കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി സ്ഥാനം കിട്ടിയതുമില്ല, ജില്ലാ സെക്രട്ടറി സ്ഥാനം പോവുകയും ചെയ്തു; പി ജയരാജന്‍ ഇനി എങ്ങോട്ട്?

Google Oneindia Malayalam News

Recommended Video

cmsvideo
പാര്‍ട്ടിയില്‍ പി ജയരാജന്‍ ഇനി എങ്ങോട്ട്?

കണ്ണൂര്‍: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചു പിടിക്കണമെന്ന് സിപിഎം ഉറപ്പിച്ച സീറ്റുകളില്‍ ഒന്നാം സ്ഥാനമാണ് വടകരക്ക് ഉണ്ടായിരുന്നത്. ഏറ്റവും അടിയുറച്ച ഇടത് വോട്ടുകളുള്ള മണ്ഡലം കഴിഞ്ഞ രണ്ട് തവണയും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 2009 ലും 2014 ലും മുല്ലപ്പള്ളി രാമചന്ദ്രനായിരുന്ന വടകരയില്‍ യുഡിഎഫിന്‍റെ വിജയക്കൊടി പാറിച്ചത്.

മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഇത്തവണ മണ്ഡ‍ലം പിടിച്ചെടുക്കാമെന്ന കണക്ക്കൂട്ടലിലായിരുന്നു കണ്ണൂര്‍ ജില്ലാസെക്രട്ടറിയായ പി ജയരജാനെ തന്നെ സിപിഎം വടകരയില്‍ രംഗത്ത് ഇറക്കിയത്. എന്നാല്‍ കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ പി ജയരാജനും തോല്‍വിയറിഞ്ഞതോടെ പാര്‍ട്ടിയില്‍ ഇനി അദ്ദേഹത്തിന്‍റെ സ്ഥാനം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്... വിശദാംശങ്ങള്‍ ഇങ്ങനെ..

സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ്

സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ്

കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് പി ജയരാജന്‍ വടകര ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായത്. ജയരാജനെ വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ അക്രമരാഷ്ട്രീയത്തിന്‍റെ പേരില്‍ പാര്‍ട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാനാകും എന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം.

അക്രമ രാഷ്ട്രീയത്തിന്‍റെ ഇര

അക്രമ രാഷ്ട്രീയത്തിന്‍റെ ഇര

ആര്‍എസ്എസ് അക്രമ രാഷ്ട്രീയത്തിന്‍റെ ഇര എന്ന രീതിയില്‍ തന്നെയായിരുന്നു വടകരയില്‍ ജയരാജന്‍റെ പ്രചരണം സിപിഎം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയരാജന് കനത്ത പരാജയം എല്‍ക്കേണ്ടി വന്നത് സിപിഎമ്മിന് പ്രത്യേകിച്ച് കണ്ണൂര്‍ നേതൃത്തിന് കനത്ത തിരിച്ചടിയായി.

84663 വോട്ടുകള്‍ക്ക്

84663 വോട്ടുകള്‍ക്ക്

2014 ല്‍ നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിജയിച്ചതെങ്കില്‍ ഇത്തവണ 84663 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വിജയിച്ചു കയറിയത്. സിപിഎമ്മിന്‍റെ കോട്ടകളിലടക്കം കടന്നു കയറി മുരളീധരന്‍ ലീഡ് പിടിക്കുകയും ചെയ്തു.

എംവി ജയരാജനെ

എംവി ജയരാജനെ

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ജയരാജന്‍ കണ്ണൂരിലേക്ക് തിരിച്ചെത്തുമ്പോള്‍ സെക്രട്ടറി സ്ഥാനം തിരികെ കിട്ടുമോ എന്ന കാര്യം സംശ്യമാണ്. പി ജയരാജന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവെറ്റ് സെക്രട്ടറിയായിരുന്ന എംവി ജയരാജനെ പാര്‍ട്ടി തല്‍സ്ഥാനത്ത് നിയമിച്ചിരുന്നു.

കോട്ടയത്ത്

കോട്ടയത്ത്

അിനാല്‍ തന്നെ പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യത വിരളമാണ്. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു വിഎന്‍ വാസവന്‍ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ എവി റസലിന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല മാത്രമാണ് നല്‍കിയത്.

അവസരം ലഭിക്കില്ല

അവസരം ലഭിക്കില്ല

വാസവന് വേണെമെങ്കില്‍ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എളുപ്പത്തില്‍ മടങ്ങിയെത്താന്‍ കഴിയും. കണ്ണൂരില്‍ എംവി ജയരാജനെ സെക്രട്ടറിയാക്കിയതോടെ ഈ അവസരം പി ജയരാജന് ലഭിക്കില്ല. സ്ഥാനമൊഴിയുമ്പോള്‍ പി ജയരാജന് സെക്രട്ടറി സ്ഥാനത്ത് ഒന്ന ര വര്‍ഷത്തിലേറെ കാലാവധി ബാക്കിയുണ്ടായിരുന്നു.

2014 ല്‍

2014 ല്‍

2014 ല്‍ ആലപ്പുഴ ജില്ലാസെക്രട്ടറി ആയിരിക്കെയായിരുന്നു ലോക്സഭയിലേക്ക് കെസി വേണുഗോപാലിനെതിരെ മത്സരിക്കാന്‍ സിബി ചന്ദ്രബാബു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഇപ്പോഴത്തെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെയായിരുന്നു പാര്‍ട്ടി അന്ന് സെക്രട്ടറിയായിക്കിയത്.

സംസ്ഥാന സെക്രട്ടറിയേറ്റില്‍

സംസ്ഥാന സെക്രട്ടറിയേറ്റില്‍

പിന്നീട് ആലപ്പുഴയില്‍ തിരഞ്ഞെട്ടുപ്പില്‍ തോറ്റെങ്കിലും ചന്ദ്രബാബുവിന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. സംസ്ഥാന സമിതി അംഗമായി മാത്രം തുടരുകായിരുന്നു പിന്നീട് ചന്ദ്രബാബു. ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുക എന്നുള്ളതാണ് ഒരു മാര്‍ഗ്ഗം.

പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍

പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍

ജയരാജനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പടുത്തണമെങ്കില്‍ അടുത്ത സമ്മേളനം വരെ കാത്തിരിക്കേണ്ടിവരും. അല്ലെങ്കില്‍ ദേശാഭിമാനി ഉള്‍പ്പെടേയുള്ള പാര്‍ട്ടി പ്രസിദ്ധീകരണ വിഭാഗങ്ങളില്‍ എതിന്‍റെയെങ്കിലും ഒന്നിന്‍റെ തലപ്പത്ത് ജയരാജനെ കൊണ്ടുവരാം. നേരത്തെ ദേശാഭിമാനി കണ്ണൂര്‍ എഡിഷന്‍റെ ചുമതല ജയരാജന്‍ വഹിച്ചിരുന്നു.

2011 മുതല്‍ 2019 വരെ

2011 മുതല്‍ 2019 വരെ

ജയരാജന് പുതിയ സ്ഥാനങ്ങളൊന്നും നല്‍കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ മാത്രമായി ചുരുങ്ങുന്ന ഇനിയുള്ള നാളുകളില്‍ അദ്ദേഹത്തിന്‍റെ പ്രവത്തനം. 2011 മുതല്‍ 2019 വരെയുള്ള എട്ട് വര്‍മായിരുന്നു ജയരാജന്ഡ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.

English summary
what will be p jayarajans next move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X