'ബാഗ് വലിച്ചെടുത്ത് താഴേക്ക് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച, ചലിക്കാനാകാതെ നിന്ന് പോയി'; നടി ഗായത്രി അരുൺ
എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടി ഗായത്രി അരുണിന്റെ അനുസ്മരണ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ട്രെയിൻ യാത്രയിൽ അദ്ദേഹത്തിന്റെ കൂടെ ഏറെ നേരം യാത്ര ചെയ്തിട്ടും തിരിച്ചറിയാനോ സംസാരിക്കാനോ സാധിക്കാതെ പോയ അനുഭവമാണ് ഗായത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നടിയുടെ വാക്കുകളിലൂടെ
'ഒരു ട്രെയിൻ യാത്രയുടെ ഓർമ്മയാണ് ഇന്നലെ മുതൽ മനസ്സിൽ. നഷ്ടബോധത്തോടെ മാത്രം ഞാൻ ഓർമ്മിക്കുന്ന ആ യാത്ര ഇന്നലെ മനസ്സിൽ ഒരു നൊമ്പരം കൂടി സമ്മാനിച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത് ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒരു ഇവന്റ് മാനേജ്മെൻറ് സ്ഥാപനത്തിൽ രണ്ട് മാസം ട്രെയിനിങ് ചെയ്തിരുന്ന സമയം. അതിന്റെ ഭാഗമായി ഒരിക്കൽ കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു ട്രെയിൻ യാത്ര. ഒരു ചെയർ കാർ കംപാർട്ട്മെന്റിൽ ആണ് ഞാൻ യാത്ര ചെയ്തത്. എന്റെ തൊട്ടടുത്ത് ഒരു വൃദ്ധൻ ഇരിക്കുന്നുണ്ട്. ഞാൻ കയ്യിലുണ്ടായിരുന്ന ഏതോ ഒരു (ഇംഗ്ലീഷ്)പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. (മലയാളം പുസ്തകങ്ങൾ മാത്രം വായിച്ചിരുന്ന എനിക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി ആയതിന് ശേഷം ഇംഗ്ലീഷ് ബുക്സ് ഒരു നിർബന്ധിത ശീലമായി മാറിയിരുന്നു).

ഇടയ്ക്ക് അടുത്തിരുന്ന ആള് പതിഞ്ഞ സ്വരത്തിൽ ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നത് കേൾക്കാം. പ്രായത്തിന് വളരെ മുതിർന്ന ആളായത് കൊണ്ട് ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതേ ഇല്ല. ഇടക്കെപ്പോഴോ മയക്കത്തിലേക്കും വീണു പോയിരുന്നു. അങ്ങനെ കോഴിക്കോട് എത്താറായി. അടുത്തിരുന്ന വ്യക്തി ആരെയോ വിളിച്ച് എത്താറായ വിവരം അറിയിക്കുന്നുണ്ട്. കോഴിക്കോട് എത്തിയ ഉടനെ ഞാൻ ബാഗ് എടുക്കാനായി എഴുന്നേറ്റു. തലയ്ക്കു മുകളിലെ റാക്കിൽ നിന്നും ബാഗ് വലിച്ചെടുത്ത് താഴേക്ക് നോക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച. ഒരു നിമിഷം ഞാൻ ചലിക്കാനാവാതെ അങ്ങനെ നിന്നു പോയി. അടുത്തിരുന്ന ആ പ്രായമായ വ്യക്തി തല ഉയർത്തി എന്നെ പതിയെ നോക്കി. ഞാൻ ഞെട്ടൽ വിട്ടുമാറാതെ ബാഗുമായി എന്റെ സീറ്റിലേക്ക് ഇരുന്നു. ശരീരം പതിയെ വിറക്കുന്നുണ്ടോ? ഇത്ര സമയവും ഞാൻ തൊട്ടടുത്തിരുന്ന് യാത്ര ചെയ്തത് ഇദ്ദേഹത്തിന്റെ കൂടെ ആയിരുന്നോ ?
സാഹിത്യപ്രേമികൾ ഒന്നടുത്തു കാണാൻ ആഗ്രഹിക്കുന്ന മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ.. ഞാൻ അത് തിരിച്ചറിഞ്ഞത് ഇറങ്ങുന്നതിന് തൊട്ട് മുന്നെയും. സംസാരിക്കണം. കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കണം. പത്താം ക്ലാസ് കഴിഞ്ഞ അവധിക്ക് അച്ഛന്റെ പുസ്തക ശേഖരത്തിൽ നിന്ന് ആദ്യം വായിച്ചു തുടങ്ങിയത് രണ്ടാമൂഴവും നാലുകെട്ടും ഒക്കെ ആണ് എന്ന് പറയണം, ഓട്ടോഗ്രാഫ് വാങ്ങണം... പക്ഷേ ശരീരം അനങ്ങുന്നില്ല, വാക്കുകൾ പുറത്തേക്ക് വരുന്നില്ല.. അപ്പോഴേക്കും ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തി. ആളുകൾ തിരക്കിട്ട് ഇറങ്ങാൻ തുടങ്ങി.. അദ്ദേഹത്തെ കൂട്ടികൊണ്ട് പോവാൻ വന്ന ആരോ ഞങ്ങളുടെ സമീപത്തെത്തി അദ്ദേഹവുമായി പതിയെ പുറത്തേക്ക് നീങ്ങി. ഞാൻ അത് നോക്കി കുറച്ച് നേരം കൂടി അതേ ഇരുപ്പിരുന്നു.. പിന്നീട് പലപ്പോഴായി ഓർമവരുമ്പോഴൊക്കെ നിരാശയോടെ തലയിൽ കൈവച്ച് പോകുന്ന ഒരു ഓർമ്മയാണ് എനിക്ക് ഇത്.
ഇന്നലെ ടിവിയിൽ അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ വീണ്ടും നിരാശ കലർന്ന ആ ഓർമ്മ മനസിൽ നിറഞ്ഞു. വായനയിലൂടെ അക്ഷരങ്ങളെ സ്നേഹിച്ച് വളർന്ന തലമുറക്ക് ഒരു വിതുമ്പലോടെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വാർത്ത. മലയാളത്തിന്റെ മഹാസാഹിത്യകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം'.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications