Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലിസത്തിന് മോഹന്‍ലാലും കൂട്ടരും വാങ്ങിയ പണം എത്ര... കേട്ടാല്‍ ഞെട്ടും!!!

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം എന്ന പരിപാടി അവതരിപ്പിക്കാന്‍ രണ്ട് കോടി രൂപ വാങ്ങിയെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ രണ്ട് കോടി വാങ്ങി എന്ന വാര്‍ത്തകള്‍ തെറ്റാണ്. പിന്നെ എത്ര കോടിയാണ് മോഹന്‍ലാലും സംഘവും വാങ്ങിയത്?

ഒരു കോടി അറുപത് ലക്ഷം രൂപയാണ് ലാലിസം എന്ന പരിപാടിക്ക് മാത്രമായി സംഘാടകര്‍ നല്‍കിയത്. എന്നാല്‍ ഇതുകൊണ്ട് തീരുന്നില്ല കാര്യങ്ങള്‍. മോഹന്‍ലാല്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ കുഞ്ഞാലി മരയ്ക്കാറുടെ വേഷത്തിലെത്തിയ പരിപാടിക്കും പണം വാങ്ങിയിട്ടുണ്ട്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനായി പൊടിച്ച പണത്തിന്റെ കണക്കുകള്‍ ഇതാ...

ലാലിസം

ലാലിസം

ലാലിസം എന്ന പരിപാടിക്ക് മാത്രമായി നല്‍കിയത് ഒരു കോടി അറുപത് ലക്ഷം രൂപയാണ്. ഇത്രയധികം പണം ഇതിനായി ചെലവഴിക്കേണ്ടതായുണ്ടായിരുന്നോ എന്നാണ് ചോദ്യം.

മറ്റ്(?) ചെലവുകള്‍...

മറ്റ്(?) ചെലവുകള്‍...

ബാന്‍ഡിന്റെ മൊത്തെ ചെലവ് ഒരു കോടി അറുപത് ലക്ഷത്തില്‍ ഒതുങ്ങിയെന്ന് കരുതരുത്. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്‍മാരുടെ താമസത്തിനും ഗതാഗതത്തിനും ഒക്കെ ആയി ഒരു ഇരുപത് ലക്ഷം വേറേയും കൊടുത്തിട്ടുണ്ട്.

കുഞ്ഞാലി മരയ്ക്കാര്‍ക്കോ

കുഞ്ഞാലി മരയ്ക്കാര്‍ക്കോ

മോഹന്‍ലാലിന്റെ ലാലിസത്തിനൊപ്പമായിരുന്നു കുഞ്ഞാലി മരയ്ക്കാറെ അവരിപ്പിച്ച 'വാര്‍ ക്രൈ' എന്ന് പരിപാടി എന്ന് തെറ്റിദ്ധരിക്കല്ലേ... ഈ പരിപാടിക്കായി വേറെ ഒരു ഇരുപത് ലക്ഷ്ം കൂടി കൊടുത്തിട്ടുണ്ട്.

അപ്പോള്‍ എത്രയായി?

അപ്പോള്‍ എത്രയായി?

ഒരു കോടി ഇരുപത് ലക്ഷം, ഇരുപത് ലക്ഷം, വേറൊരു ഇരുപത് ലക്ഷം... അപ്പോള്‍ വിനയന്‍ പറഞ്ഞത് ശരിയതന്നെയാണോ.. രണ്ട് കോടി ചെലവായോ?

കുഞ്ഞാലിമരയ്ക്കാര്‍

കുഞ്ഞാലിമരയ്ക്കാര്‍

റിലീസ് ആകാന്‍ പോകുന്ന ഒരു ചിത്രത്തിന് സര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കിയെന്ന ആരോപണം ശക്തമാണ്.

അഴിമതി അഴിമതി

അഴിമതി അഴിമതി

ഉദ്ഘാടന വേദിയില്‍ കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ എത്ര ചെലവായെന്ന് അറിയാമോ.... 1.69 കോടി രൂപ.

സംവിധായകന് എത്ര

സംവിധായകന് എത്ര

പരിപാടികളുടെ സംവിധായകന് കൊടുത്തത് 45 ലക്ഷം രൂപയാണത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+