കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങള്‍ എന്ന് തുറക്കും; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ... പലതിനും നമ്മള്‍ നിര്‍ബന്ധിതരായി

Google Oneindia Malayalam News

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്. പല മതസംഘടനകളും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൊറോണ വ്യാപന സാധ്യതയുള്ളതിനാല്‍ ഇപ്പോള്‍ തുറക്കാന്‍ അനുമതി നല്‍കാനാകില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്ന് അദ്ദേഹം വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി.

p

ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ രോഗ വ്യാപനം കുറയുന്നുണ്ട്. ഈ സാഹചര്യം തുടരണം. അടുത്ത ബുധനാഴ്ച വരെ ഈ സ്ഥിതി തന്നെ തുടരും. ചൊവ്വാഴ്ച അവലോകന യോഗം ചേരുന്നുണ്ട്. ആ യോഗത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതിനും കൊറോണ കാലത്ത് നാം നിര്‍ബന്ധിതരായതാണ്. ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടല്‍ സര്‍ക്കാരിന്റെ ഉദ്ദേശമല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മാതാവിനെ അവസാന നോക്ക് കാണാനാകാതെ സിദ്ദിഖ് കാപ്പന്‍; ഖബറടക്കം രാത്രിമാതാവിനെ അവസാന നോക്ക് കാണാനാകാതെ സിദ്ദിഖ് കാപ്പന്‍; ഖബറടക്കം രാത്രി

Recommended Video

cmsvideo
Kerala sold 72 crores liquor in one day

കൊറോണ ഭീതി അകലുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പല കാര്യങ്ങളിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രാദേശികമായ നിയന്ത്രണങ്ങളാണ് ഇനിയുണ്ടാകുക. എന്നു കരുതി ജാഗ്രത കൈവെടിയരുതെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം, കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ആരാധന നടത്തുന്നതിന് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം സംഘടനകള്‍ സംയുക്തമായി ഈ ആവശ്യം ഉന്നയിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

English summary
When will Open Prayer hall? Chief Minister Pinarayi Vijayan reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X