കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർത്താലിന് ശേഷവും കലാപമുണ്ടാക്കാൻ ശ്രമം; അഡ്മിന്റെ ശബ്ദ സന്ദേശം പോലീസിന് ലഭിച്ചു...

  • By Desk
Google Oneindia Malayalam News

മലപ്പുറം: വ്യാജ ഹർത്താലിന് ആഹ്വാനം ചെയ്ത വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ശബ്ദസന്ദേശം പോലീസിന് ലഭിച്ചു. പോലീസിനേക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടേയും സമരം നടത്താമെന്നാണ് അഡ്മിൻ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20)വാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വെച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ശനിയാഴ്ച അറസ്റ്റിലായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാളാണ് ഇരുപത്കാരനായ അമർനാഥ് ബൈജു.

ഹർത്താൽ നടത്താൻ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാ തലത്തിൽ പ്രവർത്തിക്കാനായിരുന്നു അമർനാഥ് നിർദേശം നൽകിയത്. അമർനാഥിനെ കൂടാതെ ഗോകുൽ, സുധീഷ്, സിറിൽ, അഖിൽ എന്നിവരെയാണ് ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത് ഏപ്രില്‍ പതിനാറിന് ഹര്‍ത്താല്‍ നടത്തിയ സംഭവത്തിന്റെ സൂത്രധാരന്‍മാരാണ് ഇവരെന്നാണ് പോലീസ് കണ്ടെത്തിയത്.

ഹർത്താലിന് ശേഷവും കലാപം നടത്താൻ ആഹ്വാനം

ഹർത്താലിന് ശേഷവും കലാപം നടത്താൻ ആഹ്വാനം

ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദ സന്ദേശം ഗ്രൂപ്പിലുണ്ട്. അതായത് ഹർത്താലിന് ശേഷവും കലാപം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കത്വയിൽ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ അതിനെതിരെ പൊരുതണമെന്ന ആഹ്വാനവുമായി അഞ്ച് പേരും വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കുകയായിരുന്നു. വോയ്സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സ് എന്നീ പേരിലുള്ള ഗ്രൂപ്പുകളായിരുന്നു അത്. പിന്നീട് ലിങ്ക് ഇവർ ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകും സമാനമായി ചിന്തിക്കുന്നവർക്ക് അംഗമാകാമെന്ന് വ്യക്തമാക്കുകയുമായിരുന്നു.

അയ്യായിരത്തോളം ആളുകൾ...

അയ്യായിരത്തോളം ആളുകൾ...

സുധീഷും അഖിലും അയല്‍വാസികളാണ്. മറ്റുള്ളവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. അഖിലും സുധീഷും ഒഴിച്ചുള്ളവര്‍ പരസ്പരം നേരില്‍ കാണുന്നത് അറസ്റ്റിലായി മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ്. ഗ്രൂപ്പിൽ ആളുകൾ കൂിയതോടെ ജില്ലാ കേന്ദ്രങ്ങളിൽ ഗ്രൂപ്പുണ്ടാക്കാൻ വീണ്ടും ഇവർ ആഹ്വാനം ചെയ്തു. ഇങ്ങനെയാണ് ഇവർ ഹർത്താൻ പ്രചാരണം വ്യാപിപ്പിച്ചത്. ഹർത്താലിന് നാൽപ്പത്തെട്ട് മണിക്കൂറിനു മുമ്പ് മാത്രമായിരുന്നു ഇവരുടെ തീരുമാനം ഉണ്ടായത്. പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും ജനങ്ങളിൽ എത്തിക്കാനും ഇവർക്ക് സാധിച്ചു. അമര്‍നാഥിനെ കൊല്ലത്തുനിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. ഗ്രൂപ്പുകളിലെ അയ്യായിരത്തോളം അംഗങ്ങൾക്ക് വേണ്ടിയും പോലീസ് അന്വേഷണം തുടരുകയാണ്.

സ്വന്തം പ്രൊഫൈൽ ഉപയോഗിച്ചത് പണിയായി

സ്വന്തം പ്രൊഫൈൽ ഉപയോഗിച്ചത് പണിയായി

കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ലഹള കൂട്ടൽ, ഗതാഗത തടസ്സം, കുട്ടികളുടെ നേരെയുള്ള അതിക്രമം തടയല്‍ നിയമം ലംഘിച്ചു തുടങ്ങി അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ഇവർക്കുനേരെ ചുമത്തിയിരിക്കുന്നത്. സ്വന്തം അക്കൗണ്ട് വച്ച് തന്നെയായിരുന്നു ഇവർ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ഇതാണ് ഇവരെ പെട്ടെന്ന് പിടികൂടാൻ പോലീസിന് സാധിച്ചത്. ജില്ലാ ഗ്രൂപ്പുകളില്‍പ്പെട്ടവരാകട്ടെ പലരും അറസ്റ്റ് ഭയന്ന് അഡ്മിന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലുമായാണ് അഞ്ചുപേരെയും പിടികൂടിയത്. , മലപ്പുറത്തുള്ള വോയ്സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പിന്റെ അഡ്മിനായ പത്താംക്ലാസുകാരനെ പോലീസ് പിടികൂടിയിരുന്നു. ആർഎസ്എസ് പ്രവർത്തനായിരുന്നു അമർനാഥ്. മൂന്ന് മാസം മുമ്പ് ഇയാളെ ആർഎസ്എസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

പോലീസുകാരന് സസ്പെൻഷൻ

പോലീസുകാരന് സസ്പെൻഷൻ


അതേസമയം സംഘപരിവാര്‍ അനുകൂലികള്‍ വാട്‌സാപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് അനുകൂലമായി പോലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. നാദാപുരം പോലീസ് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ പേരാമ്പ്ര സ്വദേശി എന്‍കെ അഷ്റഫിനെയാണ് റൂറല്‍ എസ്പി എംകെ പുഷ്‌കരന്‍ സസ്പെന്‍ഡ് ചെയ്തത്. നാദാപുരം ഏരിയയിലെ പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താലിന് തലേദിവസം ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഷറഫ് പോസ്റ്റിടുകയായിരുന്നു. കത്തുവ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷറഫ് ഈ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തിരുന്നു.

പോലീസുകാരൻ നിയമം ലംഘിച്ചു

പോലീസുകാരൻ നിയമം ലംഘിച്ചു

രാഷ്ട്രീയ കാര്യങ്ങളില്‍ പോലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി അഷറഫിനെതിരെ പോലീസ് നടപടിയെടുത്തിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് റൂറൽ എസ്പി അഫ്റപിനെ സസ്പെന്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ വൻ അക്രമമായിരുന്നു നടന്നിരുന്നത്. പോലീസിനു നേരം പോലും അക്രമം ഉണ്ടായിരുന്നു. ആര്‍എസ്എസിനു തീവ്രതയില്ലെന്നു പറഞ്ഞു ശിവസേനയില്‍ ചേർന്ന വ്യക്തിയാണ് സൂത്രധാരനായ അമർനാഥ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ആർഎസ്എസിനെതിരേ പ്രതിഷേധമുണ്ടാക്കുകയായിരുന്നു അമർനാഥിന്റെ ലക്ഷ്യം.

<strong>ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്എസ്, ലീഗ് നിലപാട് ശരിയായി എന്ന് കുഞ്ഞാലിക്കുട്ടി</strong>ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്എസ്, ലീഗ് നിലപാട് ശരിയായി എന്ന് കുഞ്ഞാലിക്കുട്ടി

<strong>കത്വ ബലാത്സംഗ കേസ്; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു, സത്യം ഇനിയുമകലെ, വ്യാജ വാർത്തക്കെതിരെ പോലീസ്</strong>കത്വ ബലാത്സംഗ കേസ്; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു, സത്യം ഇനിയുമകലെ, വ്യാജ വാർത്തക്കെതിരെ പോലീസ്

English summary
Whatsapp harthal; administrators decided to plot riot in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X