Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈയ്യിലുള്ള സ്വര്‍ണം മാറ്റി വാങ്ങണോ? ഏപ്രില്‍ ഒന്ന് മുതല്‍ സംഭവിക്കുന്നത്... കടുത്ത നിയന്ത്രണം

നികുതി വെട്ടിപ്പുകാരെ കണ്ടെത്തുക എന്ന ലക്ഷ്യം കൂടി പുതിയ നിബന്ധനയ്ക്ക് പിന്നിലുണ്ട്‌

g

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് നോട്ട് നിരോധനത്തിന്റെ പ്രഖ്യാപനം വന്നത്. 500, 1000 രൂപാ നോട്ടുകള്‍ക്ക് പിന്നീട് കടലാസ് വില മാത്രമായി. സമാനമായ നീക്കം സ്വര്‍ണത്തിന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുകയാണോ. അങ്ങനെ നടക്കാന്‍ പോകുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. എന്നാല്‍ അനാവശ്യമായ ആശങ്ക വേണ്ട എന്നതാണ് വസ്തുത.

നിങ്ങള്‍ക്ക് ലഭിക്കുന്ന സ്വര്‍ണം ഗുണമേന്മയുള്ളതാണ് എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുകയാണ്. 2021ല്‍ പുറപ്പെടുവിച്ച ഉത്തരവ് വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ പോകുന്നു. അപ്പോള്‍ ചില മാറ്റങ്ങള്‍ സ്വര്‍ണാഭരണ ഇടപാടുകളില്‍ സംഭവിക്കും. അറിയാം വിശദാംശങ്ങള്‍...

ഇതാണ് പുതിയ മാറ്റം

ഇതാണ് പുതിയ മാറ്റം

ജ്വല്ലറികളില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത്തരം ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ. അല്ലാത്തവ വില്‍ക്കുന്നത് നിയമവിരുദ്ധമാകും. നിലവില്‍ വലിയ സ്വര്‍ണ വ്യാപാരികള്‍ ഇത്തരം ഹാള്‍മാര്‍ക്കിങ് നടത്തുന്നുണ്ട്. എന്നാല്‍ പ്രാദേശികമായി വില്‍പ്പന നടത്തുന്ന ജ്വല്ലറികളില്‍ പലതിലും ഹാള്‍മാര്‍ക്കിങ് നമ്പറില്ല.

ഒന്നര വര്‍ഷം മുമ്പ് മുതല്‍

ഒന്നര വര്‍ഷം മുമ്പ് മുതല്‍

ഹാള്‍മാര്‍ക്കിങ് നമ്പറില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറയുന്നത്. 2021 ജൂലൈയില്‍ ആണ് ഈ നിബന്ധന കൊണ്ടുവന്നത്. ഘട്ടങ്ങളായി ഓരോ നഗരങ്ങളിലും മേഖലകളിലും നടപ്പാക്കി വരികയായിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമാക്കുകയാണ് ചെയ്യുന്നത്.

പഴയ സ്വര്‍ണം എന്തു ചെയ്യും

പഴയ സ്വര്‍ണം എന്തു ചെയ്യും

സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ പരിഷ്‌കരണം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരെ ബാധിക്കില്ല. പഴയ സ്വര്‍ണം കൈയ്യില്‍ വെക്കുന്നതിനോ ഉപയോഗിക്കുന്നതിനോ തടസവുമുണ്ടാകില്ല. വില്‍ക്കുകയും ചെയ്യാം. പുതിയ ആഭരണങ്ങളാക്കി മാറ്റുന്നതിനും പ്രശ്‌നമില്ല. എന്നാല്‍ പുതിയ ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറികള്‍ ഹാള്‍മാര്‍ക്കിങ് തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടെന്ന് ഉറപ്പാക്കണം.

വില്‍പ്പന ശിക്ഷാര്‍ഹം

വില്‍പ്പന ശിക്ഷാര്‍ഹം

പുതിയ തീരുമാനം ഉപഭോക്താവിനെ ബാധിക്കുന്നതല്ല. അതേസമയം, ജ്വല്ലറി ഉടമകളാണ് ആഭരണത്തില്‍ ഹാള്‍മാര്‍ക്കിങ് നമ്പറുണ്ടെന്ന് ഉറപ്പാക്കേണ്ടത്. ഹാള്‍മാര്‍ക്കിങ് നമ്പറില്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇനി അനുവദിക്കില്ല. ബിഐഎസ് മുദ്രയും ഹാള്‍മാര്‍ക്കിങ് യുണിക് തിരിച്ചറിയല്‍ നമ്പറും (എച്ച്‌യുഐഡി) ആഭരണങ്ങള്‍ക്ക് നിര്‍ബന്ധമാക്കുമെന്നാണ് പുതിയ ഉത്തരവ്.

ഇനി സമയം നീട്ടുമോ

ഇനി സമയം നീട്ടുമോ

നാലക്ക ഹാള്‍മാര്‍ക്കിങ് നമ്പര്‍ നേരത്തെ ചില ജ്വല്ലറികള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആറക്ക ആല്‍ഫാ ന്യൂമെറിക് എച്ച്‌യുഐഡിയാണ് ഇനി വേണ്ടത്. സ്വര്‍ണത്തിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഈ ആറക്ക നമ്പറുകളാണ് ആവശ്യം. പഴയ ഹാള്‍മാര്‍ക്കിങ് നമ്പറിലുള്ള ആഭരണങ്ങള്‍ വില്‍ക്കാന്‍ ഇതിനകം ജ്വല്ലറികള്‍ക്ക് സമയം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി സമയം നീട്ടി നല്‍കില്ലെന്ന് പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു.

ആഭരണത്തിന് വില കൂടാന്‍ സാധ്യത

ആഭരണത്തിന് വില കൂടാന്‍ സാധ്യത

പഴയ സ്വര്‍ണങ്ങള്‍ക്ക് പുതിയ രീതിയിലുള്ള ഗുണമേന്മയുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ട്. 45 രൂപ നല്‍കി ഈ പരിശോധന നടത്താന്‍ സാധിക്കും. ആഭരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ബിഐഎസ് കെയര്‍ മൊബൈല്‍ ആപ്പ് വഴി അറിയാം. എന്നാല്‍ ഹാള്‍മാര്‍ക്കിങ് ഏര്‍പ്പെടുത്തുക എന്നത് ജ്വല്ലറികള്‍ക്ക് ചെലവുള്ള കാര്യമാണ്. ഈ ചെലവ് ജ്വല്ലറികള്‍ ഉപഭോക്താക്കളില്‍ നിന്ന് പണിക്കൂലി ഇനത്തില്‍ ഈടാക്കാനാണ് സാധ്യത.

നികുതി വെട്ടിപ്പ് തടയല്‍ ലക്ഷ്യം

നികുതി വെട്ടിപ്പ് തടയല്‍ ലക്ഷ്യം

അതേസമയം, ജ്വല്ലറി മേഖല സുതാര്യമാക്കാനും സ്വര്‍ണ പരിശുദ്ധി ഉറപ്പാക്കാനും സഹായിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം എന്ന് മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞു. ആഭരണ വില്‍പ്പനയിലെ എല്ലാ ഇടപാടുകളും കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. നികുതി വെട്ടിപ്പ് തടയാനും സഹായിക്കും. വ്യാജ നമ്പര്‍ ഉപയോഗിക്കുക, പഴയ തിയ്യതി വച്ച് നമ്പര്‍ രേഖപ്പെടുത്തുക തുടങ്ങിയ കബളിപ്പിക്കല്‍ ശ്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+