കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സ്വയം രക്ഷക്ക് അത്യാവശ്യമായി ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ രാജിയാണ്: എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: സി.പി.എമ്മിന്റെ ആരോഗ്യം മോശമാകാതിരിക്കാന്‍ സെക്രട്ടറി മാത്രം മാറിയാല്‍പ്പോര മുഖ്യമന്ത്രിയും മാറണമെന്ന് ബിജെപി നേതാവ് എംടി രമേശ്. പാര്‍ട്ടി സെക്രട്ടറിക്കെതിരെ ലഹരിക്കടത്ത് ആരോപണം വരുന്നതിന് എത്രയോ മുമ്പ് തന്നെ സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ കമ്മീഷനിലും ആരോപണ വിധേയനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതിയ സെക്രട്ടറി വന്നു, നിയുക്ത സെക്രട്ടറിയുടെ യോഗ്യതയിലേക്കൊന്നും കടക്കുന്നില്ല പക്ഷെ സിപിഎം സ്വയം രക്ഷക്ക് അത്യാവശ്യമായി ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്, അതിന് പുതിയ സെക്രട്ടറി തയ്യാറാകുമോ എന്നും എംടി രമേശ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

mt ramesh

അതേസമയം, സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാസ്തവത്തില്‍ ഇതാദ്യം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണ്. സി പി എം ഇപ്പോള്‍ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ രാജികൊണ്ട് മാത്രം കഴിയില്ല. മുഖ്യമന്ത്രി രാജിവച്ച് മാതൃക കാട്ടുകയാണ് വേണ്ടത്. അത് ചെയ്തില്ലങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ അപമാനം സഹിച്ച് പുറത്ത് പോകേണ്ട അവസ്ഥ അദ്ദേഹത്തിനുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും അന്വേഷണം തന്റെ നേര്‍ക്കാണെന്ന് ബോധ്യമായിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മയക്കുമരുന്ന് - കള്ളപ്പണ കേസില്‍ മകന്‍ ബിനീഷ് കൊടിയേരി കുടുങ്ങിയതോടെയാണ് കൊടിയേരി രാജിവെച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Kerala local body election's star is printed masks | Oneindia Malayalam

കഴിഞ്ഞ ദിവസമാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന്് കോടിയേരി ഒഴിയുകയാണെന്ന് സിപിഎം അറിയിച്ചത്. എ വിജയരാഘവനാണ് പകരം ചുമതല. ആരോഗ്യ കാരണങ്ങള്‍ ആണ് സ്ഥാനം ഒഴിയുന്നതിനുളള ഔദ്യോഗിക വിശദീകരണമായി പറയുന്നത്. 'സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്' എന്നാണ് സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
What the CPM needs to do to save itself is the resignation of the Chief Minister: MT Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X