വാട്‌സ്ആപ്പില്‍ നഗ്നചിത്രം, ആന്‍ അഗസ്റ്റിന്‍ സൈബര്‍ സെല്ലില്‍
വാട്‌സ്ആപ്പില്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നതായി പ്രമുഖ മലയാള നടി ആന്‍ അഗസ്റ്റില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. നേരത്തെ കാവ്യ മാധവനും സമാനമായ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആന്‍ അഗസ്റ്റിന്റേത് എന്ന പേരില്‍ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ വാട്‌സ് ആപ്പിലും മറ്റും കുറച്ച് ദിവസം മുന്‍പ് പ്രചരിച്ചിരുന്നു.
ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തോടെ സിനിമ വിട്ട ആന്‍ ലാല്‍ ജോസ് ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ആനിന്റെ അരങ്ങേറ്റവും. ഏതോ ഒരു യുവാവിനൊപ്പമുള്ള സ്ത്രീയുടെ ചിത്രമാണ് ആന്‍ അഗസ്റ്റിന്റേത് എന്ന പേരില്‍ പ്രചരിക്കുന്നത്.

ആദ്യമായല്ല
ലക്ഷ്മി മേനോന്‍, കാവ്യ മാധവന്‍, റായ് ലക്ഷ്മി തുടങ്ങിയ പ്രശസ്ത നടിമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോയും വാട്‌സ്ആപ്പിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രചരിച്ചിരുന്നു.

എന്താണ് പോംവഴി
അപര്‍ണ നായര്‍, അന്‍സിബ തുടങ്ങിയ നടിമാരുടെ ബിക്കിനി ചിത്രങ്ങളും നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. പലപ്പോഴും താരങ്ങള്‍ തന്നെ രംഗത്തെത്തി ഇത് നിഷേധിക്കുകയാണ് പതിവ്.

എന്റെ ബിക്കിനി ഇങ്ങനെയാണ്
കുട്ടിക്കാലത്തെ ഒരു പടമിട്ട് ഇത് മാത്രമാണ് എന്റെ ഒരേയൊരു ബിക്കിനി ചിത്രം എന്ന് പറഞ്ഞ് അപര്‍ണ നായര്‍ രസകരമായി തന്നെ ആരോപണങ്ങളെ എതിരിട്ടു.

അല്ല, അത് ഞാനല്ല
അശ്ലീല വീഡിയോ തന്റേതല്ലെന്നും താനുമായി സാമ്യമുള്ള മറ്റാരുടേതോ ആണ് എന്നുമാണ് റായ് ലക്ഷ്മി എന്ന് പേരുമാറ്റിയ നടി ലക്ഷ്മി റായ് പറഞ്ഞത്.

പരാതി കൊടുത്തേക്കാം
കാവ്യ മാധവന്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ പരാതി നല്‍കി. അതോടെ പ്രചാരണം കുറച്ചൊതുങ്ങി എന്നതാണ് സത്യം












Click it and Unblock the Notifications