ഒറ്റപ്പാലത്തും ഈരാറ്റുപേട്ടയിലും എന്ത് സംഭവിക്കും: 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12ന്
തിരുവന്തപുരം: ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 12 നും വോട്ടെണ്ണൽ 13നും നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (16/11/2023) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നാളെ മുതൽ 23 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 27 വരെ പിൻവലിക്കാം.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടമുള്ളത്.

നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തിൽ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും. ഉപതിരഞ്ഞെടുപ്പിനുവേണ്ടി അന്തിമ വോട്ടർപട്ടിക 14/11/2023 ന് പ്രസിദ്ധീകരിച്ചു. 33 വാർഡുകളിലായി നാല് പ്രവാസി വോട്ടർമാർ ഉൾപ്പെടെ ആകെ 1,43,345 വോട്ടർമാരുണ്ട്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും അതിൽ ഉൾപ്പെടും. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും പട്ടിക ലഭ്യമാണ്.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ രാജിയോ മരണമോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവ് നികത്തുന്നതിനാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. പതിന്നാല് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലും ഇരുപത്തിന്നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി ആകെ 192 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കും.
2020 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം കമ്മീഷൻ ഇതിനു മുൻപ് 8 ഘട്ടങ്ങളിലായി 202 വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശവാർഡുകൾ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)
തിരുവനന്തപുരം: അരുവിക്കര ഗ്രാമ പഞ്ചായത്തിലെ 9- മണമ്പൂർ
കൊല്ലം: തഴവാ ഗ്രാമ പഞ്ചായത്തിലെ 18-കടത്തൂർ കിഴക്ക്, പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15- മയ്യത്തുംകര, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ 20- വിലങ്ങറ, കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ 08-വായനശാല
പത്തനംതിട്ട: മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12- കാഞ്ഞിരവേലി, റാന്നി ഗ്രാമ പഞ്ചായത്തിലെ 07- പുതുശ്ശേരിമല കിഴക്ക്
ആലപ്പുഴ: കായംകുളം നഗരസഭയിലെ 32- ഫാക്ടറി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01- തിരുവൻവണ്ടൂർ
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11- കുറ്റിമരം പറമ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01- ആനക്കല്ല്, 04- കൂട്ടിക്കൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10- അരീക്കര, തലനാട് ഗ്രാമ പഞ്ചായത്തിലെ 04- മേലടുക്കം
ഇടുക്കി: ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ 10- മാവടി, കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 07- നെടിയകാട്
എറണാകുളം: വടവുകോട്-പുത്തൻ കുരിശ് ഗ്രാമ പഞ്ചായത്തിലെ 10- വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ 13- കോരങ്കടവ്
തൃശ്ശൂർ: മാള ഗ്രാമ പഞ്ചായത്തിലെ 14- കാവനാട്
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24- വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07- പാലാട്ട് റോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06- കണ്ണോട്, പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ 14- തലക്കശ്ശേരി, തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ 11- പള്ളിപ്പാടം, ജി.90 വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 06- അഞ്ചുമൂർത്തി
മലപ്പുറം: ഒഴൂർ ഗ്രാമ പഞ്ചായത്തിലെ 16- ഒഴൂർ
കോഴിക്കോട്: വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14- കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16- ചല്ലി വയൽ, മടവൂർ ഗ്രാമ പഞ്ചായത്തിലെ 05- പുല്ലാളൂർ, മാവൂർ ഗ്രാമ പഞ്ചായത്തിലെ 13- പാറമ്മൽ
വയനാട്: മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 03- പരിയാരം
കണ്ണൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10- ചൊക്ലി
കാസർഗോഡ്: പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ 22- കോട്ടക്കുന്ന്
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications