Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം; രണ്ട് നേതാക്കളെ സസ്പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍, വാട്‌സാപ്പ് ചാറ്റ് ചോര്‍ച്ചയില്‍ ഷാഫി പറമ്പിലിനെതിരെ നടപടി ആവശ്യപ്പെട്ടവരാണ് ഇവര്‍. രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്കെതിരെയാണ് നടപടി.

എന്‍എസ് നുസൂറിനും എസ്എം ബാലുവിനുമാണ് സസ്‌പെന്‍ഷന്‍. സംഘടന വിരുദ്ധപ്രവര്‍ത്തമം ആരോപിച്ചാണ് നടപടി.

congress

ഭാരവാഹികളെ അവരുടെ റോളുകളിൽ നിന്നും ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. എൻ.എസ്.നുസൂർ (സംസ്ഥാന വൈസ് പ്രസിഡന്റ്) 2. എസ്.എം. ബാലു (സംസ്ഥാന വൈസ് പ്രസിഡന്റ്) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രി ക്കെതിരെയുള്ള വധഗൂഡാലോചന ശ്രമവുമായി ബന്ധപ്പെട്ട സംഭവത്തിലെ വാട്‌സാപ്പ് വിവരങ്ങൾ ചോർന്നതിലാണ് ഈ നടപടി എന്നാണ് വിവരം.

സസ്‌പെൻഷൻ നടപടിയോട് പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കൾ തയാറായിട്ടില്ല. മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായകമായ ചാറ്റ്‌ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്ന സംസ്ഥാന വൈസ്‌ പ്രസിഡന്റായ കെ എസ്‌ ശബരീനാഥനെതിരെ കേസെടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ

യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പിൽനിന്ന് സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടന പ്രശ്‌നമാണെന്ന് വൈസ് പ്രസിഡൻറ് കെഎസ് ശബരീനാഥൻ പ്രതികരിച്ചിരുന്നു.

Recommended Video

cmsvideo
    നരഹത്യ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നി വകുപ്പുകൾ പ്രകാരം കേസെടുത്തു |*Kerala

    നടപടിയിൽ പ്രതികരണവുമായി എൻഎസ് നുസൂർ രം​ഗത്തെത്തിയിരുന്നു. അച്ചടക്ക നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് നുസൂർ ഫേസ്ബുക്കിൽ കുറിച്ചു. 'ഇത് കലികാലം', നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും നുസൂർ അറിയിച്ചു.
    'കലികാലം...മാധ്യമങ്ങളിലൂടെ അച്ചടക്കനടപടി കണ്ടു. നടപടിയെ സ്വാഗതം ചെയ്യുന്നു.നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും.' നുസൂർ ഫേസ്ബുക്കിൽ കുറിച്ചു.

    ചാറ്റ് പുറത്തായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷന് പരാതി നൽകിയവരിൽ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തിൽ പരാതി നൽകിയത്. പിന്നാലെയാണ് നടപടി.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെയും കത്തിൽ പരാമർശമുണ്ടായിരുന്നു. വിവരങ്ങൾ ചോരുന്നത് സംസ്ഥാന പ്രസിഡന്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തിൽ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

    ഷാഫി പറമ്പിലിന്റെ നേതൃത്വത്തിനെതിരെ റിയാസ് മുക്കോളി, എൻഎസ് നുസൂർ, എസ്‌ജെ പ്രേം രാജ്, എസ്എം ബാബു എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസൻ നൽകിയത്. സംസ്ഥാന ഉപാധ്യക്ഷൻ ശബരീനാഥ് അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തോട് ഇടപെടൽ ആവശ്യപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+