'ഇതൊന്നും ഞങ്ങളെ ലവലേശം ഞെട്ടിക്കുന്നില്ല;മുന്നറിയിപ്പ് നൽകിയപ്പോൾ അമിത് ഷായ്ക്കെതിരെ തിരിഞ്ഞു'
തിരുവനന്തപുരം;അൽഖ്വയ്ദ തീവ്രവാദികളുടെ അറസ്റ്റിന് പിന്നാലെ സർക്കാരിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ഐ എസിന്റെ സാന്നിധ്യമുണ്ടെന്ന് എത്ര തവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.അന്നൊക്കെ അമിത് ഷായുടെ രാഷ്ട്രീയ വ്യക്തിത്വത്തെ ചോദ്യം ചെയ്ത് തീവ്രവാദികൾക്ക് വളരാൻ നിങ്ങൾ ഇടം കൊടുത്തില്ലേയെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കുറിപ്പിന്‌റെ പൂർണരൂപം വായിക്കാം.
എവിടെ ഈ നാട്ടിലെ ലിബറലുകൾ, സാംസ്‌കാരിക ഇടതുപക്ഷ നായകന്മാർ, ബുദ്ധിജീവികൾ! കേരളത്തിൽ ഐ എസിന്റെ സാന്നിധ്യമുണ്ടെന്ന് എത്ര തവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.അന്നൊക്കെ അമിത് ഷായുടെ രാഷ്ട്രീയ വ്യക്തിത്വത്തെ ചോദ്യം ചെയ്ത് തീവ്രവാദികൾക്ക് വളരാൻ നിങ്ങൾ ഇടം കൊടുത്തില്ലേ?

എറണാകുളത്ത് നിന്നും മുർഷിദാബാദിൽ നിന്നും അൽ-ഖ്വയ്‌ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ഞങ്ങളെയൊന്നും ലവലേശം ഞെട്ടിക്കുന്നില്ല. കഴിഞ്ഞ കുറേ നാളുകളായി തീവ്രവാദ ജിഹാദി പ്രവർത്തനങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം മുതൽ മതപുരോഹിതരുടെ വരെ സാക്ഷ്യപ്പെടുത്തലുകളിൽ നിന്ന് കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിച്ചിരുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ തന്നെ ഹഗ്ഗിയ സോഫിയ തീവ്രവൽക്കരിക്കാൻ ശ്രമിച്ച മുസ്ലിം ലീഗ് നിലപാട്, സാക്കിർ നായിക്കിന്റെ വെല്ലുവിളി, ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര മുന്നറിയിപ്പുകൾ, ജലീലിനെ UAPA നിയമത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തത്, ബാംഗ്ലൂർ ദില്ലി കലാപങ്ങൾക്ക് പിറകിലെ SDPI ബന്ധം തുടങ്ങിയ നിരവധി തീവ്രവാദ സംബന്ധിയായ വിഷയങ്ങൾ പൊതുസമൂഹമധ്യേ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴെല്ലാം അതൊരു കടങ്കഥയായി കണ്ട നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു.
Recommended Video
എന്നാൽ ഇന്ന് അത് കണ്മുന്നിൽ വന്ന് നിൽക്കുന്ന യാഥാർഥ്യമാണ്. പ്രിയപെട്ടവരെ, കേരളത്തെ ജിഹാദികൾക്ക് വിട്ടുകൊടുക്കാനാവില്ല. ഇത് ഞാനും നിങ്ങളും പിറന്നുവീണ മണ്ണാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആരാണെങ്കിലും അവർക്കുള്ളതല്ല ഈ മണ്ണ്. ജയ് ഹിന്ദ്
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications