കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ കൂറ് പുലർത്തിയിട്ടുള്ളത്?';പണിമുടക്കിനെതിരെ ശോഭ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.നവംബർ 26ന് ഭരണഘടനാ ദിനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവുണ്ടായിട്ടും അന്നേ ദിവസം ജനജീവിതം സ്തംഭിപ്പിക്കാനും ഭരണഘടനാ ദിനചാരണം മാറ്റിവെയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിക്കുന്നതിന് പിന്നിൽ സംഘടിതമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് ശോഭാ ആരോപിച്ചു.പണിമുടക്കിന്റെ പേരിൽ, പണിമുടക്കാൻ അവകാശം തന്ന ഭരണഘടനയെ ഓർക്കേണ്ടുന്ന ദിനത്തെ, സിപിഎമ്മുകാർ അട്ടിമറിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു.

 shoba12-15

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം- നവംബർ 26ന് ഭരണഘടനാ ദിനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവുണ്ടായിട്ടും അന്നേ ദിവസം ജനജീവിതം സ്തംഭിപ്പിക്കാനും ഭരണഘടനാ ദിനചാരണം മാറ്റിവെയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിക്കുന്നതിന് പിന്നിൽ സംഘടിതമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ട്. ഹൈന്ദവ വിരുദ്ധതയ്ക്ക് ചൂട്ട് പിടിക്കാനല്ലാതെ ഭരണഘടനയോട്
എന്നാണ് കമ്മ്യൂണിസ്റ്റുകാർ നിർവ്യാജമായ കൂറ് പുലർത്തിയിട്ടുള്ളത്?

24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ സമാന സാഹചര്യം24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ഹർത്താൽ സമാന സാഹചര്യം

അംബേദ്‌കർ തന്റെ ജീവിതത്തിലുടനീളം നഖശിഖാന്തം എതിർത്ത, കളിയാക്കിയ കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാൻ തുടങ്ങിയത് പിന്നോക്ക വിഭാഗം ഒരു നല്ല വോട്ട് ബാങ്കാണ് എന്ന് തോന്നി തുടങ്ങിയത് മുതലാണ്. ഇന്ന് ഇന്ത്യയിൽ ദളിതർ, പിന്നോക്കക്കാർ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കുന്ന പാർട്ടി ബിജെപിയാണ്. മായവതിയുടെ ഉത്തർപ്രദേശിൽ കാൻഷിറാമിന്റെ പിൻതലമുറക്കാരും, ലാലു പ്രസാദ് യാദവിന്റെ ബീഹാറും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളും ഒരേ പോലെ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഭാരതീയ ജനത പാർട്ടിയാണ്.

ഈ നാട്ടിലെല്ലാം കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഇതര പ്രാദേശിക കക്ഷികളും ചേർന്ന് ഒരു ജനതയെ വഞ്ചിച്ച വലിയ ചരിത്രമുണ്ട്. കേരളത്തെയും അതേ മാതൃകയിൽ കൊണ്ടുപോകാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് പണിമുടക്കിന്റെ പേരിൽ, പണിമുടക്കാൻ അവകാശം തന്ന ഭരണഘടനയെ ഓർക്കേണ്ടുന്ന ദിനത്തെ, ഇവർ അട്ടിമറിക്കുന്നത്.

സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ട മഹാനായ ഫുട്ബോളർ, മറഡോണയെ അനുസ്മരിച്ച് മുഖ്യമന്ത്രിസോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ട മഹാനായ ഫുട്ബോളർ, മറഡോണയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ആ ചെഗുവേര ഹൃദയത്തിലായിരുന്നു... ലാറ്റിനമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പോരാളി; ഫുട്‌ബോളിനപ്പുറംആ ചെഗുവേര ഹൃദയത്തിലായിരുന്നു... ലാറ്റിനമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പോരാളി; ഫുട്‌ബോളിനപ്പുറം

മറഡോണ: തലമുറകളെ കാല്‍പ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭ: ഇപി ജയരാജന്‍മറഡോണ: തലമുറകളെ കാല്‍പ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭ: ഇപി ജയരാജന്‍

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
when did the communists showed affection to constitution? sobavsurenndran against all india strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X