ഇദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ ഓർത്തുപോയി:വൈറല്‍ കുറിപ്പുമായി ഡോ.ബിജു
താലിൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനിടയിലുണ്ടായ വ്യത്യസ്തമായ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ഡോ. ബിജു. ടൊവിനോ ഉള്‍പ്പെടേയുള്ളവർക്കൊപ്പം ഒരു കാട്ടിലേക്ക് ട്രക്കിങ് പോകുന്നതിനിടയില്‍ പരിചയപ്പെട്ട ടിറ്റ് മയെ എന്ന ടാക്സി ഡ്രൈവറെക്കുറിച്ചാണ് ഡോ ബിജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിയപ്പെടുത്തുന്നത്. പ്രധാന നഗരമായ കെയ്‌ലാ (Keila ) സിറ്റിയിൽ 10 വർഷം തുടർച്ചയായി മേയർ ആയിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കണ്ടപ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ ഓർത്തുപോയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഡോ.ബിജുവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ....
താലിൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനിടയിൽ ഒരു ദിവസം ഒരു കാട്ടിലേക്ക് ട്രക്കിങ് പോകുവാൻ ഞങ്ങൾ തീരുമാനിച്ചു. താലിനിലെ മലയാളി സുഹൃത്തുക്കൾ ആയ നവീൻ രാജും ഹാരിസും കൂടി ആണ് ആ സ്ഥലം നിർദേശിച്ചത്. ഒരു മണിക്കൂർ ടാക്സിയിൽ പോയാൽ എത്താവുന്ന ഒരു കാട്. ടോവിനോയും നിർമാതാവ് രാധിക ലാവുവും , ലിഡിയ ടോവിനോയും, ഫിൻലാന്റിൽ നിന്നും എത്തിയ ടോവിനോയുടെ മലയാളി സുഹൃത്തുക്കൾ അനുരാജും ടെറിയും , ദുബായിൽ നിന്നും എത്തിയ ടോവിയുടെ സുഹൃത്ത് ജമാദും ഉൾപ്പെട്ട സംഘം.

താലിനിൽ നിന്നും ഒരു വലിയ ടാക്സി കൂടെ എടുത്താണ് അവിടേക്ക് പോയത്. മൈനസ് ആറു ഡിഗ്രി തണുപ്പിൽ ഒരു മണിക്കൂർ യാത്ര ചെയ്ത ശേഷം മഞ്ഞു നിറഞ്ഞ കാട്ടിലൂടെ ഏതാണ്ട് രണ്ടു മണിക്കൂർ ട്രക്കിങ്. യാത്രയ്ക്കിടെ ഞങ്ങൾ പോയ ടാക്സിയുടെ ഡ്രൈവറുമായി ഞാൻ കുറെ സംസാരിച്ചു. ടിറ്റ് മയെ (Tiit Mae ) എന്നാണ് പുള്ളിയുടെ പേര്. 65 വയസ്.
എസ്റ്റോണിയയിലെ മറ്റൊരു പ്രധാന നഗരമായ കെയ്‌ലാ (Keila ) സിറ്റിയിൽ 10 വർഷം തുടർച്ചയായി മേയർ ആയിരുന്നു പുള്ളി. പത്തു വർഷം മേയർ ആയിരുന്നതിന് ശേഷം പെൻഷൻ തുക സമാഹരിച്ചും ബാങ്ക് വായ്‌പ എടുത്തും പുള്ളി ഒരു ടാക്സി വാങ്ങി. ശനിയും ഞായറും ടൂറിസ്റ്റുകൾക്കായി ടാക്സി ഓടുന്നു. മറ്റുള്ള ദിവസങ്ങളിൽ വിശ്രമ ജീവിതം. പത്തു വർഷം സിറ്റി മേയർ ആയിരുന്ന ഒരാൾ രാഷ്ട്രീയത്തിൽ തുടരാതെ ടാക്സി ഡ്രൈവറായി ജീവിക്കുന്നതിൽ അത്ഭുതം തോന്നിയ ഞാൻ എന്തുകൊണ്ടാണ് രാഷ്ട്രീയത്തിൽ തുടരാത്തത് എന്ന് ചോദിച്ചു.
എനിക്ക് കൂടുതൽ കള്ളം പറയാൻ വയ്യാതിരുന്നത് കൊണ്ട് എന്ന് മറുപടി ...
നമ്മുടെ നാട്ടിലെ രാഷ്ട്രീയവുമായി ഞാൻ വെറുതെ ഒന്ന് ഓർത്തു നോക്കി . ജീവിതകാലം മുഴുവൻ രാഷ്ട്രീയവുമായി നടക്കുന്ന ആളുകൾ . ഈ കാലമത്രയും രാഷ്ട്രീയമല്ലാതെ മറ്റൊരു തൊഴിലും എടുക്കാത്തവർ ..രാഷ്ട്രീയം ഒരു മുഴുവൻ സമയ തൊഴിലും വരുമാനവും ആക്കി സ്വീകരിച്ച ആളുകളെ ആണല്ലോ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ളത് .എസ്റ്റോണിയയിൽ പ്രസിഡന്റോ പ്രധാനമന്ത്രിയോ പോലും സാധാരണ മനുഷ്യന്മാരെ പോലെയാണ് ജീവിക്കുന്നത് . ആളുകളെ പേടിപ്പെടുത്തി ഓടിക്കുന്ന സുരക്ഷാ സന്നാഹങ്ങളും പോലീസും ഇല്ലാതെ ,പൊതു ഗതാഗതം ഉൾപ്പെടെ ഉള്ള സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന രാഷ്ട്രീയക്കാർ . (എസ്റ്റോണിയയുടെ പ്രെസിഡന്റ് താലിൻ ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ ഒരു പുരസ്കാരം പ്രഖ്യാപിക്കാൻ മാത്രമായി എത്തിയിരുന്നു . രണ്ടു മിനിറ്റ് നീണ്ട ഒരു പുരസ്‌കാര ദാനം. പ്രസംഗം പോലുമില്ലാതെ ....നമ്മുടെ ഒക്കെ മേളകളിൽ ഉദ്ഘാടന സമാപന ചടങ്ങുകളിൽ മന്ത്രിമാരുടെയും ജന പ്രതിനിധികളുടെയും ബാഹുല്യവും പ്രസംഗവും ഓർത്തു നോക്കൂ).
രാഷ്ട്രീയം മാത്രമല്ല ഇവിടെ ഒക്കെ ഭരണാധികാരികളുടെ തൊഴിൽ. അല്ലെങ്കിൽ രാഷ്ട്രീയത്തെ അവർ ഒരു തൊഴിലായി എടുക്കാറില്ല. അവരൊക്കെയും രാഷ്ട്രീയം കഴിഞ്ഞാൽ ജീവിക്കാനും വരുമാനത്തിനുമായി മറ്റു തൊഴിലുകൾ ചെയ്യുന്നവർ ആണ്. ഞാൻ സഞ്ചരിച്ച ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളിൽ രാഷ്ട്രീയവും രാഷ്ട്രീയക്കാരും ഈനിലയിൽ വ്യത്യസ്തത കണ്ടിട്ടുണ്ട് . ടിറ്റ് മയെ യെ പോലെ പത്തു വർഷം മേയർ ആയാലും അത് കഴിഞ്ഞാൽ സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്ന നിരവധി രാഷ്ട്രീയക്കാർ ഉള്ള സ്ഥലങ്ങൾ .....
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications