'ഞാൻ എന്ത് പുണ്ണാക്ക് പറഞ്ഞിട്ടാണ്, മുസ്ലീം വിരോധിയല്ല, നീതികേട് കണ്ടാൽ പറയും'; വെള്ളാപ്പള്ളി നടേശൻ
മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലീം വിരോധിയല്ലെന്നും വസ്തുത പറഞ്ഞതിന്റെ പേരിൽ തന്നെ മുസ്ലീം വിരോധി ആക്കാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏത് ജില്ലയിലാണെങ്കിലും എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം കൊടുക്കണം. സാമൂഹ്യനീതിയുടെ യാഥാർത്ഥ്യം തുറന്നുപറയുമ്പോൾ തന്നെ വർഗീയവാദിയാക്കാൻ ലീഗ് ശ്രമിക്കുകയാണെന്നും വെള്ളപ്പള്ളി ആരോപിച്ചു.
'മലപ്പുറം ആരുടേയും സാമ്രാജ്യമല്ല, എല്ലാവർക്കും അവകാശപ്പെട്ടതാണ്. ജാതി ചിന്ത ഉണ്ടാകുന്നത് തുല്യ നീതി ഇല്ലാതിരിക്കുമ്പോഴാണ്. മലപ്പുറത്ത് എന്തുമാത്രം എസ് എൻ ഡി പിക്കാരുണ്ട്. ഒരു പഞ്ചായത്ത് മെമ്പർ പദവി അവർക്ക് കൊടുത്തൂടെ? 5 നിയോജക മണ്ഡലങ്ങളിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ ഒരു ഹിന്ദു സ്ഥാനാർത്ഥിയെ ലീഗിന് നിർത്തിക്കൂടെ? ഇതൊക്കെ പറയുന്നത് മതസൗഹാർദ്ദത്തിന് വേണ്ടുന്നത്.

ലീഗ് മതപാർട്ടിക്കാരാണ്. ഇന്നലെ വരെ മത പാർട്ടി എന്ന് വിളിപ്പിച്ചവരെ കൊണ്ട് മതേതര പാർട്ടി എന്ന് വിളിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതവരുടെ ശക്തിയാണ്. മുസ്ലീം ലീഗ് മുസ്ലീങ്ങളുടെ കൂട്ടായ്മയാണ്, അവർ മതേതരമല്ല. മതേതരമാണെങ്കിൽ അവരിൽ നിന്നും ഹിന്ദുക്കളായ എംഎൽഎമാരും ജനപ്രതിനിധികളുമൊക്കെ ഉണ്ടാകുമായിരുന്നു. ഇതൊക്കെ പറയുന്നത് കൊണ്ടാണ് ഞാൻ വർഗീയവാദി ആക്കുന്നത്. എനിക്ക് ഒരു മതത്തോടും പ്രശ്നമില്ല. ഞാൻ ക്രിസ്ത്യാനികളെ കുറിച്ച് മുൻ പറഞ്ഞിട്ടുണ്ട്. അവർ എനിക്കെതിരെ ചാടി കടിച്ചിട്ടില്ല. ഇപ്പോൾ ഇവർ മാത്രമെന്തിനാണ് ചാടി കടിക്കാൻ വരുന്നത്.
മലപ്പുറത്ത് നമ്മുടെ ആളുകൾക്ക് ഒരു ശ്മശാനം പോലും ഇല്ല. അവിടെ നമ്മൾ അടിമകളാണ്. അത് നമ്മുടെ കുറവ് തന്നെയാണ്. മറ്റുള്ളവർ ഒന്നായപ്പോൾ നമ്മൾ ചിന്നഭിന്നമായി നിൽക്കുകയാണ്. ഇതൊക്കെ ഞാൻ പറയുമ്പോൾ ഞാൻ എങ്ങനെയാണ് മുസ്ലീം വിരോധിയാകുന്നത്? എന്നെ മുസ്ലീം വിരോധിയാക്കി ആണിയടിക്കുകയാണ്. എന്റെ കോലം കത്തിച്ചു, എന്നെ കത്തിച്ചോളൂ, അവർക്ക് അതിന് ആത്മസംതൃപ്തി കിട്ടുമെങ്കിൽ നടക്കട്ടെ. ഞാൻ പറഞ്ഞ വാക്കിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകില്ല. ലീഗിൽ നിരവധി നല്ല നേതാക്കളുണ്ട്. പക്ഷെ അവർ അധികാരത്തിൽ കയറിയിട്ട് നമ്മുക്ക് എന്ത് തന്നു?', വെള്ളാപ്പള്ളി ചോദിച്ചു.
മലപ്പുറം ചുങ്കത്തറയില്‍ നടന്ന എസ് എൻ ഡി പി യോഗത്തിലാണ് വെള്ളാപ്പള്ളി വിവാദ പരാമർശം നടത്തിയത്. മലപ്പുറത്തുകാർക്കിടയിൽ സമുദായ അംഗങ്ങൾ ഭയന്ന് വിറച്ചാണ് ജീവിക്കുന്നതെന്നും സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications