Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??

കൊച്ചി: ജനപ്രിയ താരമെന്ന ലേബലുള്ള നടന്‍ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ ആയതില്‍ പിന്നെ മാധ്യമങ്ങള്‍ നടനുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തയും ആഘോഷിക്കുകയാണ്. ജയിലിനകത്ത് ദിലീപ് ഭക്ഷണം കഴിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ തുടങ്ങിയതെന്തും വാര്‍ത്തയാണ്. ദിലീപിന്റെ താടി വളര്‍ത്തലും വാര്‍ത്ത ആയിരുന്നു. പതിവില്ലാത്ത ഈ താടിവളര്‍ത്തലിന് പിന്നില്‍ എന്താണെന്നല്ലേ. കാര്യമുണ്ട്.

നീളുന്ന ജയിൽ വാസം

നീളുന്ന ജയിൽ വാസം

ഒരു മാസത്തിലധികമായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് നടന്‍ ദിലീപ്. ജാമ്യത്തിനുള്ള പുതിയ അപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കുണ്ട്. ജാമ്യം കിട്ടി പുറത്തിറങ്ങാനാകുമെന്ന് തന്നെയാണ് ദിലീപും കുടുംബവും പ്രതീക്ഷിക്കുന്നത്. ജാമ്യം നേടി പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുക ഇതാണ്.

ആദ്യം ചെയ്യുക ഇത്

ആദ്യം ചെയ്യുക ഇത്

ജയിലില്‍ നിന്നിറങ്ങിയ ശേഷം ശബരിമല ദര്‍ശനം നടത്താന്‍ ഉദ്ദേശിച്ചാണ് ദിലീപ് പതിവില്ലാതെ താടി വളര്‍ത്തുന്നത് എന്നാണ് കൈരളി വാര്‍ത്തയില്‍ പറയുന്നത്. അമ്മയ്‌ക്കൊപ്പം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച സഹോദരന്‍ അനൂപിനോട് ആണത്രേ ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

താടി ചുമ്മാതെ അല്ല

താടി ചുമ്മാതെ അല്ല

ജയിലില്‍ ദിലീപ് വ്രതം തുടങ്ങിയതിനാലാണ് താടി വളര്‍ത്തുന്നതത്രേ. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ദിലീപ് വളരെ അധികം നിരാശനാണെന്നും അതിനാലാണ് താടി വളര്‍ത്തുന്നതെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

നേരെ ശബരിമലയിലേക്ക്

നേരെ ശബരിമലയിലേക്ക്

ഹൈക്കോടതി കനിഞ്ഞ് ജാമ്യം ലഭിക്കുകയാണ് എങ്കില്‍ കന്നി ഒന്നിന് തന്നെ ശബരിമല ദര്‍ശനം നടത്താനാണേ്രത താരത്തിന്റെ തീരുമാനം. ജയിലില്‍ നിന്നും താരത്തിന്റെ വ്രതചര്യകള്‍ക്ക് ഭക്ഷണക്കാര്യത്തിലടക്കം പൂര്‍ണ പിന്തുണയും ഉണ്ടത്രേ.

ജയിലില്‍ സുഖവാസം

ജയിലില്‍ സുഖവാസം

ദിലീപിന് ജയിലില്‍ സുഖവാസം ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ദിലീപിന് ജോലിയൊന്നും ചെയ്യേണ്ടതില്ലെന്നും തമിഴ്‌നാട് സ്വദേശിയായ തടവുകാരന്‍ സഹായിക്കാന്‍ ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

പ്രത്യേക സൌകര്യങ്ങൾ

പ്രത്യേക സൌകര്യങ്ങൾ

ദിലീപ് സ്വന്തം സെല്ലില്‍ കിടക്കാറില്ലെന്നും സാധാ തടവുകാര്‍ക്കുള്ള ഭക്ഷണമല്ല സിനിമാ താരത്തിന് ലഭിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ജയില്‍ ജീവനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണമാണത്രേ താരത്തിനും നല്‍കുന്നത്.

കുളിയും ഒറ്റയ്ക്ക്

കുളിയും ഒറ്റയ്ക്ക്

മറ്റ് തടവുകാര്‍ ഭക്ഷണം കഴിച്ച ശേഷം തന്റെ പ്രത്യേക ഭക്ഷണം കഴിക്കാന്‍ ദിലീപ് പോകുമത്രേ. സാധാരണ തടവുകാരുടെ കുളി ഒരുമിച്ചാണെങ്കിലും ദിലീപിന് ഒറ്റയ്ക്ക് കുളിക്കാനുള്ള സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ട് എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

ആരോപണം നിഷേധിച്ചു

ആരോപണം നിഷേധിച്ചു

ആലുവ സബ് ജയില്‍ അധികൃതര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. ആരോപണം അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ജയിലില്‍ നിന്നും പുറത്ത് വന്ന ഒരു തടവ്കാരന്‍ ദിലീപിന് സുഖജീവിതമാണ് എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+