കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണം: വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ പൊന്നാനി താലൂക്കിലെ പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി താലൂക്കിലെ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളുടെ സഹകരണത്തോടെ 'സ്‌നേഹസ്പര്‍ശം 2018 ' സംഘടിപ്പിച്ചു.

കടവനാട് ജി എഫ് യു പി സ്‌കൂളില്‍ നടന്ന സംഗമം പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.എ കെ ഡബ്ലിയു ആര്‍ എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.ലൈസ് ബിന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

wheelchair

പൊന്നാനി കടവനാട് നടന്ന ഭിന്നശേഷി സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍

ഭിന്നശേഷിക്കാരുടെ മക്കളില്‍ നിന്ന് എസ് എസ് എല്‍ സി പാസായവര്‍ക്കുള്ള അവാര്‍ഡ് ദാനം നഗരസഭ പ്രതിപക്ഷ നേതാവ് എം പി നിസാര്‍ നിര്‍വ്വഹിച്ചു. പൊതുയിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കു കൂടി പ്രയോചനപ്പെടും വിധമാക്കണമെന്നും ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ അബ്ദു'കൈത്താങ്ങ് ' ഉപഹാരം സമര്‍പ്പണം നടത്തി. പൊന്നാനി താലൂക്ക് പ്രസിഡന്റ് അബു താഹിര്‍ എടപ്പാള്‍ ഏറ്റുവാങ്ങി.


റൗഉഫ് മാസ്റ്റര്‍ പുളിക്കല്‍ ക്ലാസ്സെടുത്തു.ഭിന്ന ശേഷിക്കാരുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സന്തോഷ് കക്കടിപ്പുറം,ബദറുസ്സമാന്‍ മൂര്‍ക്കനാട് ,പി കോയകുട്ടി , എ എം അബ്ദുല്‍ ഗഫൂര്‍, ശ്രീജ ടീച്ചര്‍,നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.റംസീന പൊന്നാനി സ്വാഗതവും,ദിനേഷന്‍ കാടഞ്ചേരി നന്ദിയും പറഞ്ഞു.

English summary
wheelchair rights federation in ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X