Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാന്‍ പോവുകയാണോ: സൂക്ഷിക്കാനേറെയുണ്ട്: ഇല്ലെങ്കില്‍ പണികിട്ടും, 2008 മറക്കരുത്

മാര്‍ച്ച് ഒന്നിന് ഒരു ഗ്രാം സ്വർണത്തിന് 5160 രൂപയായിരുന്നു . ഇതാണ് 20 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 5500 ല്‍ എത്തി നില്‍ക്കുന്നത്.

 gold

തിരുവനന്തപുരം: ഇടയ്ക്ക് നേരിയ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും സ്വർണ വിലയില്‍ വലിയ വർധനവാണ് അടുത്ത ദിവസങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 5480 രൂപയായിരുന്നു. അതായത് ഒരു പവന്‍ സ്വർണത്തിന്റെ വില 43,840 രൂപ.

എന്നാല്‍ ഇന്ന് വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് പവൻ വില 44000മായി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് ഉയർന്നത്. ഇതോടെ ഗ്രാം വില 5500 രൂപയായി ഉയർന്നു.

സ്വർണ വിലയിലെ വർധനവും നിക്ഷേപവും

സ്വർണ വിലയിലെ വർധനവും നിക്ഷേപവും

വിലയിലെ ഈ വർധനവ് പണം ഉള്ളവരെ വലിയ തോതില്‍ സ്വർണ വാങ്ങി ഒരു നിക്ഷേപമാക്കി മാറ്റുന്നതിലേക്ക് തിരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മുന്നറിയിപ്പാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ നല്‍കുന്നത്. ലണ്ടന്‍ ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യ ഭീതിയും മറ്റ് പ്രശ്നങ്ങളുമാണ് നിലവിലെ സ്വർണ വില വർധനവിന്റെ അടിസ്ഥാന കാരണം.

 സ്വർണ വില ഉയർത്തുന്നതിന്റെ പ്രധാന ഘടകം

ഇത്തരം സാമ്പത്തിക അസ്ഥിരത, പണത്തിന്റെ മൂല്യം ഇടിയില്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ് നിക്ഷേപകർ പണം സ്വർണത്തിലേക്ക് മാറ്റുന്നത് വർധിക്കുന്നത്. സ്വർണ വില ഉയർത്തുന്നതിന്റെ പ്രധാന ഘടകവും ഇത് തന്നെ. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നടപടികളും സ്വര്‍ണവിലയുടെ റെക്കോഡ് കുതിപ്പിന് ആക്കംകൂട്ടുന്ന മറ്റൊരു ഘടകമാണ്.

സ്വർണത്തില്‍ കുറഞ്ഞകാലത്തേക്ക് നിക്ഷേപം

സ്വർണത്തില്‍ കുറഞ്ഞകാലത്തേക്ക് നിക്ഷേപം

ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വർണത്തിന്റെ വില കൂടുന്ന പ്രവണത അല്‍പനാള്‍ കൂടി തുടർന്നേക്കാം. അതുകൊണ്ട് തന്നെ സ്വർണത്തില്‍ കുറഞ്ഞകാലത്തേക്ക് നിക്ഷേപം നടത്തി നേട്ടം കൊയ്യാന്‍ സാധിക്കുന്നവർക്ക് ഇത് അനുകൂല ഘടകമാണ്. ഈ സാഹചര്യത്തില്‍ നാം പ്രത്യേകം ഓർക്കേണ്ടത് 2008 ലെ മാന്ദ്യകാലമാണ്.

2008 ലെ സ്വർണ വില വർധനവ്

2008 ലെ മാന്ദ്യകാലത്ത് ഇന്നതെ രീതിയില്‍ വലിയ രീതിയിലായിരുന്നു സ്വർണ വില വർധിച്ചുകൊണ്ടിരുന്നത്. 2011 ല്‍ സ്വർണ വില അതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന റെക്കോർഡിലെത്തി. എന്നാല്‍ മാന്ദ്യത്തില്‍ നിന്നും സാമ്പത്തിക മേഖല പതിയെ തിരിച്ച് കയറിയപ്പോള്‍ സ്വർണ്ണ വില ഇടിയാന്‍ തുടങ്ങി. നിലവില്‍ ഇത്തരത്തില്‍ വില ഉയരാന്‍ തുടങ്ങിയത് 2019 ലാണ്. ഇപ്പോള്‍ അത് സർവ്വകാല റെക്കോർഡില്‍ എത്തി നില്‍ക്കുകയും ചെയ്യുന്നു.

പൈനാപ്പിള്‍ കഴിക്കാറുണ്ടോ? പക്ഷെ ഇതിന്റെ ഗുണങ്ങള്‍ ശരിക്കും അറിഞ്ഞിട്ടാണോ കഴിക്കുന്നത്, ഇല്ലെങ്കില്‍ അറിയാം

കഴിഞ്ഞ 20 വർഷത്തെ കണക്കുകള്‍

കഴിഞ്ഞ 20 വർഷത്തെ കണക്കുകള്‍

കഴിഞ്ഞ 20 വർഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ശരാശരി 9.39 ശതമാനം സംയോജിത വളര്‍ച്ചയാണ് സ്വർണം നിക്ഷേപകർക്ക് നല്‍കിയിട്ടുള്ളതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ചുരക്കത്തില്‍ ദീർഘകാലത്തെ നിക്ഷേപം എന്ന രീതിയില്‍ സ്വർണം വാങ്ങിക്കൂട്ടുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുകൂലമല്ല.

മാര്‍ച്ച് ഒന്നിന് ഒരു ഗ്രാം സ്വർണത്തിന്

മാര്‍ച്ച് ഒന്നിന് ഒരു ഗ്രാം സ്വർണത്തിന് 5160 രൂപയായിരുന്നു . ഇതാണ് 20 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 5500 ല്‍ എത്തി നില്‍ക്കുന്നത്. മാര്‍ച്ച് ഒമ്പതിന് രേഖപ്പെടുത്തി ഒരു ഗ്രാം സ്വര്‍ണത്തിന് 5090 എന്നുള്ളതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണവില. മാര്‍ച്ച് 18 നും 19 നും സ്വര്‍ണവില ഗ്രാമിന് 5530 ല്‍ എത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+