കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കൊലക്കളമാക്കാന്‍ പദ്ധതിയിട്ടു... മാളുകളിലുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍, കൊലപാതകങ്ങള്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ഐസിസ് ഘടകം ഒരു കുട്ടിക്കളി ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കേരളം ഒരു പക്ഷേ കൊലക്കളം ആയേനെ. വിദേശരാജ്യങ്ങളില്‍ നിന്ന് കേട്ട വന്‍ ഭീകരാക്രമണ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഉത്ഭവിച്ചേനെ...

അന്‍സാര്‍ ഉള്‍ ഖലീഫയില്‍ 30 പേര്‍... രഹസ്യമാക്കിയപ്പോള്‍ പണിപാളി; എന്‍ഐഎ കളിച്ചത് ഇങ്ങനെ

കേരളത്തിലെ ഐസിസ്: പിടിയിലായ ഒന്നാമന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍? തേജസ് പത്രവുമായി എന്തുബന്ധം

അന്‍സാര്‍ ഉള്‍ ഖലീഫ കേരളത്തില്‍ 12 അക്രമ പരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരുന്നത് എന്നാണ് എന്‍ഐഎ പുറത്ത് വിടുന്ന വിവരം. അവരുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തിലെ രാഷ്ട്രീയ നേതാവും ജഡ്ജിമാരും പോലീസുകാരും വരെ ഉണ്ടായിരുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ചില ഷോപ്പിങ് മാളുകളും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. എന്തൊക്കെയായിരുന്നു അവരുടെ ലക്ഷ്യങ്ങള്‍?

കൂട്ടക്കുരുതി

കൂട്ടക്കുരുതി

കൂട്ടക്കുരുതികളും കൊലപാതകങ്ങളും ആയിരുന്നു കേരളത്തില്‍ ഐസിസ് കാപാലികള്‍ ലക്ഷ്യം വച്ചിരുന്നത്. ഇതിനായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവര്‍ ശേഖരിച്ച് വരികയായിരുന്നു എന്നാണ് എന്‍ഐ കണ്ടെത്തിയത്.

രണ്ട് രാഷ്ട്രീയ നേതാക്കള്‍

രണ്ട് രാഷ്ട്രീയ നേതാക്കള്‍

കേരളത്തിലെ രണ്ട് രാഷ്ട്രീയ നേതാക്കളെ വകവരുത്താന്‍ അന്‍സാര്‍ ഉള്‍ ഖലീഫ തീരുമാനിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരൊക്കെയാണത്?

കുമ്മനവും സുരേന്ദ്രനും

കുമ്മനവും സുരേന്ദ്രനും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനേയും കെ സുരേന്ദ്രനേയും വകവരുത്താന്‍ അന്‍സാല്‍ ഉള്‍ ഖലീഫ പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇവരെ ലക്ഷ്യമിട്ടത് എന്നതില്‍ വ്യക്തതയില്ല.

രണ്ട് ജഡ്ജിമാര്‍

രണ്ട് ജഡ്ജിമാര്‍

രണ്ട് ഹൈക്കോടതി ജഡ്ജിമാരെ വധിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നത്രെ. കൂടാതെ ആലുവ റൂറല്‍ എസ്പി പിഎന്‍ ഉണ്ണി രാജനും ഐസിസ് ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മാളുകളും സുപ്രധാന കേന്ദ്രങ്ങളും

മാളുകളും സുപ്രധാന കേന്ദ്രങ്ങളും

ആളുകള്‍ ഒരുപാടെത്തുന്ന ചില ഷോപ്പിങ് മാളുകളില്‍ സ്‌ഫോടനം നടത്താനും ഇവര്‍ ലക്ഷ്യം വച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ തന്തപ്രധാനമായ മറ്റ് ചില കേന്ദ്രങ്ങളിലും

എല്ലാം അറിഞ്ഞിരുന്നു

എല്ലാം അറിഞ്ഞിരുന്നു

എന്‍ഐഎയ്ക്ക് ഇതെല്ലാം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കൊച്ചി കപ്പല്‍നിര്‍മാണ ശാല എന്നിവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നത്രെ.

ജമാഅത്തെ ഇസ്ലാമി

ജമാഅത്തെ ഇസ്ലാമി

ജമാഅത്തെ ഇസ്ലാമിയോടുള്ള ഇക്കൂട്ടരുടെ വിയോജിപ്പ് ഇവരില്‍ പലരുടേയും ഫേസ്ബുക്ക് പോസ്റ്റുകളില്‍ തന്നെ വ്യക്തമാണ്. അതുകൊണ്ടാണ് ഇവര്‍ ജമാഅത്തെ ഇസ്ലാമിയുടെ പൊതുയോഗത്തിലേക്ക് വാഹനം ഇടിച്ച് കയറ്റി ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്.

ഐസിസുമായി

ഐസിസുമായി

സിറിയയിലേയും ഇറാഖിലേയും ഐസിസുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നത് വ്യക്തമായിട്ടില്ല. ഐസിസില്‍ ചേരാന്‍ ശ്രമിച്ചിരുന്നവരാണ് ഇവര്‍ എന്നാണ് വിവരം.

സിറിയയില്‍ പോകാതെ

സിറിയയില്‍ പോകാതെ

ഐസിസില്‍ ചേരാന്‍ സിറിയയില്‍ പോകേണ്ട ആവശ്യം ഇപ്പോഴില്ല എന്നതാണ് സ്ഥിതി. ഏത് രാജ്യത്തും ഐസിസ് ഘടകങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാമെന്നതാണ് ഐസിസിന്റെ പുതിയ തന്ത്രം. അമേരിക്കയിലെ പബ്ബിലെ ആക്രമണവും നീസ് ഭീകരാക്രമണവും എല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

സ്‌ഫോടന പരമ്പര

സ്‌ഫോടന പരമ്പര

കേരളത്തില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സംഭവിക്കുക? കേരളം ഒരു പക്ഷേ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് തന്നെ സാക്ഷിയാകേണ്ടിവന്നേനെ.

ആരും അറിയാതെ

ആരും അറിയാതെ

ഇപ്പോള്‍ അറസ്റ്റിലായ ഭൂരിപക്ഷം പേരെ കുറിച്ചും നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ അത്ര മോശം അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇവര്‍ എങ്ങനെ ഇങ്ങനെ ആയി എന്നത് ഗൗരവമായി അന്വേഷിക്കേണ്ടതാണ്.

English summary
What were the plans of Ansarul Khaleefa in Kerala? Serial Blasts, Murder of Political leaders, High Court Judges, Police Ofiicers...the hit list goes on..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X