'ശസ്ത്രക്രിയ എന്ന പേരിൽ ലിംഗഭാഗത്തെ അവര്‍ വെട്ടിക്കീറി, മരണത്തിന് മുൻപ് ട്രാൻസ് വുമൺ അനന്യ പറഞ്ഞത്!
കൊച്ചി: റേഡിയോ ജോക്കി ആയും അവതാരകയായും ശ്രദ്ധേയയായ അനന്യ കുമാരിയുടെ മരണം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസമാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തറിയുന്നവര്‍ക്കെല്ലാം വളരെ ആത്മവിശ്വാസമുണ്ടായിരുന്ന ഒരാളെന്നേ അനന്യയെ കുറിച്ച് പറയാനുളളൂ..
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളാണ് അനന്യയെ മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കെന്താണ് സംഭവിച്ചത് എന്ന് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ തുറന്ന് പറഞ്ഞിരുന്നു.
പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

ഒരു വര്‍ഷം മുന്‍പ് 2020ല്‍ ആണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കൊച്ചിയിലെ റെനെ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അതിന് ശേഷം കടുത്ത ശാരീരിക ബുദ്ധിമുട്ടുകളാണ് താന്‍ അനുഭവിക്കുന്നത് എന്നാണ് അനന്യ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ ലിംഗഭാഗത്തെ അവര്‍ വെട്ടിക്കീറുകയാണ് ചെയ്തതെന്ന് അനന്യ പറഞ്ഞു.

തന്റെ യോനീഭാഗം ചെത്തിക്കളഞ്ഞത് പോലെ ആണുളളത്. പച്ചമാംസം പുറത്തേക്ക് ഇരിക്കുന്നത് പോലെ ആണുളളത്.. കയ്യില്‍ ഒരു തുരങ്കമുണ്ടാക്കിയാല്‍ എങ്ങനെ ആണോ അത് പോലെ ആണുളളതെന്നും യോനിയുമായി ഒരു സാമ്യവും ഇല്ലെന്നും അനന്യ പറഞ്ഞിരുന്നു. ഇക്കാര്യം തുറന്ന് പറയുന്നതിന് ഒരു മടിയും ഇല്ലെന്നും തനിക്ക് നീതി കിട്ടണമെന്നും അനന്യ പറഞ്ഞിരുന്നു.

'' ഒരു ദിവസം 8-12 സാനിറ്ററി പാഡുകള്‍ മാറ്റേണ്ടി വരുന്നു. പലപ്പോഴും പാഡ് വാങ്ങാനുളള പണം പോലും ഉണ്ടാകാറില്ല. സ്വകാര്യ ഭാഗത്ത് സഹിക്കാന്‍ വയ്യാത്ത വേദന ആണ്. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ബുദ്ധിമുട്ടുകള്‍ റെനെ ആശുപത്രിയേയും ഡോക്ടര്‍മാരേയും അറിയിച്ചിരുന്നു. എന്നാല്‍ ആരും മുഖവിലയ്ക്ക് എടുത്തില്ല. പകരം തന്റെ വായടപ്പിക്കാനാണ് നോക്കിയത്. ''

ലിംഗ മാറ്റ ശസ്ത്രക്കിയ നടത്തിയ ഡോക്ടര്‍ അര്‍ജുന്‍ അശോകിനെതിരെയും ഭാര്യയും അതേ ആശുപത്രിയിലെ തന്നെ ഡോക്ടറുമാ സുജ സുകുമാറിനും എതിരെയാണ് അനന്യ ആരോപണം ഉന്നയിച്ചിരുന്നത്. റെനെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം കാര്യങ്ങള്‍ വഷളായതിന് പിന്നാലെ അനന്യ മറ്റൊരു ആശുപത്രിയിലും ചികിത്സയ്ക്ക് ശ്രമിച്ചിരുന്നു.
Recommended Video

എന്നാല്‍ അതിന് റെനെ ആശുപത്രി സഹകരിച്ചില്ലെന്നും അനന്യ ആരോപിച്ചു. ചികിത്സയുടേയും ശസ്ത്രക്രിയയുടേയും രേഖകള്‍ കൈമാറാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. അതിനായി പലതവണ ശ്രമം നടത്തിയിട്ടും തന്നോട് മോശമായാണ് അവര്‍ സംസാരിച്ചത് എന്നും അനന്യ പറഞ്ഞിരുന്നു. അനന്യയുടെ മരണത്തിന് പിന്നാലെ ട്രാന്‍സ് സമൂഹം ശക്തമായ പ്രതിഷേധമാണ് ഈ ആശുപത്രിക്കെതിരെ ഉയര്‍ത്തുന്നത്.
പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications