കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം 6 മാസമെങ്കില്‍ ഫോര്‍മാലിനില്‍ മത്സ്യം എത്ര നാള്‍; കാന്‍സറിന് വരെ കാരണമാകുന്ന ഫോര്‍മാലിന്‍

  • By Desk
Google Oneindia Malayalam News

17 ദിവസമായി കേരളത്തിലെ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ മായം കലര്‍ത്തിയ 28000 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. മീനില്‍ രാസവസ്തു കലര്‍ത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നടത്തുന്നത് തടയാന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തുന്ന പരിശോധനയിലാണ് രാസവസ്തുക്കള്‍ കലര്‍ത്തിയ മീനുകള്‍ പിടിച്ചെടുത്തത്.

അമരവിള, വാളയാര്‍, ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളിലില്‍ നിന്നാണ് മീനുകള്‍ പിടിച്ചെടുത്തത്. അമോണിയ മുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഫോര്‍മാലിന്‍ വരെ കലര്‍ത്തി കേരള വിപണിയിലേക്ക് അന്യസംസ്ഥാനത്ത് നിന്ന് എത്തിച്ച മത്സ്യങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കുടുങ്ങിയത്.

അമോണിയ

അമോണിയ

മുന്‍കാലങ്ങളില്‍ മത്സ്യങ്ങള്‍ കേടുകൂടാതിരിക്കാന്‍ അമോണിയയായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മത്സ്യകച്ചവടക്കാരുടെ ആശ്രയം ഫോര്‍മാലിനാണ്. അമോണിയ ഉപയോഗിച്ചാല്‍ നാല് ദിവസം വരെയാണ് മീന്‍ കേടുകൂടാതിരിക്കുകയെങ്കില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ 18 ദിവസം വരെ കേടുകൂടാതിരിക്കും.

ഫോര്‍മാലിന്‍

ഫോര്‍മാലിന്‍

ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയെടുക്കുന്ന രാസവസ്തുവാണ് ഫോര്‍മാലില്‍. മൃതദേഹങ്ങള്‍ കേടുകൂടാതിരിക്കാന്‍ പ്രധാനമായു ഉപയോഗിക്കുന്ന ഇവ പെയിന്റ് നിര്‍മ്മാണത്തിനും ഉള്‍പ്പെടുത്തുന്നുണ്ട്. ശരീരഭാഗങ്ങള്‍ കേടുകൂടാതെ പരിശോധനക്ക് അയക്കുന്നതും 10 ശതമാനം വീര്യം കലര്‍ന്ന ഫോര്‍മാലിന്‍ ലായനിയില്‍ സൂക്ഷിച്ചാണ്.

മൃതദേഹം

മൃതദേഹം

ആശുപത്രികളില്‍ തന്നെ മെഡിക്കല്‍ കോളേജുകളിലാണ് ഫോര്‍മാലിന്‍ ലായനി കൂടുതലായും ഉപയോഗിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ വേണ്ടിയുള്ള മൃതദേഹങ്ങളും മോര്‍ച്ചറിയിലെത്തുന്ന തിരിച്ചറിയാത്ത മൃതദേഹങ്ങളും സൂക്ഷിക്കുന്നത് ഫോര്‍മാലിന്‍ ലായനിയിയിലാണ്.

ആറുമാസം

ആറുമാസം

ഇത് കൂടാതെ ദൂരസ്ഥലങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി ബോഡി എംബാം ചെയ്യാനും ഫോര്‍മാലിന്‍ ലായനി ഉപയോഗിക്കുന്നു. ഫോര്‍മാലില്‍ ലായനിയില്‍ സൂക്ഷിച്ച് മൃതദേഹം ആറുമാസം വരെ കേടുകൂടാതിരിക്കും. ഇത് മനുഷ്യശരീരത്തിനുള്ളില്‍ എത്തിയാല്‍ ഫോര്‍മാലിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ആരോഗ്യം

ആരോഗ്യം

ഇത്തരത്തില്‍ അപകടകരമായ രാസവസ്തുവാണ് നാം പണംകൊടുത്തു വാങ്ങി ഭക്ഷിക്കുന്ന മത്സ്യത്തിലൂടെ നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തുന്നത്. മനുഷ്യശരീരത്തിനുള്ളില്‍ ചെറിയ അളവില്‍ കൂടിയാണ് എത്തുന്നതെങ്കിലും അത് വിഷമായി പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി ഫോര്‍മാലിന് അകത്തെത്തുന്നതോടെ പല അവയവങ്ങള്‍ക്കും അത് കേടുപാടുകള്‍ വരുത്തും. ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്കും ഫോര്‍മാലിന്‍ കാരണമാകും

പരിശോധന

പരിശോധന

മനുഷ്യശരീരത്തിന് ഇത്രയേറേ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ആറ് സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷ്ണര്‍മാര്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മറ്റിക്ക് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തില്‍ പരിശോധന കര്‍ശനമാക്കിയത്.

വ്യാജപ്രചരണം

വ്യാജപ്രചരണം

എന്നാല്‍ നിലവില്‍ നടക്കുന്നത് വ്യാജപ്രചരണം ആണെന്നാണ് മത്സ്യവ്യാപാരികളുടെ പ്രതികരണം. ശരിയാ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രത്യേകതരത്തിലുള്ള സ്ട്രിപ്പ് ഉപയോഗിച്ചാണ് ഇപ്പോള്‍ പരിശോധ നടത്തുന്നത്. ഇത് വിശ്യാസ യോഗ്യമല്ല. വ്യക്തമായ ലാബ് റിപ്പോര്‍ട്ടാണ് ആവശ്യമെന്നും മത്സ്യവ്യാപാരി സംഘടനകള്‍ ആവശ്യപ്പെടുന്നു.

മന്ത്രി

മന്ത്രി

സാഗര്‍ റാണിയിലൂടെ പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റേയും ഭക്ഷ്യസുരക്ഷാവകുപ്പിന്റേയും നീക്കം. മായം കലര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇതിന് കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ചെക്ക് പോസ്റ്റുകള്‍ക്ക് പുറമേ ചന്തകളിലും പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു.

നശിപ്പിക്കും

നശിപ്പിക്കും

പരിശോധനക്ക് ആവശ്യമെങ്കില്‍ പോലീസിന്റെ സേവനവും ആവശ്യപ്പെടും. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ബോട്ട് മാര്‍ഗം എത്തുന്ന മത്സ്യങ്ങളും പരിശോധന നടത്തും. മായം കലര്‍ത്തി എന്ന് കണ്ടെത്തിയാല്‍ മത്സ്യം അത് കൊണ്ടുവന്ന സ്ഥലത്തെത്തിച്ച് നശിപ്പിക്കും. ഇത് ഉറപ്പാക്കാന്‍ അതത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷ്ണറേയും ഉദ്യോഗസ്ഥരേയും വിവരമറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

ഉറവിടം

ഉറവിടം

ഫോര്‍മാലിന്‍ കലത്തിയ മീനിന്റെ ഉറവിടം കണ്ടെത്തുന്നതാണ് വകുപ്പിനെ കുഴക്കുന്ന കാര്യം. മീന്‍ എത്തിക്കുന്ന വാഹനങ്ങല്‍ ഇവയുടെ ഉറവിടം സംബന്ധിച്ച കൃത്യമായ രേഖകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. അതിനാല്‍ തന്നെ ഇത് കേരളത്തിലേക്ക് എത്തുന്നത് തടയാന്‍ മറ്റ് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടാന്‍ കഴിയുന്നില്ല.

തെലുങ്കാന

തെലുങ്കാന

കഴിഞ്ഞ ദിവസം കേരളത്തില്‍ പിടിച്ചെടുത്ത മത്സ്യങ്ങളെല്ലാം തെലുങ്കാനയയില്‍ നിന്ന് എത്തിച്ചവയായിരുന്നു. എന്നാല്‍ ഇതില്‍ എവിടെ നിന്നാണ് ഫോര്‍മാലില്‍ കലര്‍ത്തിയതെന്നോ ആരാണ് കയറ്റിവിട്ടതെന്നോ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിഞ്ഞിട്ടില്ല. വാഹനത്തിന്റെ ഡ്രൈവര്‍ക്കും കാര്യമായ വിവരങ്ങള്‍ അറിയില്ല. ഇതേ തുടര്‍ന്ന് വാഹന ഉടമക്കും ഡ്രൈവര്‍ക്കുമെതിരെ കേസെടുക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പിന്നീട് മിന്‍ അയച്ചയാളുടെ വിവരങ്ങള്‍ കണ്ടെത്തി അവരേയും കേസില്‍ പ്രതിചേര്‍ക്കും.

English summary
what you should know about formalin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X