കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വടകര സ്വദേശിക്ക് താങ്ങായി വാട്സാപ്പ് കൂട്ടായ്മ

  • By Sreejith Kk
Google Oneindia Malayalam News

മാവൂർ: ബസ്സ് ആക്സിലൻഡിൽ വലത് കാൽ മുറിച്ച് മാറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുതിരാടം ബാബുവിനാണ് ഫ്രൻസ്സ് അടുവാട് വാട്സാപ്പ് കൂട്ടായ്മയാണ് ഫണ്ട് നൽകിയത്.വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ ഗ്രൂപ്പിൽക്കൂടി മെസേജ് നൽകിക്കൊണ്ട് നടത്തിയ പ്രവർത്തനത്തിൽക്കൂടിയാണ് 34100 രൂപ പിരിച്ച് നൽകിയത്. ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം നൽകിയാണ് ഫ്രൻസ്സ് അടുവാട് ഗ്രൂപ്പ് നവ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നത്. ഇതിനു മുമ്പും പല തരത്തിലുള്ള ജീവകാരുണ്യ സേവനം നടത്തിയ ഫ്രൻസ്സ് അടുവാട്‌ ഇന്ന്‌ നിരവധി കുടുംബങ്ങളുടെ ആശ്രയം ആയിരിക്കുകയാണ്.

 vadakarahelp

ഇതുപോലെ കഷ്ട്ടപ്പെടുന്ന കുടുംബംങ്ങളെ ഇനിയും വാട്സാപ്പ് ഗ്രൂപ്പിൽക്കൂടി കഴിയുന്ന രീതിയിൽ സഹായിക്കുമെന്ന് ഗ്രൂപ്പ് അഡ്മിൻ ,മഹേഷും, കൃപേഷും പറഞ്ഞു. 94 അംഗങ്ങൾ ഉള്ള ഗ്രൂപ്പിൽ ജീവകാരുണ്യം എന്നത് ഒരു ആവേശം ആയി മാറി ക്കൊണ്ടിരിക്കുകയാണ്.

ബാബുവിന്റെ കുടുംബത്തിന് ലഭിച്ചതിൽ ഏറ്റവും വലിയ തുകയാണ് ഗ്രൂപ്പ് അംഗങ്ങൾ നൽകിയത്.അടുവാട് സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ കൃപേഷ് ഗ്രൂപ്പ് അംഗങ്ങായ മഹേഷ്, അജേഷ്, പ്രശാന്ത് ,സജിഷ്, ശ്രീജിത്ത്, മനോഹരൻ എന്നിവരും വാർഡ് മെമ്പർ കെ.ഉണ്ണികൃഷ്ണനും
കൂടാതെ കമ്മറ്റി ഭാരവാഹികളായ മനോജ്, അബുബക്കർ മാസ്റ്റർ, പി.വിജയൻ, ഹുസ്സൻ, എന്നിവരും പങ്കെടുത്തു

പാർട്ടി വേറെയായതിന്റെ കുശുമ്പുകൾ.. പ്രതികാരം.. കള്ളപ്പരാതി! പുഷ്പജ ടീച്ചറോട് പൂർവ്വ വിദ്യാർത്ഥിപാർട്ടി വേറെയായതിന്റെ കുശുമ്പുകൾ.. പ്രതികാരം.. കള്ളപ്പരാതി! പുഷ്പജ ടീച്ചറോട് പൂർവ്വ വിദ്യാർത്ഥി

സുഡു'വിനെതിരെ നടന്‍ ജിനു ജോസഫിന്‍റെ വംശീയാധിക്ഷേപം.. ലൈക്കടിച്ച് സൗബിന്‍ ഷാഹിറുംസുഡു'വിനെതിരെ നടന്‍ ജിനു ജോസഫിന്‍റെ വംശീയാധിക്ഷേപം.. ലൈക്കടിച്ച് സൗബിന്‍ ഷാഹിറും

English summary
whatsaap group being an aid to patient; group donate money for surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X