വാട്സാപ്പ് ലക്കി ഡ്രോ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുവഴി, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശവുമായി പൊലീസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ പുതുവഴിയെ കുറിച്ച് മുന്നറിയിപ്പ് നല്കി കേരള പൊലീസ്. വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ചാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച ജാഗ്രത നിര്‍ദ്ദേശത്തിന്റെ പൂര്‍ണരൂപം.

വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരില്‍ പുതിയ തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്നാണെന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്.
തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നല്‍കുന്നത് വാട്സാപ്പ് വിന്നേഴ്സ് സര്‍ട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാര്‍ കോഡും ക്യൂ ആര് കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റില്‍ വിജയിയുടെ പേരും ഫോണ്‍ നമ്പറും അടക്കം നല്കിയിരിക്കും. കൂടെ ലോട്ടറി നമ്പറും ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്പറും ഇതിലുണ്ടാകും.
Recommended Video
വാട്സാപ്പ് വിന്നേഴ്സ് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ക്യൂ ആര് കോഡും മറ്റും ഒരു കാരണവശാലും സ്കാന്‍ ചെയ്യരുത്. വിവരങ്ങള്‍ക്കായി സ്കാന്‍ ചെയ്താല്‍ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താനും ഇതിലൂടെ പണം നഷ്ടമാകാനും സാധ്യതയുണ്ട്. ഇ-മെയില്‍ ഐ.ഡി. ലക്കി ഡ്രോയില്‍ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോണ്‍ നമ്പര്‍ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്.
കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications