കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനെ ക്ലിഫ് ഹൗസില്‍ കണ്ടു, കോഴകൊടുത്തത് മജിസ്‌ട്രേറ്റിനോട് പറഞ്ഞു.... സരിത പറഞ്ഞ കാര്യങ്ങള്‍

Google Oneindia Malayalam News

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിത രണ്ടാം ദിവസം നല്‍കിയ മൊഴികള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്. സരിതയെ മൂന്ന് തവണ കണ്ടിട്ടുണ്ടാകാം എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു സരിത മൊഴി നല്‍കിയത്.

മുഖ്യമന്ത്രിയ്ക്കും ആര്യാടന്‍ മുഹമ്മദിനും പണം നല്‍കിയ കാര്യം എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എവി രാജുവിന് മുന്നില്‍ രഹസ്യമൊഴിയായി പറഞ്ഞിരുന്നുവെന്നും സരിത വ്യക്തമാക്കി.

30 പേജുള്ള കത്താണ് താന്‍ പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയതെന്നും ആ കത്ത് നാല് പേജ് ആയി ചുരുങ്ങിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലും സരിത നടത്തിയിട്ടുണ്ട്.

ബിജു മുമ്പും കണ്ടു

ബിജു മുമ്പും കണ്ടു

എമര്‍ജിങ് കേരളയുടെ സമയത്താണ് ബിജു രാധാകൃഷ്ണന്‍ തന്നെ വന്ന് കണ്ടത് എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. എന്നാല്‍ അതിന് മുമ്പും ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു എന്നാണ് സരിത നല്‍കുന്ന മൊഴി.

ബിജു കണ്ട ദിവസം

ബിജു കണ്ട ദിവസം

ബിജു മുഖ്യമന്ത്രിയെ കൊച്ചിയില്‍ വച്ച് കണ്ട ദിവസം താന്‍ സലീം രാജിന്റെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. കൊച്ചിയില്‍ വച്ച് കാണാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.

ക്ലിഫ് ഹൗസില്‍ വച്ച്

ക്ലിഫ് ഹൗസില്‍ വച്ച്

അടുത്ത ദിവസം ക്ലിഫ് ഹൗസില്‍ വച്ച് കാണാമെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെ ആയിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ ഭാര്യയേയും മകനേയും മാറ്റി നിര്‍ത്തിയാണ് തന്നോട് സംസാരിച്ചത്.

ബിജു പറഞ്ഞ കാര്യങ്ങള്‍

ബിജു പറഞ്ഞ കാര്യങ്ങള്‍

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് ബിജുരാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങളാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്നാണ് സരിത പറയുന്നത്. എന്നാല്‍ അക്കാര്യം എന്താണെന്ന് സരിത പറഞ്ഞില്ല.

മജിസ്‌ട്രേറ്റിനോട് പറഞ്ഞു

മജിസ്‌ട്രേറ്റിനോട് പറഞ്ഞു

എറണാകുളം എസിജെഎം എവി രാജുവിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ മുഖ്യമന്ത്രിയ്ക്കും ആര്യാടന്‍ മുഹമ്മദിനും പണം നല്‍കിയ കാര്യം പറഞ്ഞിരുന്നു.

ആ കത്ത്

ആ കത്ത്

പത്തനംതിട്ട കോടതിയില്‍ വച്ച് മജിസ്‌ട്രേറ്റിന് നല്‍കാനായി എഴുതിയ കത്ത് 30 പേജുള്ളതായിരുന്നു എന്നതായിരുന്നു ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രി ഇടപെട്ടു?

മുഖ്യമന്ത്രി ഇടപെട്ടു?

മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന് അവകാശപ്പെട്ട ഗണേഷ് കുമാറിന്റെ പ്രതിനിധി പ്രദീപ് ആണ് കത്ത് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടത്. ജീവന് തന്നെ ഭീഷണിയാകും എന്ന് ഉപദേശിച്ചു.

മുഖ്യമന്ത്രിയുടെ സന്ദേശം

മുഖ്യമന്ത്രിയുടെ സന്ദേശം

എല്ലാം പരിഹരിയ്ക്കാം, പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കരുത് എന്നായിരുന്നത്രെ മുഖ്യമന്ത്രിയുടെ സന്ദേശം. നഷ്ടമായ പണത്തിന് പകരം പണം തരാമെന്നും വാഗ്ദാനം ചെയ്തത്രെ.

അമ്മയുമായി

അമ്മയുമായി

തന്റെ അമ്മയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്പാനൂര്‍ രവിയും ബെന്നി ബെഹ്നാനും സംസാരിച്ചിരുന്നതായും സരിത പറയുന്നു.

 കോടതിയ്ക്ക് പുറത്ത്

കോടതിയ്ക്ക് പുറത്ത്

കേസുകള്‍ കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്- സരിത പറയുന്നു.

സര്‍ക്കാര്‍ വീണാല്‍

സര്‍ക്കാര്‍ വീണാല്‍

കത്തിലെ കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ താഴെ വീണേക്കും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സരിത കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടിവരുമെന്നും ഭീഷണി ഉണ്ടായിരുന്നത്രെ.

English summary
What Saritha S Nair revealed in front of Solar Judicial Commission on second day?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X