ട്രെയിന്‍ സര്‍വീസുകള്‍ എന്നുമുതല്‍ ആരംഭിക്കും, പാസഞ്ചര്‍ ഓടിത്തുടങ്ങുമോ; കാത്തിരിപ്പില്‍ യാത്രക്കാര്‍
തിരുവനന്തപുരം: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് എപ്പോള്‍ പുനസ്ഥാപിക്കുമെന്ന ആകാംക്ഷയിലും കാത്തിരിപ്പിലാണ് ഇപ്പോള്‍ സ്ഥിരം യാത്രക്കാര്‍. ബസിലെ അമിത ചാര്‍ജ് താങ്ങാനാവാത്തത് തന്നെയാണ് പ്രധാന കാരണം. 200 രൂപയ്ക്ക് സീസണ് ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്നവര്‍ ഇപ്പോള്‍ മാസം മൂവായിരം മുതല്‍ നാലായിരും രൂപവരെയാണ് യാത്രയ്ക്കായി ചെലവാക്കുന്നത്.

സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ വലിയ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടെന്നാണ് പറയുന്നത്. കേരളത്തില്‍ ചില സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചെങ്കിലും യാത്രക്കാര്‍ പൊതുവെ കുറവാണെന്നാണ് സൂചന. എന്നാല്‍ ഡിസംബര്‍ മാസത്തോടെ കൂടുതല്‍ ട്രയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റെയില്‍വെ നല്കുന്ന സൂചന.
എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ എപ്പോള്‍ ഒടുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവില്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ മുതലും റിസര്‍വേഷന്‍ സൗകര്യമുള്ള ട്രെയിന്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്നാണ് സൂചന. യാത്രക്കാരില്‍ ആര്‍ക്കെഹ്കിലും കൊവിഡ് ബാധിച്ചാല്‍ കണ്ടെത്തുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഈ ക്രമീകരണം.
കൊവിഡ് സാഹചര്യം കരണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് രാജ്യത്ത് ഇപ്പോള്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. അതേസമയം, പാസഞ്ചര്‍ ട്രെയിനുകളില്‍ സീസണ് ടിക്കറ്റ് ഉടമകള്‍ക്ക് സ്ഥിരം സീറ്റ് അനുവദിക്കണമെന്ന് യാത്രക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് റെയില്‍വെ. അതേസമയം, പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഘട്ടം ഘട്ടമായി അനുവദിക്കുമെന്നാണ് റെയില്‍വെയും യാത്രക്കാരും.
എന്നാല്‍ ഈ സമയത്ത് റെയില്‍വെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കോച്ചുകളുടെ ലഭ്യത കുറവാണ്. 18 വര്‍ഷം കഴിഞ്ഞ കോച്ചുകള്‍ വീണ്ടും ഉപയോഗിക്കേണ്ടെന്ന നിര്‍ദ്ദേശം നിലവിലുണ്ട്. കൂടാതെ കോച്ചുകള്‍ കരൊവിഡ് കെയര്‍ സെന്ററുകളാക്കിയതും ഇപ്പോള്‍ കനത്ത തിരിച്ചടിയായിട്ടുണ്ട്. കോട്ടുകള്‍ രൂപമാറ്റം വരുത്തിയ വകയില്‍ കോടികളാണ് റെയില്‍വെ ചെലവാക്കിയത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications