കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിജിയുടെ വിളക്ക് കത്തിക്കൽ! കേശവൻ മാമൻമാരുടെ ജോലി എളുപ്പമാക്കാൻ മുകേഷ് എഴുതിയ സര്‍ക്കാസം; ഒടുവിൽ..

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ പല പോസ്റ്റുകളും വൈറല്‍ ആകാറുണ്ട്. ചില പോസ്റ്റുകള്‍ വലിയ തെറിവിളികള്‍ക്കെല്ലാം വഴിവയ്ക്കാറുണ്ട്. അതുപോലെ തന്നെ സര്‍ക്കാസം മനസ്സിലാകാതെ, ഫേസ്ബുക്ക്/ട്വിറ്റര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന സംഭവങ്ങളും ഉണ്ട്.

നരേന്ദ്ര മോദി ജനക കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തപ്പോള്‍ അതിന്റെ കൂടെ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് വീടിന്റെ മട്ടുപ്പാവിലോ വാതില്‍ക്കലോ നിന്ന് അഞ്ച് മിനിട്ട് നേരം പാത്രത്തില്‍ കൊട്ടി ശബ്ദമുണ്ടാക്കണം എന്നായിരുന്നു അത്. ആരോഗ്യപ്രവര്‍ത്തകരെ അനുമോദിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരം ഒരുകാര്യം പ്രധാനമന്ത്രി പറഞ്ഞത്.

ഇപ്പോള്‍, ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് വീട്ടിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് മട്ടുപ്പാവിലോ വാതില്‍പ്പടിയിലോ ദീപം കൊളുത്തിയോ മൊബൈലിന്റെ ഫ്‌ലാഷ് ലൈറ്റ് ഓണാക്കിയ 9 മിനിട്ട് നില്‍ക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പതിവ് പോലെ ഇതിനും ശാസ്ത്രീയ വശം കണ്ടെത്തി ചിലര്‍ രംഗത്തിറങ്ങും എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടയില്‍ ആണ് മുകേഷ് കുമാര്‍ എന്ന വ്യക്തി ഒരു സര്‍ക്കാസം പോസ്റ്റ് ഇട്ടത്. അത് സര്‍ക്കാസം ആണെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ ആയിരുന്നു പോസ്റ്റ്. പക്ഷേ, പിന്നീട് സംഭവിച്ചതാണ് ഞെട്ടിപ്പിക്കുന്ന കാര്യം....

ജോലി ലഘൂകരിക്കാന്‍

ജോലി ലഘൂകരിക്കാന്‍

വാട്‌സ് ആപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായ തയ്യാറായിക്കിയ കുറിപ്പാണ് എന്ന് പറഞ്ഞാണ് മുകേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പകര്‍പ്പാവകാശം ഇല്ലാത്ത കോപ്പി ലെഫ്റ്റ് കുറിപ്പാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. ആര്‍ത്തും ഉപയോഗിക്കാം... ബഹുജനഹിതായ, ബഹുജന സുഖായ!!!

ചൈത്രമാസം, ദ്വാദശി, ത്രയോദശി

ചൈത്രമാസം, ദ്വാദശി, ത്രയോദശി

"ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.
"സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ"

സഗുണ ക്രിയാലഹരി

സഗുണ ക്രിയാലഹരി

വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു.

ആദ്യത്തെ 9 മിനിട്ട്!!!

ആദ്യത്തെ 9 മിനിട്ട്!!!

ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാൻ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?!!"

സർക്കാസം പിടികിട്ടാതെയോ

എന്തായാലും മുകേഷ് കുമാറിന്റെ പോസ്റ്റിന്റെ തുടക്കവും ഒടുക്കവും എഡിറ്റ് ചെയ്ത് ആരൊക്കെയോ ഏതൊക്കെയോ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇട്ട് കൊടുത്തു എന്ന് തോന്നുന്നു. പിന്നീട് കണ്ടത് ഏപ്രിൽ അഞ്ചിന് രാത്രി 9 മണിയ്ക്കുള്ള ദീപം കത്തിക്കൽ പരിപാടിയ്ക്കുള്ള ന്യായീകരണ പോസ്റ്റായി അത് പറപറക്കുന്നതാണ്. ഫേസ്ബുക്കിൽ ഇത് വലിയ തോതിലുള്ള ട്രോളുകൾക്ക് വഴിവച്ചെങ്കിലും പലർക്കും ഇപ്പോഴും സംഗതി മനസ്സിലായിട്ടില്ല

പ്രമുഖർ പോലും

പ്രമുഖർ പോലും

ജനം ടിവിയുടെ കോ ഓർഡിനേറ്റിങ് എഡിറ്റർ ആയ അനിൽ നന്പ്യാർ വരെ ഈ പറ്റിക്കലിൽ പെട്ടുപോയിട്ടുണ്ട്. എന്തായാലും മുകേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അതേ പോലെ കോപ്പിയടിച്ചിട്ടില്ല അനിൽ നന്പ്യാർ. ഒരു ഭാഗം മാത്രം കോപ്പി പേസ്റ്റ് ചെയ്തു. അതിന്റെ കൂടെ കുറച്ച് സ്വന്തമായി ചേർക്കുകയും ചെയ്തിട്ടുണ്ട്.

English summary
When sarcasm became serious for some people! How a Facebook post became viral...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X