഷൻ പരിശോധനകൾ നടത്തുന്നത് സ്വഭാവികമാണ്, യഥാർത്ഥ വിഷയത്തിൽ നിന്ന് യുഡിഎഫ് വ്യതിചലിക്കുകയാണ് . നിലമ്പൂരിൽ എൽ ഡി എഫ് ജയിക്കും, വിജയം ഉറപ്പാക്കാൻ ഒരേ സ്വരത്തിൽ പ്രവർത്തിച്ച് വരികയാണ് ഇടതുപക്ഷം. അവിടെ യു ഡി എഫ് പല വിരുദ്ധ പ്രചാരണങ്ങളും നടത്തുന്നുണ്ട്. പ്രചരിക്കുന്ന ഒരു വാർത്തയും സത്യസന്ധമായല്ല.
ജനങ്ങളെയും കൃഷിക്കാരെയും പാവപ്പെട്ടവരെയുമെല്ലാം ഒന്നായാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കാണുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന് കൃത്യമായ യുക്തിയും ശരിയുമുണ്ട്. ദുരന്തകാലത്ത് പോലും വർഗീയമായും രാഷ്ട്രീയമായും കേന്ദ്രം ഞെരുക്കിയപ്പോഴും എൽ ഡി എഫ് സൻക്കാർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന പാരമ്പര്യമാണ് ബി ജെ പിക്ക്. അതേസമയം ആർഎസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാ അത്തെ ഇസ്ലാമി. രണ്ടു പേരുമായും യോജിപ്പിലെത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കോൺഗ്രസിനകത്ത് യഥാർത്ഥ രാഷ്ട്രീയം പറഞ്ഞുകൊടുക്കാൻ ആരുമില്ലെങ്കിൽ അത് കോൺഗ്രസിന്റെ അന്ത്യത്തിന്റെ ആരംഭമാണ്ട, ബിനോയ് വിശ്വം പറഞ്ഞു. അതേസമയം നിലമ്പൂരിൽ എല്‍ ഡി എഫ് അല്ലാത്തവര്‍ക്കും സ്വരാജ് ജയിക്കണമെന്നാണ് താല്പര്യമെന്നും ഇതിന്റെ അങ്കലാപ്പിലാണ് യു ഡി എഫ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'ഞങ്ങളുടെകൂടെ ഒരു വഞ്ചകൻ സഞ്ചരിക്കുകയുണ്ടായി, അയാളുടെ വഞ്ചനകാരണമാണ് ഈ തിരഞ്ഞെടുപ്പിന് നാം നിർബന്ധിതമായത്. ഇത് നിലമ്പൂരിന് തനിമ കാണിക്കാനുള്ള അവസരമാണ്. ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്ന രീതിയിൽ കേരളം കൂടെനിൽക്കുന്നില്ല, അതിലുള്ള വിരോധമാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications