• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നിത്തല ജി 23 യിലേക്കോ? ക്ഷണിച്ച് നേതാക്കൾ.. രാഹുലിനേയും അതൃപ്തി അറിയിച്ചു..ചെന്നിത്തലയുടെ നിലപാട് ഇങ്ങനെ

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ കോൺഗ്രസിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് പാത്രമായത് രമേശ് ചെന്നിത്തലയാണ്. പ്രതിപക്ഷ നേതാവായി മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ ചെന്നിത്തലയ്ക്ക് സാധിച്ചില്ലെന്നും ആവശ്യത്തിനും അനാവശ്യത്തിനും സർക്കാരിനെതിരായി ഉയർത്തിയ വിമർശനങ്ങൾ തിരിച്ചടിയായെന്നുമായിരുന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്.

സൈനികര്‍ക്ക് ആവേശം നല്‍കി സേനാ മേധാവി ജനറല്‍ നരവനെയുടെ കശ്മീര്‍ സന്ദര്‍ശനം: ചിത്രങ്ങള്‍ കാണാം

പക്ഷേ തനിക്കെതിരായ വിമർശനങ്ങൾ കടുക്കുമ്പോഴും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനാകുമെന്ന് തന്നെയായിരുന്നു ചെന്നിത്തല കണക്ക് കൂട്ടിയത്. എന്നാൽ തലമുറ മാറ്റം എന്ന തിരുമാനത്തിൽ ഹൈക്കമാന്റ് ഉറച്ച് നിന്നതോടെ ചെന്നിത്തല പുറത്തായി. ഇനി കോൺഗ്രസിൽ ചെന്നിത്തലയുടെ റോൾ എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്?

പരാജയമെന്ന്

ചെന്നിത്തലയുടെ പ്രവർത്തനം സമ്പൂർണപരാജയമായിരുന്നുവെന്നായിരുന്നു ഒരു വിഭാഗം നേതാക്കൾ ഉയർത്തിയ ആരോപണം. സംസ്ഥാനത്ത് ഗ്രൂപ്പ് രാഷ്ട്രീയം രൂക്ഷമായപ്പോൾ അതിനെ പ്രതിരോധിക്കാൻ പോലും പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയ്ക്ക് സാധിച്ചില്ലെന്നും ഒരുവിഭാഗം കുറ്റപ്പെടുത്തി.

ഗ്രൂപ്പ് നേതാക്കൾ

എന്നാൽ എ,ഐ ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ ചെന്നിത്തലയക്ക് പിന്നിൽ ഉറച്ച് നിന്നു.സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ പുറത്താക്കരുതെന്നായിരുന്നു ഗ്രൂപ്പ് നേതാക്കൾ ഒറ്റ സ്വരത്തിൽ ആവശ്യപ്പെട്ടത്. എതിർപ്പുകൾ മാറ്റിവെച്ച് ഗ്രൂപ്പുകൾ ഒന്നിച്ചതോടെ ചെന്നിത്തലയും ആത്മവിശ്വാസത്തിലായിരുന്നു.

അൃപ്തിയിൽ

അതേസമയം നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാന്റ് സംസ്ഥാന നേതാക്കളോട് നിർദ്ദേശം തേടിയപ്പോൾ ഗ്രൂപ്പുകൾ മറന്ന് യുവനേതാക്കൾ ഉൾപ്പെടെ വിഡി സതീശനെ പിന്തുണച്ചു. ഇതോടെ ചെന്നിത്തലയെ മാറ്റി നിർത്തി സതീശൻ എന്ന തിരുമാനത്തിൽ ഹൈക്കമാന്റും എത്തി.അതേസമയം അപ്രതീക്ഷിതമായുള്ള ഹൈക്കമാന്റ് നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് ചെന്നിത്തല.

കത്തയച്ചു

തിരുമാനത്തിന് പിന്നാലെ ചെന്നിത്തല ദേശീയ നേതൃത്വത്തിന് പ്രതിഷേധം അറിയിച്ച് കത്തയച്ചിരുന്നു. പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ താൻ അപമാനിതനായെന്നും പാർട്ടിക്കുള്ളിൽ പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

വിമത നേതാക്കളും

ചെന്നിത്തലയെ മാറ്റിയതിലുള്ള അതൃപ്തി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിനകത്ത് വിമത സ്വരം ഉയർത്തിയ നേതാക്കളുടെ കൂട്ടായ്മയായ ജി23 ഗ്രൂപ്പും ചെന്നിത്തലയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഇരുട്ടിൽ നിർത്തി

രമേശ് ചെന്നിത്തലയെ ഇരുട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത് ശരിയായില്ലെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, ഭൂപിന്ദര്‍ സിങ് ഹൂഡ, രാജ് ബബ്ബര്‍, വിവേക് തന്‍ഹ തുടങ്ങിയ നേതാക്കളാണ് ഹൈക്കമാന്റ് തിരുമാനത്തിൽ പ്രതിഷേധം അറിയിച്ചത്.

രാഹുൽ ഗാന്ധിയോട്

രാഹുൽ ഗാന്ധിയോട് നേരിട്ട് നേതാക്കൾ വിഷയത്തിലെ ശരികേട് ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. ചെന്നിത്തലയെ ജി 23 യിലേക്ക് നേതാക്കൾ ക്ഷണിക്കുകയും ചെയ്തതായി മനോര ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം ഗാന്ധി കുടുംബത്തോടാണ് തന്റെ കൂറെന്ന് പ്രഖ്യാപിച്ച് ക്ഷണം നിരസിച്ചിരിക്കുകയാണ് ചെന്നിത്തലയെന്നും റിപ്പോർട്ടുണ്ട്.

ഇനി എന്ത് റോൾ

അതേസമയം ഇനി ചെന്നിത്തലയ്ക്ക് കോൺഗ്രസിൽ എന്ത് റോൾ നൽകുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ മാറ്റാനുള്ള നീക്കങ്ങൾ ഹൈക്കമാന്റ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പരിഗണിച്ചേക്കുമെന്നായിരുന്നു വാർത്തകൾ.

 പ്രവർത്തക സമിതിയിൽ

ഒരുപക്ഷേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.. യൂത്ത് കോൺ ഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും പ്രവർത്തിച്ച നേതാവാണ് ചെന്നിത്തല.ദേശീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് അദ്ദേഹം.

 നിലപാട് നിർണായകം

അതേസമയം താൻ ദില്ലിയിലേക്ക് ഇല്ലെന്നാണ് നേരത്തേ ചെന്നിത്തല വ്യക്തമാക്കിയത്. എന്നാൽ പുതിയ കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തിയാൽ പാർട്ടിയിൽ ചെന്നിത്തല കൂടുതൽ ഒതുക്കപ്പെട്ടേക്കുമെന്ന് തരത്തിലുള്ള നിരീക്ഷണങ്ങൾ ഉണ്ട്. അതിനിടെ ചെന്നിത്തലയുടെ കാര്യത്തിൽ ഹൈക്കമാന്റ് നിർണായക തിരുമാനം കൈക്കൊണ്ടേക്കുമെന്നുള്ള വിലയിരുത്തലുകളും ശക്തമാണ്.

മന്ത്രിസഭയിലെ രണ്ടാമന്‍ ബിജെപിയിലേക്ക്, ടിആര്‍എസ് പിളര്‍പ്പിലേക്ക്? തെലങ്കാനയില്‍ കെസിആറിന് ചലഞ്ച്മന്ത്രിസഭയിലെ രണ്ടാമന്‍ ബിജെപിയിലേക്ക്, ടിആര്‍എസ് പിളര്‍പ്പിലേക്ക്? തെലങ്കാനയില്‍ കെസിആറിന് ചലഞ്ച്

ബോൾഡ് ആന്റ് ബ്യൂട്ടുഫുൾ ലുക്കിൽ നടി ഈഷ റബ്ബ , ചിത്രങ്ങൾ

cmsvideo
  Mullappally Ramachandran To quit as KPCC President | Oneindia Malayalam

  English summary
  What role will get Ramesh chennithala, he says no to g 23 group
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X