കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയാണെങ്കില്‍ വാസ്‌കിനേഷന് 2 വര്‍ഷം വേണ്ടി വരും; എപ്പോള്‍ നല്‍കുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കേരളം നേരിടുന്ന വാക്‌സിന്‍ പ്രതിസന്ധിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. നിലവിലുള്ള രീതി തുടര്‍ന്നാല്‍ വാക്‌സിനേഷന് രണ്ടു വര്‍ഷം വേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്‌സിന്‍ നല്‍കാനുള്ള സമയക്രമം അടുത്ത വെള്ളിയാഴ്ചക്കകം അറിയിക്കണമെന്ന് പറഞ്ഞ ഹൈക്കോടതി ഹര്‍ജി മാറ്റിവച്ചു. കേരളത്തിലെ സഹാചര്യം ഗുരുതരമാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കണം. കേരളത്തില്‍ ദിനംപ്രതി രോഗം കൂടിവരികയാണെന്നും ഹൈക്കോടതി എടുത്തു പറഞ്ഞു.

k

ഒറ്റപ്പാലം സ്വദേശി ടിപി പ്രഭാകരന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ വാക്‌സിന്‍ സ്റ്റോക്ക് എത്ര എന്നാണ് അദ്ദേഹം ഹര്‍ജിയില്‍ ചോദിച്ച പ്രധാന കാര്യം. വാക്‌സിന്‍ വിതരണത്തിന് സപ്ലൈ കലണ്ടര്‍ തയ്യാറാക്കണം. വാക്‌സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഈ ആശങ്ക പരിഹരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഹര്‍ജി നേരത്തെ ഹൈക്കോടതി പരിഗണിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനോട് വിവരങ്ങള്‍ ഇന്ന് ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്.

ഗാസയെ 'ചുട്ടെടുക്കാന്‍' ഇസ്രായേല്‍; 9000 സൈനികരെ കൂടി ഇറക്കി, കരയുദ്ധം ആരംഭിക്കുന്നു, മരണം 113ഗാസയെ 'ചുട്ടെടുക്കാന്‍' ഇസ്രായേല്‍; 9000 സൈനികരെ കൂടി ഇറക്കി, കരയുദ്ധം ആരംഭിക്കുന്നു, മരണം 113

വാക്‌സിന്‍ വിതരണം കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ അല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് വാക്‌സിന്‍ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

Recommended Video

cmsvideo
12 To 16-Week Gap For Covishield Doses, Says Government Panel | Oneindia Malayalam

കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 35000ത്തില്‍ അധികമാണ് പ്രതിദിന രോഗികള്‍. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗ വ്യാപനത്തില്‍ കുറവില്ല എന്നാണ് മനസിലാകുന്നത്. വാക്‌സിനേഷന്‍ പലയിടങ്ങളിലും മുടങ്ങിയിരുന്നു. ആദ്യ ഡോസ് എടുത്തവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് നിലവിലെ തീരുമാനം.

English summary
When handed over Covid Vaccine to Kerala: High Court ask to Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X