'മല്ലു ഹിന്ദു ഓഫീസേഴ്സ്'; ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ചേർത്ത് വാട്സാപ്പ് ഗ്രൂപ്പ്; വിവാദം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാല കൃഷ്ണൻ ഐ എ എസ് അഡ്മിനായിട്ടുള്ള ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തതാണ് എന്നും സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഐ എ എസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഗോപാല കൃഷ്ണൻ ഐ എ എസ് ആയിരുന്ന അഡ്മിൻയ ഗ്രൂപ്പിന്റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്നായിരുന്നു. സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഈ ഗ്രൂപ്പിൽ അംഗങ്ങളാക്കിയിരുന്നു. ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഈ ഗ്രൂപ്പിനെക്കുറിച്ച് അദ്ദേഹത്തോട് അറിയിച്ചെന്നും ഇതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റായെന്നുമാണ് ലഭിക്കുന്ന വിവരം.

ഇതിന് പിന്നാലെ ഈ ഗ്രൂപ്പിൽ അംഗങ്ങളായവർക്ക് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തെന്നും ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകളുണ്ടാക്കി എന്നുമായിരുന്ന സന്ദേശം. മാനുവലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകരെ അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസിനോടും ഇതേ കാര്യം തന്നെയാണ് ഗോപാല കൃഷ്ണൻ ഐ എ എസ് പറഞ്ഞത്. ഹാക്ക് ചെയ്തതിൽ സിറ്റി പോലീസ് കമ്മീഷർക്ക് പരാതി നൽകിയതായും അറിയിച്ചു. അതേ സമയം, സംഭവം വിവാദമായിട്ടുണ്ട്. നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഈ ഗ്രൂപ്പിൽ ഹിന്ദു മതവിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ മാത്രം അംഗങ്ങളാക്കപ്പെട്ടത് സംശയമുണർത്തുന്നുണ്ട്.
ഹാക്കിംഗ് ആണെങ്കിൽ ഇത് അതീവ ഗുരുതരമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർന്ന ഉദ്യോഗസ്ഥന്റെ ഫോൺ ഹാക്ക് ചെയ്യുക എന്നത് അതീവ ഗുരുതരമാണ്. ആരണ് ഇത്തരത്തിൽ മത സ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് കണ്ടെത്തേണ്ടതുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications