കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പ് ഹര്‍ത്താല്‍; ഗൂഡാലോചനക്കാരായ 14പേര്‍കൂടി ഉടന്‍ അറസ്റ്റിലാകും, ഭൂരിഭാഗംപേരും തെക്കന്‍ജില്ലക്കാര്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സോഷ്യല്‍മീഡിയയിലൂടെ നാഥനില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത 14പേര്‍കൂടി ഉടന്‍ പിടിയിലാകും. ഇവരില്‍ ഭൂരിഭാഗംപേരും തെക്കന്‍ജില്ലക്കാരാണ്. ഗൂഡാലോചനാ കേസില്‍ഇതുവരെ അറസ്റ്റിലായ ആറംഗ സംഘത്തെ ചോദ്യംചെയ്തതില്‍നിന്നാണു കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. നേരത്തെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത അഞ്ചംഗ സംഘത്തിന് പുറമെ കഴിഞ്ഞ ദിവസം

കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോഷി ചെറിയാന്‍ തിരുവനന്തപുരത്തുനിന്നും ഒരുപ്രതിയെ കൂടി അറസ്റ്റ്‌ചെയ്തു. തിരുവനന്തപുരം സ്വദേശി സൗരവിനെയാണു(19) ഹര്‍ത്താലിന് ആഹ്വാനംചെയ്ത വാട്‌സ്ആപ്പ് പോസ്റ്റുകള്‍ സഹിതം അറസ്റ്റ്‌ചെയ്തത്. നേരത്തെ പിടിയിലായ അഞ്ചംഗസംഘത്തെ പോലീസ് രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇവരെ ചോദ്യംചെയ്തതില്‍നിന്നും മൊബൈല്‍ ഫോണുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചതില്‍നിന്നുമാണു ഹര്‍ത്താല്‍ ഗൂഡാലോചന നടത്തിയ മറ്റു 14പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇവര്‍ രണ്ടുദിവസമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിലായി അറസ്റ്റുണ്ടാകുമെന്നു അന്വേഷണ സംഘം വ്യക്തമാക്കി.

amarnat

കേസിലെ മുഖ്യസൂത്രധാരനായി കരുതുന്ന കൊല്ലം പുനലൂര്‍ ഉറുകുത്ത് അമൃതാലയത്തില്‍ ബൈജുവിന്റെ മകന്‍ അമര്‍നാഥ് ബൈജു(19), തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കല്‍ സഹദേവന്റെ മകന്‍ സുധീഷ്(22), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറില്‍(20), നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് രാജശേഖരന്‍ നായരുടെ മകന്‍ ഗോകുല്‍ ശേഖര്‍(21) എന്നിവരാണ് ഗൂഡാലോനാകേസില്‍

കഴിഞ്ഞ 20ന് കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ച് പിടിയിലായത്. നിരീക്ഷണത്തിലുള്ള 14പേര്‍ വിവിധ ജില്ലക്കാരാണ്. മലബാര്‍മേഖലയിലാണു ഹര്‍ത്താല്‍ കാര്യമായി ബാധിച്ചതെങ്കിലും തെക്കന്‍ജില്ലകളിലുള്ളവരാണു ഹര്‍ത്താലിന് ആഹ്വാനംചെയ്ത സംഘങ്ങളിലെ പ്രധാനികളെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടു ഇവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജോഷി ചെറിയാന്‍ പറഞ്ഞു.

നിലവില്‍ ഹര്‍ത്താല്‍ ഗൂഡാലോചന കേസന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ഐ.ജി: എസ്.ശ്രീജിത്തിന് കീഴില്‍ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോഷി ചെറിയാനാണ്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത അഞ്ചംഗസംഘത്തെ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണു പുതിയഅന്വേഷണ സംഘം പ്രതികളെ ചോദ്യംചെയ്യലിനായി രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കേസന്വേഷണത്തിന്റെ ഭാഗമായി 75ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലീസ് പരിശോധിച്ചു. ഇതിന് തുടക്കം കുറിച്ച വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍നിന്നും പ്രചോദനംഉള്‍ക്കൊണ്ടാണു മറ്റു വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സംസ്ഥാന വ്യാപകമായി രൂപീകരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ അറസ്റ്റിലായ പ്രതികള്‍ ഇക്കാര്യം നിഷേധിക്കുകയാണ്. തങ്ങള്‍ക്കു മുന്നെ ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണു ഇവരുടെ വാദം. ഇക്കാര്യംകൂടി കണക്കിലെടുത്താണു കൂടുതല്‍പേരിലേക്ക് പോലീസ് അന്വേഷണം നീളുന്നത്. കഴിഞ്ഞ മാസം 16നു ഹര്‍ത്താല്‍ നടക്കുമെന്ന പ്രഖ്യാപനവുമായി ഇതിന്റെ രണ്ടുദിവസം മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചത്. പിന്നീട് 14ജില്ലകളിലും സമാനരീതിയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. അക്രമ വഴിയില്‍ ഹര്‍ത്താല്‍ നടത്താനും ഈ ഗ്രൂപ്പുകളില്‍ ആഹ്വാനമുണ്ടായിരുന്നു.

English summary
Whatsapp strike; 14 persons will be arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X