കേസ് കൊടുത്ത വിഎസിനും ജയിലിൽ പോയ പിള്ളയ്ക്കും കാബിനറ്റ് റാങ്ക്.. വിധി പറഞ്ഞ സദാശിവം ഗവർണർ.. സൂപ്പർ!!

  • By: Kishor
Subscribe to Oneindia Malayalam

ബാലകൃഷ്ണ പിളള അഴിമതിക്കാരനെന്ന് വിളിച്ചുപറഞ്ഞ് നടന്നതാരാ - എൽ ഡി എഫ്. ബാലകൃഷ്ണ പിളളയെ ജയിലിൽ അടച്ചതിൻറെ ക്രെഡിറ്റ് എടുത്ത് നടന്നതോ - അതും എൽ ഡി എഫ്. ഇന്നിപ്പോ അതേ ബാലകൃഷ്ണ പിള്ളയെ എൽ ഡി എഫ് കാബിനറ്റ് സ്ഥാനത്തോടെ മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി അവരോധിക്കുമ്പോൾ പഴയതൊക്കെ എൽ ഡി എഫ് മറന്നാലും സോഷ്യൽ മീഡിയ മറക്കുമോ. കാണൂ ചില പ്രതികരണങ്ങള്‍ പറയുന്നത്.

വാളകത്തെ അധ്യാപകന്റെ പിന്നാക്കം വികസിപ്പിച്ച കേസ് എന്തായി? 'മുന്നോക്കം' ബാലകൃഷ്ണപിള്ളയോട് ഓരോ ചോദ്യങ്ങളേ!!

പിള്ള - വിഎസ് - സദാശിവം

പിള്ള - വിഎസ് - സദാശിവം

അഴിമതി കുറ്റത്തിന് അകത്തു പോയ പിള്ളയ്ക്ക് ക്യാബിനറ്റ്, ടിയാനെ ജയിലടക്കാൻ പണിപ്പെട്ട വി.എസിനും ഒരു ക്യാബിനറ്റ്. വിധിച്ച ജഡ്ജി ഗവർണറും - ബാലകൃഷ്ണ പിള്ളയുടെ കേസിൽ കേരളാ ഹൈക്കോടതി വിധി അദ്ദേഹത്തിന് അനുകൂലമായി നൽകിയിരുന്ന വിധി റദ്ദാക്കിയ സുപ്രീകോർട്ട് ജസ്റ്റിസ് സദാശിവം ഇന്നു കേരളത്തിലെ ഗവർണർ ആണ്. ബാലകൃഷ്ണപിള്ളയെ അഴിമതി കേസിൽ ജയിലിലടയ്ക്കാനാണ് അദ്ദേഹം വിധിച്ചത്. - മാത്യു സാമുവൽ ചോദിക്കുന്നു.

ഈ പരിപാടി എങ്ങനെയുണ്ട്

ഈ പരിപാടി എങ്ങനെയുണ്ട്

ബാലകൃഷ്ണപിള്ള ക്യാബിനറ്റ് പദവിയിലെത്തുമ്പോൾ ഒന്നു സ്വാഭാവികമാണ്. രണ്ട് പേരും പലപ്പോഴായി സ്റ്റേജുകളും പങ്കിടേണ്ടി വരും. കുറ്റവാളിയെന്നു വിധിച്ച ന്യായാധിപനും, ക്യാബിനറ്റ് പദവിയുള്ള ആളും. അവർ ഒന്നും രണ്ടും പറഞ്ഞു ചിരിച്ചും വർത്തമാനം പറഞ്ഞുമിരിക്കും. നമ്മുക്ക് സദസ്സിൽ ഇരുന്നു കാണാം. വേണെമെങ്കിൽ കയ്യുമടിക്കാം.. എന്താ?.

അച്യുതാനന്ദനും ക്യാബിനറ്റ് പദവി

അച്യുതാനന്ദനും ക്യാബിനറ്റ് പദവി

ഇടമലയാർ അഴിമതി കേസിൽ സുപ്രീം കോടതി വരെ പേയി ബാലകൃഷ്ണപിള്ളയെ ജയിലിലടച്ച വി.എസ്.അച്യുതാനന്ദനും കിട്ടിയിട്ടുണ്ട് ഒരു ക്യാബിനറ്റ് പദവി. ബലെ ഭേഷ്. എല്ലാം ശരിയാകുന്നുണ്ടെല്ലോ എന്ന് ആശ്വാസം അടുത്തത്, ബാലകൃഷ്ണപിള്ളയേ ആന്റണി മന്ത്രിസഭയിൽ മന്ത്രിയാക്കിയിരുന്നില്ല. കാരണം മറ്റൊന്നല്ല അഴിമതികേസ് തന്നെ. അവർ പക്ഷെ മറ്റൊന്ന് ചെയ്തു, പകരം മകൻ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കി.

പിള്ളയുടെ നിഴൽ യുദ്ധങ്ങൾ

പിള്ളയുടെ നിഴൽ യുദ്ധങ്ങൾ

അന്ന് മുതൽ പിള്ള ആന്‍റ ണിയുടെയും കോൺഗ്രസിന്‍റെയും യുഡിഎഫ് നേതൃത്വത്തെയും ശത്രു പക്ഷത്താക്കി നിഴൽ യുദ്ധം ആരംഭിച്ചു. സ്വന്തം മകനോടായിരുന്നു ഒളിഞ്ഞും തെളിഞ്ഞുമുളള അമ്പുകൾ എല്ലാം. വീണ്ടും ഉമ്മൻ ചാണ്ടി മന്ത്രിസഭ, കൊട്ടാരക്കരയിൽ പിള്ളയുടെ വാട്ടർലൂ. മന്ത്രിയായിരുന്നപ്പോൾ ഗണേഷിന്‍റെ ഭാര്യയെ മുന്നിൽ നിറുത്തി സ്വന്തം മകനിട്ട് തലയ്ക്ക് കുത്തി. മന്ത്രിസഭയിൽ നിന്നും അങ്ങനെ മകൻ പുറത്തേക്ക്. ഈ അവസരങ്ങളിൽ എല്ലാം ഇടതുപക്ഷം ബാലകൃഷ്‌ണപിള്ളക്കെതിരെ കവലകൾ തോറും പ്രസംഗിച്ചു, മകനെയും കണക്കിന് ആക്ഷേപിച്ചു.

എന്തിനാ ജയിലിൽ പോയത്

എന്തിനാ ജയിലിൽ പോയത്

അഴിമതി കേസിലെ കുറ്റവാളി, അതിനായി ജയിലിൽ ശിക്ഷ അനുഭവിച്ച ഒരു മഹാനേതാവ്. അദേഹം ജയിലിൽ പോയത്‌ ഏതായാലും സ്വാതന്ത്രസമരത്തിനു വേണ്ടിയല്ലെലോ? അല്ലെങ്കിൽ അങ്ങനെയൊരു സമരം സംഘടിപ്പിച്ച കുറ്റത്തിനും അല്ല. ഇനി ഫാസിസത്തിന് എതിരെയാണോ? അല്ല. കൊട്ടാരക്കരയിൽ വിപ്ലവം കൊണ്ടുവന്നതിനുമല്ല. ഒരു ഇടതുപക്ഷ സംഘടനയിലുള്ള അധ്യാപകന്‍റെ ആസനത്തിൽ കമ്പി പാരാ കയറ്റിയതിന്?

 ഇടതുപക്ഷം ഹൃദയ പക്ഷം എന്താ അല്ലേ

ഇടതുപക്ഷം ഹൃദയ പക്ഷം എന്താ അല്ലേ

അഴിമതി കുറ്റത്തിന് അകത്തു പോയ പിള്ളയ്ക്ക് ക്യാബിനറ്റ്, ടിയാനെ ജയിലടക്കാൻ പണിപ്പെട്ട വി.എസിനും ഒരു ക്യാബിനറ്റ്. വിധിച്ച ജഡ്ജി ഗവർണറും - ഇതാണ് ഒരു പ്രതികരണം. ആ വിധിച്ച ജഡ്ജി തൂക്കിക്കൊല്ലാനായിരുന്നില്ല വിധിച്ചത്. ചെയ്ത തെറ്റിന് ശിക്ഷ കഴിഞ്ഞു .ശിക്ഷ കഴിഞ്ഞാൽ അയാൾ ഏതൊരാളെപ്പോലെയും - ഇങ്ങനെയൊക്കെ ഹൃദയപക്ഷക്കാർ കൊണ്ടുപിടിച്ച് ന്യായീകരിക്കാൻ ശ്രമം നടത്തുന്നുണ്ട് എന്നത് വേറെ കാര്യം.

English summary
What social media say about R Balakrishna Pillai's cabinet rank.
Please Wait while comments are loading...