തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
PartyLW
BJP220
CONG200
BSP10
OTH00
രാജസ്ഥാൻ - 199
PartyLW
CONG400
BJP310
BSP10
OTH00
ഛത്തീസ്ഗഡ് - 90
PartyLW
BJP200
CONG140
BSP+30
OTH00
തെലങ്കാന - 119
PartyLW
TRS300
TDP, CONG+220
AIMIM00
OTH30
മിസോറാം - 40
PartyLW
CONG10
MNF10
MPC00
OTH00
 • search

ഓട്ടം വിളിച്ചാല്‍ വരാത്ത ഓട്ടോറിക്ഷകള്‍ക്ക് പണികിട്ടും; പരാതി വാട്സപ്പ് ചെയ്യാന്‍ നമ്പറുമായി വകുപ്പ്

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   വിളിച്ചിട്ട് ഓട്ടോ വന്നില്ലെങ്കിൽ ഡ്രൈവർക്ക് എട്ടിന്റെ പണി കിട്ടും

   തിരുവനന്തപുരം: വളരെ അത്യാവശ്യാമയി ഒരിടത്ത് എത്താന്‍ ഒരു ഓട്ടോ പിടിക്കാന്‍ പുറപ്പെട്ടിട്ട് ഡ്രൈവര്‍മാരുടെ നിസ്സഹകരണം മൂലം ജീവിതത്തില്‍ ഒരിക്കലെങ്കിലും വലഞ്ഞവരായിരിക്കും നമ്മളില്‍ പലരും. ഇങ്ങനെ കൃത്യസമയത്ത് എത്താനാവാതെ ട്രെയിനും ബസ്സും നഷ്ടപ്പെട്ടവര്‍ അനവധിയാണ്.

   മരണമെങ്കില്‍ മരണം, തോറ്റുപിന്‍മാറില്ല; അഭിമന്യുവില്ലാത്ത മഹാരാജാസില്‍ മുറിവുണങ്ങാതെ അര്‍ജ്ജുനെത്തി

   സ്റ്റാന്‍ഡില്‍ നിന്ന് ഒട്ടോറിക്ഷ വിളിച്ചാല്‍ എവിടേക്കാണെങ്കിലും പോകണമെന്നാണ് നിയമം. എന്നാല്‍ അടുത്ത സ്ഥലങ്ങളിലേക്കുള്ള ഓട്ടമാണെങ്കില്‍ പല ഡ്രൈവര്‍മാരും യാത്രക്ക് തയ്യാറാവില്ല. ഓട്ടം ആവശ്യപ്പെട്ടവരെ ഒഴിവാക്കി അവര്‍ ദീര്‍ഘദൂര യാത്രക്കാരെ കാത്തിരിക്കും. ചില ഓട്ടോക്കാരുടെ നിസ്സഹകരണം മൂലം നിരവധി പേരാണ് ഇത്തരത്തില്‍ വലയുന്നത്. ഇവര്‍ക്ക് കണിഞ്ഞാണിടാന്‍ തുനിഞ്ഞിറിങ്ങിയിരിക്കുകായാണ് മോട്ടോര്‍ വാഹനവകുപ്പ്.

   നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം

   മോട്ടോര്‍ വാഹന വകുപ്പ്

   മോട്ടോര്‍ വാഹന വകുപ്പ്

   കുറഞ്ഞ ദൂരത്തേക്കുള്ള ഒട്ടത്തിനും മറ്റു വിളിച്ചാല്‍ വരാത്ത ഓട്ടോ റിക്ഷക്കാര്‍ക്കെതിരെയുള്ള പരാതി ദിനം പ്രതി വര്‍ധിച്ചപ്പോഴാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഓട്ടം പോവാതിരിക്കുകയും വിളിച്ച സ്ഥലത്തേക്ക് തന്നെ കൃത്യമായി സവാരി പോകാത്തവര്‍ക്കുമെതിരെയാണ് പ്രധാനമായും നടപടിയുണ്ടാവുക.

   ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും

   ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും

   ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. യാത്രക്കാന്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പോാന്‍ വിസമ്മതിക്കുന്നു ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കാന്‍ പുതിയ വാട്‌സാപ്പ് നമ്പറും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

   വാട്‌സാപ്പ്

   വാട്‌സാപ്പ്

   ഓട്ടോറിക്ഷയുടെ നമ്പര്‍ സഹിതം 8547639101 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ kl10@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോക്കോ പരാതി അയക്കാം. ഈ നമ്പരുകളില്‍ ലഭിക്കുന്ന പരാതി സ്വീകരിക്കാന്‍ പ്രത്യേക ഓഫീസര്‍മാരുണ്ടാകും.

    24 മണിക്കൂറിനുള്ളില്‍

   24 മണിക്കൂറിനുള്ളില്‍

   പരാതികള്‍ അതത് ജില്ലകളിലേക്ക് കൈമാറി അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ കെ പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കുന്നത്.

   വാക്കേറ്റത്തിനും കയ്യാങ്കളിക്കും

   വാക്കേറ്റത്തിനും കയ്യാങ്കളിക്കും

   അത്യാവശ്യത്തിനായി ഓട്ടം വിളിക്കുന്ന സ്ഥലത്തേക്ക് പോകാതെ ഡ്രൈവര്‍മാര്‍ക്ക് താല്‍പര്യമുള്ള സ്ഥലത്തേക്ക് മാത്രം പോകാന്‍ തയ്യാറാകുന്നത് ചോദ്യം ചെയ്യുന്നത് പല സ്റ്റാന്‍ഡുകളിലും വാക്കേറ്റത്തിനും കയ്യാങ്കളിക്കും ഇടയാക്കുന്നു.

   മീറ്റര്‍ ഇടാതെ

   മീറ്റര്‍ ഇടാതെ

   മീറ്റര്‍ ഇടാതെ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും. കര്‍ശനമായ പരിശോധനയിലൂടെയും നടപടികളിലൂടേയും തിരുവനന്തപുരം പോലെയുള്ള നഗരങ്ങളിലുള്‍പ്പടെ മീറ്റര്‍ ഇടാതെ യാത്ര ചെയ്യുന്ന പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞുവെന്നും മോട്ടോര്‍ വാഹന വകുപ്പ് അഭിപ്രായപ്പെട്ടു.

   6,32,426 ഓട്ടോറിക്ഷ

   6,32,426 ഓട്ടോറിക്ഷ

   മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്കുപ്രകാരം കേരളത്തില്‍ 6,32,426 ഓട്ടോറിക്ഷകളാണ് ഉള്ളത്. മലപ്പുറത്താണ് കൂടുതള്‍ ഓട്ടോറിക്ഷകള്‍ ഉള്ളത്(78,328) 74,856 ഓട്ടോറിക്ഷകളുള്ള മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് ഓട്ടോറിക്ഷകളുള്ളത് വയനാട്ടിലാണ് 13,757.

   രണ്ടില്‍ ഒരാള്‍ സൗദിക്കാരനാവണം; കടുത്ത പ്രതിസന്ധി, പ്രവാസികള്‍ വീണ്ടും കൂട്ടത്തോടെ നാട്ടിലേക്ക്

   English summary
   whatsapp number and email id for complaint aganist autorickshaws

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more