കൊല്ലം മണ്ഡലം ഇക്കുറി എൻകെ പ്രേമചന്ദ്രനെ കൈ വിടുമോ? എംപിയുടെ പ്രകടനം എങ്ങനെ? മനോരമ സർവ്വേ
കൊല്ലം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൊല്ലം മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കില്ലെന്ന് മനോരമ ന്യൂസ്- വിഎംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വ്വേ ഫലം. കൊല്ലം ഇത്തവണയും യുഡിഎഫ് തന്നെ കൊണ്ട് പോകും എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.
യുഡിഎഫ് 48.97 ശതമാനം വോട്ട് നേടി കൊല്ലം ലോക്‌സഭാ സീറ്റ് നിലനിര്‍ത്തും എന്നാണ് മനോരമയുടെ സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 38.82 ശതമാനം വോട്ടും പ്രവചിക്കപ്പെട്ടിട്ടുണ്ട്. വോട്ട് വിഹിതത്തില്‍ 10.15 ശതമാനം ആണ് ഇരുകൂട്ടരും തമ്മിലുളള വ്യത്യാസം. അതേസമയം മൂന്നാം സ്ഥാനത്തുളള എന്‍ഡിഎയ്ക്ക് 10.97 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.

നിലവില്‍ എന്‍കെ പ്രേമചന്ദ്രനാണ് കൊല്ലം എംപി. ലോക്‌സഭാംഗം എന്ന നിലയില്‍ എന്‍കെ പ്രേമചന്ദ്രന്റേത് മികച്ച പ്രകടനം ആണെന്നാണ് മനോരമ സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്. പകുതിയോളം പേരും എംപിയെന്ന നിലയിലുളള പ്രവര്‍ത്തനത്തില്‍ തൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 31.55 ശതമാനം പേര്‍ എന്‍കെ പ്രേമചന്ദ്രന്റെ പ്രകടനം മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രകടനം വളരെ മികച്ചതാണ് എന്ന് പറഞ്ഞിരിക്കുന്നത് 20.44 ശതമാനം പേരാണ്.
29.49 ശതമാനം പേര്‍ എന്‍കെ പ്രേമചന്ദ്രന്റെ പ്രവര്‍ത്തനം ശരാശരി മാത്രമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. 16.87 ശതമാനം പേര്‍ എംപി മോശമെന്നും 1.65 ശതമാനം പേര്‍ വളരെ മോശമെന്നും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ നാലാമത്തെ തവണയാണ് എന്‍കെ പ്രേമചന്ദ്രന്റെ കൊല്ലം എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്‍കെ ബാലഗോപാല്‍ ആയിരുന്നു ഇടത് പക്ഷത്ത് നിന്നുളള സ്ഥാനാര്‍ത്ഥി. 1.48,856 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications