സര്‍വ്വ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കും; ചാണ്ടി ഉമ്മനെ പരിഹസിച്ച് ബെന്യാമിന്‍
കോട്ടയം: വോട്ടെണ്ണലിന്റെ തലേ ദിവസം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശബരിമല ധര്‍മ്മ ശാസ്താവിന്റേതാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിന്റെ പരിഹാസം. സര്‍വ്വ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ ദൈവത്തെ ആശ്രയിക്കുന്നത് സ്വാഭാവികമാണെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം പങ്കുവച്ചാണ് ബെന്യാമിന്റെ കുറിപ്പ്.

ഇന്ന് രാവിലെയോടെയാണ് ചാണ്ടി ഉമ്മന്‍ ശബരിമല ധര്‍മ്മ ശാസ്താവിന്റെ ചിത്രം പ്രൊഫൈലാക്കിയത്. കൂടാതെ ഫേസ്ബുക്കിന്റെ കവര്‍ ചിത്രം ശബരിമല ക്ഷേത്രമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടിയായിരുന്നു. കൂടാതെ കോണ്‍ഗ്രസും ശബരിമല വിഷയം തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചിരുന്നു.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
അതേസമയം, വേട്ടെണ്ണലിന്‍രെ തൊട്ടുമുമ്പത്തെ ദിവസത്തില്‍ ചാണ്ടി ഉമ്മന്റെ നീക്കം ഇപ്പോള്‍ രാഷ്ടീയലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ചാണ്ടി ഉമ്മന്റെ നീക്കം വൈറലാകുന്നുണ്ട്. കൂടാതെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം വരുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ നീക്കം. അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ജനങ്ങള്‍ യുഡിഎഫിന് നല്ല വിജയം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications