കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ സര്‍വീസുകള്‍ എന്നുമുതല്‍ ആരംഭിക്കും, പാസഞ്ചര്‍ ഓടിത്തുടങ്ങുമോ; കാത്തിരിപ്പില്‍ യാത്രക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് എപ്പോള്‍ പുനസ്ഥാപിക്കുമെന്ന ആകാംക്ഷയിലും കാത്തിരിപ്പിലാണ് ഇപ്പോള്‍ സ്ഥിരം യാത്രക്കാര്‍. ബസിലെ അമിത ചാര്‍ജ് താങ്ങാനാവാത്തത് തന്നെയാണ് പ്രധാന കാരണം. 200 രൂപയ്ക്ക് സീസണ്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്നവര്‍ ഇപ്പോള്‍ മാസം മൂവായിരം മുതല്‍ നാലായിരും രൂപവരെയാണ് യാത്രയ്ക്കായി ചെലവാക്കുന്നത്.

train

സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ വലിയ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടെന്നാണ് പറയുന്നത്. കേരളത്തില്‍ ചില സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചെങ്കിലും യാത്രക്കാര്‍ പൊതുവെ കുറവാണെന്നാണ് സൂചന. എന്നാല്‍ ഡിസംബര്‍ മാസത്തോടെ കൂടുതല്‍ ട്രയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റെയില്‍വെ നല്‍കുന്ന സൂചന.

എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ എപ്പോള്‍ ഒടുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവില്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ മുതലും റിസര്‍വേഷന്‍ സൗകര്യമുള്ള ട്രെയിന്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്നാണ് സൂചന. യാത്രക്കാരില്‍ ആര്‍ക്കെഹ്കിലും കൊവിഡ് ബാധിച്ചാല്‍ കണ്ടെത്തുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഈ ക്രമീകരണം.

കൊവിഡ് സാഹചര്യം കരണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് രാജ്യത്ത് ഇപ്പോള്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നത്. അതേസമയം, പാസഞ്ചര്‍ ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് സ്ഥിരം സീറ്റ് അനുവദിക്കണമെന്ന് യാത്രക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് റെയില്‍വെ. അതേസമയം, പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഘട്ടം ഘട്ടമായി അനുവദിക്കുമെന്നാണ് റെയില്‍വെയും യാത്രക്കാരും.

ഉമ്മന്‍ ചാണ്ടി മാസാണ്, ഒരേ സമയം രണ്ടിടത്ത്, കൊല്ലങ്കോട്ട് നിന്ന് എഐസിസിയില്‍, സെല്‍ഫിക്ക് തിരക്ക്!!ഉമ്മന്‍ ചാണ്ടി മാസാണ്, ഒരേ സമയം രണ്ടിടത്ത്, കൊല്ലങ്കോട്ട് നിന്ന് എഐസിസിയില്‍, സെല്‍ഫിക്ക് തിരക്ക്!!

എന്നാല്‍ ഈ സമയത്ത് റെയില്‍വെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കോച്ചുകളുടെ ലഭ്യത കുറവാണ്. 18 വര്‍ഷം കഴിഞ്ഞ കോച്ചുകള്‍ വീണ്ടും ഉപയോഗിക്കേണ്ടെന്ന നിര്‍ദ്ദേശം നിലവിലുണ്ട്. കൂടാതെ കോച്ചുകള്‍ കരൊവിഡ് കെയര്‍ സെന്ററുകളാക്കിയതും ഇപ്പോള്‍ കനത്ത തിരിച്ചടിയായിട്ടുണ്ട്. കോട്ടുകള്‍ രൂപമാറ്റം വരുത്തിയ വകയില്‍ കോടികളാണ് റെയില്‍വെ ചെലവാക്കിയത്.

ആലപ്പുഴയില്‍ ഇത്തവണ യുഡിഎഫ് ചരിത്രം കുറിക്കും; അവേശം നിറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി, പ്രചരണ രംഗത്ത് സജീവംആലപ്പുഴയില്‍ ഇത്തവണ യുഡിഎഫ് ചരിത്രം കുറിക്കും; അവേശം നിറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി, പ്രചരണ രംഗത്ത് സജീവം

അനുഭാവം സിപിഎമ്മിനോട്; അമ്മയിൽ അംഗത്വമില്ല, എടുക്കാനുദ്ദേശിച്ചിട്ടില്ലെന്നും നടി കനി കുസൃതിഅനുഭാവം സിപിഎമ്മിനോട്; അമ്മയിൽ അംഗത്വമില്ല, എടുക്കാനുദ്ദേശിച്ചിട്ടില്ലെന്നും നടി കനി കുസൃതി

'ഇവരുടെ ലക്ഷ്യം മോദിയാണ്,രാഷ്ട്രീയ ഗൂഡാലോചനയിലെ പാവകളാണ് തെരുവിലിറങ്ങിയവർ'; ശോഭ സുരേന്ദ്രൻ'ഇവരുടെ ലക്ഷ്യം മോദിയാണ്,രാഷ്ട്രീയ ഗൂഡാലോചനയിലെ പാവകളാണ് തെരുവിലിറങ്ങിയവർ'; ശോഭ സുരേന്ദ്രൻ

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

English summary
When the trains start running? Will the passenger service start soon?; Everything you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X