വാട്‌സ് ആപ്പിലെ അശ്ലീല വീഡിയോ; അരുര്‍ എസ്‌ഐയെ സ്ഥലംമാറ്റി
തുറവൂര്‍: സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അരൂര്‍ എസ്‌ഐ കെ.ജി. പ്രതാപ് ചന്ദ്രനെ സ്ഥലംമാറ്റി. നിലവില്‍ മറ്റു ചുമതലകള്‍ നല്‍കിയിട്ടില്ല. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് റേഞ്ച് ഐജി എസ്. ശ്രീജിത്ത് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആരംഭിച്ച ഗ്രൂപ്പ് ആണിത്. ഗ്രൂപ്പില്‍ അബദ്ധത്തില്‍ അശ്ലീല വീഡിയോ അയച്ചുപോവുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തിനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത തെറ്റാണിതെന്ന് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രൂപ്പിലെ അംഗമായ എഴുപുന്ന സ്വദേശി വര്‍ഗീസ് ജോസ് ആണ് ഐജിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് അന്നത്തെ ചേര്‍ത്തല ഡിവൈഎസ്പി എസ്. രമേഷ് കുമാര്‍ അന്വേഷണം നടത്തി കെ.ജി. പ്രതാപ് ചന്ദ്രന്‍ വിശദീകരണം നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് മധ്യമേഖല ഐജിക്കും സമര്‍പ്പിച്ചു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തിനെത്തുടര്‍ന്ന് മധ്യമേഖല ഐജി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനായി തിരിച്ചയക്കുകയായിരുന്നു.
ഇതേ സംഭവത്തില്‍ വര്‍ഗീസ് ജോസ് മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരുമാസത്തിനകം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി.












Click it and Unblock the Notifications