നിറപറയില്‍ അനുപമയെ മാറ്റാന്‍ കൊതി... പക്ഷേ ഭയം സോഷ്യല്‍ മീഡിയയെ?
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം കഴിയുമ്പോള്‍ ഏവരും പ്രതീക്ഷിച്ചിരുന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു- ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടിവി അനുപമ ഐഎഎസിനെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്. എന്നാല്‍ അത് സംഭവിച്ചില്ല. എന്തായിരിയ്ക്കാം അതിന് കാരണം?
നിറപറയുടെ കറി പൗഡറുകളില്‍ മായം കണ്ടെത്തിയതും ഉത്പന്നങ്ങള്‍ നിരോധിച്ച് ഉത്തരവിട്ടതും ആയിരുന്നു അനുപമയെ നീക്കാന്‍ ചരടുവലികള്‍ നടക്കാന്‍ കാരണം. എന്നാല്‍ നവമാധ്യമങ്ങളില്‍ അനുപമയ്ക്ക് ലഭിച്ച പിന്തുണ സര്‍ക്കാരിനെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ കീഴ്പെടുത്തുന്നതില്‍ നിന്ന് പിറകോട്ട് വലിച്ചു എന്ന് തന്നെ പറയാവുന്നതാണ്.
അനുപമയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കറിപൗഡറിന്റെ ബ്രാന്‍ഡ് അംബാസഡറായ ഒരു നടികൂടി ഇടപെട്ടിരുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിറപറയെ പൂട്ടി
നിറപറയുടെ കറി പൗഡറുകള്ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മുളക് പൊടിയിലും മഞ്ഞള്‍ പൊടിയിലും മല്ലിപ്പൊടിയിലും മായം കണ്ടെത്തുകയും ചെയ്തു.

പിന്‍വലിയ്ക്കാന്‍ ഉത്തരവ്
ഇതേ തുടര്‍ന്നാണ് ഈ മൂന്ന് ഉത്പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിയ്ക്കാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണല്‍ ടിവി അനുപമ ഉത്തരവിട്ടത്.

വിഷപച്ചക്കറി
നിറപറയ്ക്കെതിരെ നടപടിയെടുക്കുന്നത് മുമ്പ് തന്നെ അനുപമ പലരുടേയും നോട്ടപ്പുള്ളിയാണ്. അമിത അളവില്‍ കീടനാശിനി ഉപയോഗിച്ച പച്ചക്കറികള്‍ കേരളത്തിലേയ്ക്ക് കടത്തുന്നതിനെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞതും അനുപമ തന്നെ ആയിരുന്നു.

ശക്തമായ ലോബികള്‍
പച്ചക്കറി ലോബിയും നിറപറയ്ക്ക വേണ്ടിയുള്ള മറ്റൊരു ലോബിയും അനുപമയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍ക്കാരിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാണ് ആ നടി?
നിറപറയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളും പ്രമുഖ തെന്നിന്ത്യന്‍ നടിയും ആയ ഒരാളും സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

രക്ഷിച്ചത് ടോമിന് തച്ചങ്കരിയോ
കണ്‍സ്യൂമര്‍ഫെഡ് എംഡി ആയ ടോമിന് തച്ചങ്കരിയെ മാറ്റുന്നത് സംബന്ധിച്ച വിവാദം കത്തി നില്ക്കുന്ന സമയത്താണ് അനുപമയെ മാറ്റാനും സമ്മര്‍ദ്ദം വരുന്നത്. തച്ചങ്കരി വിഷയത്തിനിടയില്‍ ഈ പ്രശ്നം മുങ്ങിപ്പോയതാണോ?

നവമാധ്യമങ്ങള്‍
പച്ചക്കറി പരിശോധനയിലും, നിറപറ വിഷയത്തിലും നവമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അനുപയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. സ്ഥാനത്ത് നിന്ന് മാറ്റാതിരിയ്ക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും പറയാവുന്നതാണ്.

അങ്ങനെ ഒരു നീക്കമില്ല
ഭക്ഷ്യ സുരക്ഷ കമ്മീഷണറെ മാറ്റുന്നതിനുള്ള ഒരു നീക്കവും നടക്കുന്നില്ലാണ് ആരോഗ്യമന്ത്രി പറയുന്നത്. കമ്മീഷണര്‍ എടുത്ത നടപടികളെല്ലാം തന്നെ തന്റെ ഓഫീസിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications